'രാത്രി റോഡിൽ നിന്നു'; ഓട്ടോ കാത്തുനിന്ന മുൻ പ്രഥമാധ്യാപകന് പൊലീസിന്റെ മർദനം
Last Updated:
കഴിഞ്ഞമാസം 28നാണ് സംഭവം ഉണ്ടായത്. കിളിമാനൂർ ഠൗണിൽ ഒമ്പത് മണിക്ക് ഓട്ടോകാത്ത് നിൽക്കുമ്പോഴാണ് വിജയ കുമാറിന് മർദനമേറ്റത്.
കിളിമാനൂർ: വൈകി റോഡിൽ നിന്നുവെന്ന കാരണത്താൽ ഓട്ടോ കാത്ത് നിൽക്കുകയായിരുന്ന മുൻ പ്രഥമാധ്യാപകനെ പൊലീസ് മർദിച്ചതായി പരാതി. ചൂട്ടയിൽ ഇളയടത്ത് വീട്ടിൽ എം. വിജയകുമാറിനാണ് മർദനമേറ്റത്. കിളിമാനൂർ എസ്ഐക്കെതിരെ ഡിവൈഎസ്പിക്ക് വിജയകുമാർ പരാതി നൽകി.
കഴിഞ്ഞമാസം 28നാണ് സംഭവം ഉണ്ടായത്. കിളിമാനൂർ ഠൗണിൽ ഒമ്പത് മണിക്ക് ഓട്ടോകാത്ത് നിൽക്കുമ്പോഴാണ് വിജയ കുമാറിന് മർദനമേറ്റത്. പിത്തള കെട്ടിയ ചൂരൽ വടികൊണ്ട് പിന്നിൽ രണ്ട് തവണ എസ്ഐ ആഞ്ഞടിക്കുകയായിരുന്നു. അതിനുശേഷം ഒന്നും പറയാതെ എസ്ഐ പോവുകയായിരുന്നു.
അഭിമാനക്ഷതം മൂലം സംഭവം നടന്ന ദിവസം ആരോടും ഒന്നും പറഞ്ഞിരുന്നില്ല. കോൺഗ്രസ് (എസ്) കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റാണ് വിജയകുമാർ. അടുത്ത ദിവസം എറണാകുളത്ത് നടക്കുകയായിരുന്ന പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തപ്പോള്‍ മുതിർന്ന നേതാവിനോടാണ് ഇക്കാര്യം പറഞ്ഞത്.
advertisement
അദ്ദേഹം പറഞ്ഞതനുസരിച്ചാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. അടികൊണ്ട ഭാഗം തൊലിഅടർന്ന് ശരീരം നീരുവെച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് വിജയകുമാര്‍.
അതേസമയം വിജയകുമാറിനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. റോഡിൽ ബഹളമുണ്ടാക്കിയപ്പോൾ ഓട്ടോപിടിച്ച് വീട്ടിലേക്ക് വിടുക മാത്രമാണ് ചെയ്തതെന്നാണ് എസ്ഐ പറയുന്നത്.
Location :
First Published :
July 06, 2019 4:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
'രാത്രി റോഡിൽ നിന്നു'; ഓട്ടോ കാത്തുനിന്ന മുൻ പ്രഥമാധ്യാപകന് പൊലീസിന്റെ മർദനം


