പൂരത്തിന് താരമാകാൻ തിരുവമ്പാടി ചന്ദ്രശേഖരൻ
Last Updated:
തൃശൂർ: തൃശൂരിൽ ഇക്കുറി പൂരപ്രേമികളുടെ മനസിലെ താരം തിരുവമ്പാടി ചന്ദ്രശേഖരനാണ്. പൂരപ്രേമികളെ ദുഖത്തിലാഴ്ത്തി വിട പറഞ്ഞ ശിവ സുന്ദറിന് പകരം ഇത്തവണ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുന്നത് ചന്ദ്രശേഖരനാണ്.
പൂരത്തിൽ തലയെടുപ്പോടെ നിന്നിരുന്ന ശിവ സുന്ദർ എന്ന ഗജവീരന്റെ അസാന്നിധ്യത്താൽ ശ്രദ്ധേയമാവുകയാണ് ഇത്തവണത്തെ പൂരം. പൂരപ്രേമികളെ നിരാശയിലാക്കി ശിവ സുന്ദർ മടങ്ങിയപ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് തിരുവമ്പാടി ചന്ദ്രശേഖരനിലേക്ക്. ഇത്തവണ ശിവ സുന്ദറിന് പകരം തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുക ചന്ദ്രശേഖരനാണ്. 2007ലാണ് തിരുവമ്പാടി ക്ഷേത്രത്തിൽ ചെറിയ ചന്ദ്രശേഖരനെ നടയിരുത്തിയത്. പിന്നീട് അങ്ങോട്ട് അഴക്കൊമ്പനായി ചന്ദ്രശേഖരനും വളർന്നു.
ശിവ സുന്ദറിന്റെ അതേ തലയെടുപ്പോടെ തന്നെ പൂരത്തിലെ നിറ സാന്നിധ്യമാകാനൊരുങ്ങുകയാണ് ചന്ദ്രശേഖരനും.
Location :
First Published :
Apr 19, 2018 7:45 AM IST






