പെരുന്നാളിൽ നന്മയുടെ ദം പൊട്ടിച്ച് തകിൽ സാംസ്കാരിക കേന്ദ്രം; ബിരിയാണി വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസനിധിയിലേക്ക്

പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബിരിയാണിയുണ്ടാക്കി പാക്ക് ചെയ്ത ശേഷം ആവശ്യക്കാര്‍ക്ക് വീട്ടിലെത്തി വില്‍പ്പന നടത്തി. ഇതിലൂടെ ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം.

News18 Malayalam
Updated: May 25, 2020, 2:44 PM IST
പെരുന്നാളിൽ നന്മയുടെ ദം പൊട്ടിച്ച് തകിൽ സാംസ്കാരിക കേന്ദ്രം; ബിരിയാണി വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസനിധിയിലേക്ക്
news18
  • Share this:
കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് തങ്ങളാലാവുന്ന സഹായം ചെയ്യുകയാണ് കൊച്ചി കളമശ്ശേരിയിലെ തകില്‍ സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തകര്‍. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാനായി ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്നാണ് ബിരിയാണി ഫെസ്റ്റ് നടത്തിയത്.

പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബിരിയാണിയുണ്ടാക്കി പാക്ക് ചെയ്ത ശേഷം ആവശ്യക്കാര്‍ക്ക് വീട്ടിലെത്തി വില്‍പ്പന നടത്തി. ഇതിലൂടെ ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം.

TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]സെറ്റ് തകർത്ത സംഭവം: 'വിഷമമുണ്ട്; അതിലേറെ ആശങ്കയും' നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടൊവിനോ [NEWS]'കടുത്ത നടപടി എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും'; ഡോ. ബിജു[NEWS]
സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ഫാദര്‍ ജോഷി പാദുവയ്ക്ക് ബിരിയാണി പാക്കറ്റ് കൈമാറിയാണ് ഉദ്യമത്തിന് തുടക്കമിട്ടത്. ഒരു പാക്കറ്റിന്  120 രൂപ എന്ന നിരക്കിലാണ്  ബിരിയാണി വില്‍പ്പന നടത്തിയത്.

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നേരത്തെ, പലചരക്ക് സാധനങ്ങളും മാസ്ക്കും വിതരണം ചെയ്ത തകില്‍ സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തകര്‍,  മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം കൃഷി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
First published: May 25, 2020, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading