തൊടുപുഴയില്‍ രണ്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; രണ്ടാനച്ഛന്റെ ആക്രമണത്തില്‍ തലയോട്ടി പൊട്ടി
Last Updated:
കുട്ടിയുടെ നാലു വയസുകാരനെയും രണ്ടാനച്ഛന്‍ ആക്രമിച്ചു. ആക്രമണത്തില്‍ കുട്ടിയുടെ പല്ലു തകര്‍ന്നു. ഈ കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുക്കി: തൊടുപുഴയില്‍ രണ്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം. രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിയുടെ തലയോട്ടി പൊട്ടി. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ചികിത്സയില്‍ കഴിയുന്നു കുട്ടിയുടെ നാലു വയസുകാരനെയും രണ്ടാനച്ഛന്‍ ആക്രമിച്ചു. ആക്രമണത്തില്‍ കുട്ടിയുടെ പല്ലു തകര്‍ന്നു. ഈ കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളെ മര്‍ദിച്ചതിന് തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി വീണ് പരുക്കേറ്റെന്നാണ് കുട്ടിയുടെ അമ്മ ആശുപത്രിയില്‍ അധികൃതരെ അറിയിച്ചത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ ആദ്യ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭര്‍ത്താവിന്റെ ബന്ധുവായ അരുണ്‍ യുവതിക്കൊപ്പം താമസമാരംഭിച്ചത്. അതേസമയം ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കേസെടുക്കുമെന്ന് ഡിവൈഎസ്പി കെ.പി. ജോസ് അറിയിച്ചു.
advertisement
Location :
First Published :
March 28, 2019 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൊടുപുഴയില്‍ രണ്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; രണ്ടാനച്ഛന്റെ ആക്രമണത്തില്‍ തലയോട്ടി പൊട്ടി


