എൺപതുകാരനെ മകൻ കോടാലിക്ക് വെട്ടിക്കൊന്നു

Last Updated:
കോട്ടയം: ചിങ്ങവനത്തിന് സമീപം ചാന്നാനിക്കാട് വയോധികനായ പിതാവിനെ മകൻ വീട്ടുമുറ്റത്ത് വെട്ടിക്കൊന്നു. ചാന്നാനിക്കാട് ഇടയാടിക്കരോട്ട് ശിവരാമനെ (80)യാണ് മരിച്ച നിലയിൽ വീട്ടു മുറ്റത്ത് കണ്ടെത്തിയത്. കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് എത്തിയ മകനാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ട ശിവരാമന്റെ മകന് മാനസിക അസ്വാസ്ഥ്യമുള്ളതായി നാട്ടുകാർ പറയുന്നു. മുൻപ് ലഹരി ഉപയോഗിച്ചിരുന്ന ആളായിരുന്നു ശിവരാമന്റെ മകൻ. ശിവരാമനും മകനും തമ്മിൽ വീട്ടിൽ എപ്പോഴും തർക്കമുണ്ടാകുക പതിവായിരുന്നു. ഇതേ തുടർന്നാണ് കൊലപാതകമെന്നു സംശയിക്കുന്നു.
ശിവരാമനും ഭാര്യയും സഹോദരിയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. വൈകുന്നേരത്തോടെ വീട്ടിലെത്തിയ മകൻ ശിവരാമനുമായി വാക്കു തർക്കമുണ്ടായതായാണ് സൂചന. തുടർന്നു കോടാലി ഉപയോഗിച്ചു ശിവരാമനെ മകൻ വെട്ടി വീഴ്ത്തിയതായാണ് നാട്ടുകാർ പറയുന്നത്. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേയ്ക്കും മകൻ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു.
advertisement
വെട്ടേറ്റ ശിവരാമൻ വീടിനുള്ളിലേയ്ക്കു ഓടിക്കയറിയെങ്കിലും രക്തം വാർന്ന് മരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. മരണം ഉറപ്പിച്ചതിനാൽ ആരും വീടിനുള്ളിലേയ്ക്കു കയറിയില്ല. ശിവരാമന്റെ മകൻ രാജേഷി(ദാസ്)നെ സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. ആക്രമണത്തിൽ ശിവരാമന്റെ തല രണ്ടായി പിളർന്നു. വീടിനുള്ളിൽ രക്തം വാർന്നൊഴുകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
എൺപതുകാരനെ മകൻ കോടാലിക്ക് വെട്ടിക്കൊന്നു
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement