പൊതുനിരത്തില്‍ മാലിന്യം തള്ളി; കാൽ ലക്ഷം രൂപ പിഴ ചുമത്തി നഗരസഭ
Last Updated:
കവടിയാറില്‍ കരിയില ശേഖരണത്തിനായി വച്ച പെട്ടിക്ക് സമീപം മാലിന്യം നിക്ഷേപിച്ച വെങ്ങാനൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് പിഴ ചുമത്തിയത്.
തിരുവനന്തപുരം: പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ ചുമത്തി നഗരസഭ. വെങ്ങാനൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് പിഴ ചുമത്തിയത്. കവടിയാറില്‍ കരിയില ശേഖരണത്തിനായി വച്ച പെട്ടിക്ക് സമീപമാണ് ഇയള്‍ മാലിന്യം നിക്ഷേപിച്ചത്.
തുടര്‍ച്ചയായി ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സുനില്‍ കുമാര്‍ പിടിയിലായത്.
Location :
First Published :
Jun 25, 2019 9:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പൊതുനിരത്തില്‍ മാലിന്യം തള്ളി; കാൽ ലക്ഷം രൂപ പിഴ ചുമത്തി നഗരസഭ







