വയനാട് ചുരത്തിലെ ഗതാഗതനിയന്ത്രണം താൽക്കാലികമായി ഒഴിവാക്കി

Last Updated:
താമരശേരി: വയനാട് ചുരം വഴി യാത്ര വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കിയതായി ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചു. കാലവർഷത്തിന് ശക്തി കുറഞ്ഞ സാഹചര്യത്തിലാണിത്. ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പടെ എല്ലാ യാത്ര വാഹനങ്ങൾക്കും ചുരം വഴി പോകാം. എന്നാൽ ചരക്ക് വാഹനങ്ങൾക്കുള്ള ഗതാഗത നിരോധനം തുടരും. കാലവർഷത്തിൽ ചുരം റോഡിൽ മണ്ണിടിഞ്ഞതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുന്നതിന് താമരശേരി താലൂക്ക് ഓഫീസിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് ദേശീയ പാത വിഭാഗം, റവന്യു തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് ഗതാഗത നിയന്ത്രണത്തിൽ ഇളവ് വരുത്താൻ തീരുമാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വയനാട് ചുരത്തിലെ ഗതാഗതനിയന്ത്രണം താൽക്കാലികമായി ഒഴിവാക്കി
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement