പൊതു ശൗചാലയങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേക സംഘം

Last Updated:

പ്രത്യേക സംഘത്തിന് നഗരസഭ പരിശീലനം നൽകും

തിരുവനന്തപുരം നഗരത്തിലെത്തുന്ന യാത്രക്കാരുടെ പ്രധാന പരാതിയാണ് വൃത്തിഹീനമായ പൊതു ശൗചാലയങ്ങൾ. പരാതി നിരന്തരം ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ പുതിയ പരിശ്രമം. ശുചിത്വം ഉറപ്പാക്കാൻ രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കും. അഞ്ചംഗ സംഘത്തിന് പ്രത്യേക പരിശീലനം നൽകും.
പൊട്ടിയ പൈപ്പുകളാണ് പൊതു ശൗചാലങ്ങളിലെ പ്രധാന പ്രശ്നം. ഇത് നന്നാക്കാൻ ഇനി പ്ലംബർ മാരെ അന്വേഷിച്ച് സമയം കളയില്ല. പ്രത്യേക സംഘത്തിന് പൈപ്പ് നന്നാക്കുന്നതിലടക്കം പരിശീലനം നൽകും. പൊതു ശൗചാലങ്ങൾ മാത്രമല്ല നഗരത്തിലെ സ്കൂളുകൾ, കോളെജുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ശൗചാലങ്ങൾ നഗരസഭയുടെ പ്രത്യേക സംഘം പരിശോധിക്കും.
പ്രത്യേക സംഘത്തിനുളള ബൈ ലോ തയ്യാറാക്കുന്ന തിരക്കിലാണ് തിരുവനന്തപുരം നഗരസഭ അധികൃതർ. 93 പൊതു ശൗചാലയങ്ങളാണ് തിരുവനന്തപുരം നഗരത്തിലുളളത്. ഇതിൽ 35 നഗരസഭ നേരിട്ട് നടത്തുന്നതാണ്. ഇതിൽ തന്നെ ഭൂരിഭാഗവും ഉപയോഗ യോഗ്യമല്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തിയാക്കി ഇവ ഉടൻ തുറക്കും.
advertisement
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ആറ് സ്ഥങ്ങളിൽ പൊതു ശൗചാലയങ്ങൾ ഉടൻ നവീകരിക്കും. തമ്പാനൂർ , പുത്തരിക്കണ്ടം, വഞ്ചിയൂർ എന്നിവടങ്ങളിൽ പൊട്ടി പൊളിഞ്ഞുകിടക്കുന്ന ശൗചാലയങ്ങൾ നന്നാക്കാൻ നിർദേശം നൽകി കഴിഞ്ഞു. സ്വകാര്യ സ്ഥാപനങ്ങൾക്കും ചെറിയ തുക ഫീസടച്ച് നഗരസഭയുടെ പ്രത്യേക ശുചിത്വ സംഘത്തിന്റെ സേവനം തേടാം.
പെട്രോൾ പമ്പുകളിലെയും, ഷോപ്പിങ് മാളുകളിലെയും ടോയ് ലെറ്റുകൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ തുറന്ന് നൽകുന്നില്ലെന്ന പരാതികളും നഗരസഭക്ക് ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക സംഘം പരിശോധന കർശനമാക്കും. നഗരത്തിലെ വൃത്തിഹീനമായ ശൗചാലയങ്ങൾക്ക് ഈ തീരുമാനം കൊണ്ടെങ്കിലും ശാപമോക്ഷമുണ്ടാകണേ എന്ന പ്രാർഥനയിലാണ് പൊതുജനം.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പൊതു ശൗചാലയങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേക സംഘം
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement