കള്ളു കുടിക്കാൻ മാത്രമല്ല, യാത്രകൾ പ്ലാൻ ചെയ്യാനും ഒരു കള്ള് ഷാപ്പ്!

Last Updated:

ഇടപാടുകാര്‍ക്കായി അവധിക്കാല യാത്രകളും സാംസ്‌കാരിക പരിപാടികളുമൊക്കെയായി വേറിട്ട ഒരു കള്ളുഷാപ്പ്

കൊച്ചി: ഇടപാടുകാര്‍ക്കായി അവധിക്കാല യാത്രകളും സാംസ്‌കാരിക പരിപാടികളുമൊക്കെയായി വേറിട്ട ഒരു കള്ളുഷാപ്പ്. കൊച്ചിയിലെ കാട്ടോര്‍ കള്ളു ഷാപ്പിലാണ് ജീവനക്കാരും ഇടപാടുകാരും ഒന്നിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഇതൊരു സാധാരണ കള്ളുഷാപ്പാണെന്നു കരുതിയെങ്കില്‍ തെറ്റി. കള്ളുകുടിക്കാനും രുചികരമായ വിഭവങ്ങള്‍ ആസ്വദിക്കാനും മാത്രമല്ല ഇവിടം. വിനോദയാത്രയും സാംസ്‌കാരിക പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നതും ഈ ഷാപ്പ് കേന്ദ്രീകരിച്ചാണ്. മുപ്പത് വര്‍ഷം മുന്‍പ് ആരംഭിച്ച ഷാപ്പിലെ കൂട്ടായ്മ അവധിക്കാല യാത്ര നടത്തുന്നത് ഇത് നാലാം തവണ. സ്ഥിരം ഇടപാടുകാരുടെയും ജീവനക്കാരുടെയും കുടുംബങ്ങള്‍ ഒത്തുചേര്‍ന്നുള്ള യാത്ര സൃഷ്ടിക്കുന്നത് ഒരിക്കലും പിരിക്കാനാകാത്ത സൗഹൃദ വലയം.
ഗോവയിൽ നിന്നും കടത്തിയ വിദേശ മദ്യം പിടികൂടി
പ്രളയത്തില്‍ പൂര്‍ണമായും നശിച്ച ഷാപ്പ് വീണ്ടെടുക്കാനായത് ഇരു കൂട്ടരും ഒത്തു പിടിച്ചതോടെയാണ്. ഇത്തവണത്തെ യാത്ര തീര്‍ഥാടന യാത്രയാക്കിയിരിക്കുകയാണിവര്‍.
advertisement
കഠിനമായ ചൂടിന് പുറമെ തെരഞ്ഞെടുപ്പ് ചൂട് കൂടിയതൊന്നും ഇവരുടെ കൂട്ടായ്മക്ക് വിഷയമല്ല. അവധിക്കാല യാത്രകള്‍ക്ക് പുറമെ സാംസ്‌കാരിക പരിപാടികള്‍ അടക്കം സംഘടിപ്പിക്കുന്ന ക്ലബ്ബായാണ് കാട്ടോര്‍ ഷാപ്പിന്റെ പ്രവര്‍ത്തനം.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കള്ളു കുടിക്കാൻ മാത്രമല്ല, യാത്രകൾ പ്ലാൻ ചെയ്യാനും ഒരു കള്ള് ഷാപ്പ്!
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement