INFO | തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
രാവിലെ 09.30 മുതൽ ഉച്ചയ്ക്ക് 2.00 മണി വരെയാണ് ഗതാഗത നിയന്ത്രണം.
തിരുവനന്തപുരം: പൗരത്വബില്ലിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫും യു.ഡിഎഫും സംയുക്തമായി നടത്തുന്ന സത്യഗ്രഹ സമരത്തോടനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസിന്റെ അറിയിപ്പ്.
രാവിലെ 09.30 മുതൽ ഉച്ചയ്ക്ക് 2.00 മണിവരെയാണ് ഗതാഗത നിയന്ത്രണം. സംയുക്ത സത്യഗ്രഹ സമരം ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ പബ്ലിക് ലൈബ്രറി - രക്തസാക്ഷിമണ്ഡപം - വിജെടി വരെയുള്ള റോഡിലും, ആശാൻസ്ക്വയർ - സർവ്വീസ് റോഡ് - രക്തസാക്ഷി മണ്ഡപം വരെയുള്ള റോഡിലുമുള്ള ഗതാഗതം പൂർണ്ണമായും ഒഴിവാക്കി യാത്ര ചെയ്യണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
വാഹനങ്ങൾ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങൾ
- ദേശീയപാത / എം. സി റോഡ് നിന്നും വരുന്ന വാഹനങ്ങൾ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നും തിരിഞ്ഞ് നന്ദാവനം-ബേക്കറി പനവിള വഴി പോകേണ്ടതാണ്.
- നെടുമങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെള്ളയമ്പലത്തു നിന്നും തിരിഞ്ഞ് എസ്.എം.സി - വഴുതക്കാട് - ആനിമസ്ക്രീൻ സ്ക്വയർ വഴി പോകേണ്ടതാണ്.
- തമ്പാനൂർ ഭാഗത്തുനിന്നും ആറ്റിങ്ങൽ, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി - പഞ്ചാപുര അണ്ടർപാസ്സ് - ആശാൻ സ്ക്വയർ- വഴി പോകേണ്ടതാണ്.
- കിഴക്കേകോട്ട/തമ്പാനൂർ ഭാഗങ്ങളിൽ നിന്നും പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ ഒ.ബി.റ്റി.സി -ഫ്ലൈ ഓവർ- തൈക്കാട്- സാനഡു-വഴുതക്കാട് വഴി പോകേണ്ടതാണ്.
- കിഴക്കേകോട്ട ഭാഗത്ത് നിന്നും പട്ടം,മെഡിക്കൽകോളേജ് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ വിജെറ്റിയിൽനിന്നും തിരിഞ്ഞ് ആശാൻ സ്ക്വയർ, പിഎം.ജി - വഴി പോകേണ്ടതാണ്
advertisement
നോ പാർക്കിംഗ് സ്ഥലങ്ങൾ
- ആർ.ആർ.ലാംമ്പ് - അയ്യൻകാളി ജംഗ്ഷൻ(വി.ജെ.റ്റി) - വരെയുള്ള റോഡ്
- ആശാൻ സ്ക്വയർ – ജനറൽ ആശുപത്രി റോഡ്
- രക്തസാക്ഷിമണ്ഡപത്തിന് ചുറ്റുമുള്ള റോഡ്
പാർക്കിംഗ് സ്ഥലങ്ങൾ
സത്യഗ്രഹസമരവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാഹനങ്ങളും ആശാൻ സ്ക്വയർ ഭാഗത്ത് ആളെ ഇറക്കിയ ശേഷം മ്യൂസിയം - നന്ദാവനം റോഡിലോ, മാനവീയം വീഥിയലോ, ആൾസെയിന്റസ്-ശംഖുംമുഖം റോഡിലോ,ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യേണ്ടതാണ്.
റോഡിനു പരാലൽ ആയോ, ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യുവാൻ പാടില്ലാത്തതുമാണ്.
advertisement
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദ്ദേശങ്ങൾക്കും 0471-2558731, 0471-2558732 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Location :
First Published :
December 16, 2019 6:50 AM IST


