വളാഞ്ചേരി നഗരസഭ പരിധിയില്‍ നാളെ ഹര്‍ത്താല്‍
Last Updated:
ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി തുടരുന്ന പണിമുടക്കിന്റെ ഭാഗമായാണ് ഹര്‍ത്താല്‍. മോട്ടോര്‍ കോര്‍ഡിനേഷനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഓട്ടോ-ടാക്സി തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളാണെന്നും വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണക്കാര്‍ മോട്ടോര്‍ തൊഴിലാളികളാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നുമാണ് മോട്ടോര്‍ കോര്‍ഡിനേഷന്റെ നിലപാട്.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി വളാഞ്ചേരിയില്‍ മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കുകയാണ്. ഇതോടെ പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലായി. ചര്‍ച്ചകള്‍ നടത്തി ശാശ്വതമായ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് മോട്ടോര്‍ തൊഴിലാളികളുടെ ആവശ്യം. അധികൃതര്‍ ഇടപെട്ടില്ലെങ്കില്‍ ശനിയാഴ്ച വളാഞ്ചേരി നഗരസഭ പരിധിയില്‍ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് മോട്ടോര്‍ കോര്‍ഡിനേഷന്‍.
Location :
First Published :
September 14, 2018 9:05 AM IST


