Childrens Day | ശിശുദിനത്തിൽ കുരുന്നുകൾക്ക് പുത്തനുടുപ്പും പുസ്തകവുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്

Last Updated:

ഐജിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും പ്രത്യേക അനുമതിയോടെയാണ് സംസ്ഥാനത്തുടനീളം എസ് പി സി ശിശുദിനത്തോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത്.

ഇടുക്കി: ശിശുദിനത്തില്‍ കുരുന്നുകള്‍ക്ക് പുത്തനുടുപ്പും പുസ്തകവും എത്തിച്ച് നല്‍കി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പൂർവ വിദ്യാര്‍ത്ഥികള്‍. രാജാക്കാട് എന്‍ ആര്‍ സിറ്റി സ്കൂളുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കരുണാഭവനിലെ കുരുന്നുകള്‍ക്കാണ് പുത്തനുടുപ്പും പുസ്തകങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും എത്തിച്ച് നല്‍കിയത്.
രണ്ടായിരത്തി പത്തില്‍ ആരംഭിച്ച എസ് പി സി പദ്ധതി പ്രകാരം ഇതുവരെ ഒരു ലക്ഷത്തിലധികം കേഡറ്റുകളാണ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇവരുടെ സേവന സന്നദ്ധതയും സാമൂഹ്യ പ്രതിബദ്ധതയും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ് പി സി രൂപികരിച്ച സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് വോളണ്ടിയർ കോപ്സ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി പുത്തനുടുപ്പും പുസ്തകവും എന്ന പദ്ധതി നടപ്പിലാക്കുന്നത്.
advertisement
രാജാക്കാട് സി.ഐ എച്ച് എല്‍ ഹണി പഠനോപകരണങ്ങള്‍ കരുണാഭവന്‍ മാനേജിംഗ് ട്രസ്റ്റി ട്രീസ തങ്കച്ചന് കൈമാറി. ജില്ല നോഡല്‍ ഓഫീസര്‍ സുരേഷ് ബാബു, എസ് പി സി ഡി ഐമാര്‍, പൂർവ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഐജിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും പ്രത്യേക അനുമതിയോടെയാണ് സംസ്ഥാനത്തുടനീളം എസ് പി സി ശിശുദിനത്തോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Childrens Day | ശിശുദിനത്തിൽ കുരുന്നുകൾക്ക് പുത്തനുടുപ്പും പുസ്തകവുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement