മൃതദേഹം താഴെയിറക്കാൻ നാട്ടുകാർ ചോദിച്ചത് 5000 രൂപ; ഒടുവിൽ എസ്.ഐ മരത്തിൽ കയറി

എരുമേലി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഇ.ജി.വിദ്യാധരനാണ് മരത്തില്‍ക്കയറി മൃതദേഹം താഴെയിറക്കിയത്.

news18
Updated: March 28, 2019, 10:47 PM IST
മൃതദേഹം താഴെയിറക്കാൻ നാട്ടുകാർ ചോദിച്ചത് 5000 രൂപ; ഒടുവിൽ എസ്.ഐ മരത്തിൽ കയറി
എസ്.ഐ വിദ്യാധരൻ
  • News18
  • Last Updated: March 28, 2019, 10:47 PM IST
  • Share this:
എരുമേലി: വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതന്റെ ജീര്‍ണിച്ച മൃതദേഹം താഴെയിറക്കാന്‍ നാട്ടുകാര്‍ 5000 രൂപ ആവശ്യപ്പെട്ടതോടെ മരത്തിക്കയറി മൃതദേഹം താഴെയിറക്കി എസ്‌ഐ. എരുമേലി കനകപ്പലം വനത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. എരുമേലി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഇ.ജി.വിദ്യാധരനാണ് മരത്തില്‍ക്കയറി മൃതദേഹം താഴെയിറക്കിയത്.

വനത്തില്‍ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചുറ്റുംകൂടി. തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി. മൃതദേഹം താഴെയിറക്കാന്‍ സഹായിക്കാന്‍ കൂടി നിന്നവരോട് അഭ്യര്‍ഥിച്ചെങ്കിലും ആരും അടുക്കാന്‍ തയാറായില്ല. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ എല്ലാവരും അകലെ മാരിനില്‍ക്കുകയായിരുന്നു. ഇതിനിടെ 5000 രൂപ തന്നാല്‍ മൃതദേഹം താഴെയിറക്കാമെന്ന് അറിയിച്ച് ഒരാള്‍ മുന്നോട്ടു വന്നു. ഇതിനു പിന്നാലെയാണ് എസ്‌ഐ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തില്‍ കയറിയത്. 15 അടി ഉയരത്തില്‍ ചെന്ന് കെട്ടഴിച്ച് മൃതദേഹം താഴെയിറക്കുകയും ചെയ്തു.

Also Read തൊടുപുഴയില്‍ രണ്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; രണ്ടാനച്ഛന്റെ ആക്രമണത്തില്‍ തലയോട്ടി പൊട്ടി

മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് എസ്‌ഐയും സിഐ എം.ദിലീപ് ഖാനും ഉള്‍പ്പെടുന്ന പൊലീസുകാരും ചേര്‍ന്ന് കെട്ടിയിറക്കി. എന്നാല്‍ നാട്ടുകാരനായ ഒരാള്‍ പൊലീസിനെ സഹായിക്കാന്‍ ഒപ്പംകൂടി. എസ്.ഐ മരത്തില്‍ കയറുന്നതിന്റെ ചിത്രവും വാര്‍ത്തയും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

First published: March 28, 2019, 10:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading