ജീപ്പിൽ കിടന്നുറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു
Last Updated:
മലപ്പുറം: നിലമ്പൂർ പാലാക്കര വട്ടപ്പാടത്ത് ജീപ്പിൽ കിടന്നുറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. റബർതോട്ടം കാവൽക്കാരനായ പാത്തിപ്പാറ പുത്തൻ പുരയ്ക്കൽ മത്തായി(56) ആണ് മരിച്ചത്. ജീപ്പിൽ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്ത് പുറത്തിട്ടശേഷം ആന ചവിട്ടിക്കൊല്ലുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ആനയുടെ ചിന്നംവിളി കേട്ടെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. തുടര്‍ന്ന് ആനയെ വിരട്ടിയോടിച്ചു. പൂക്കോട്ടുപാടം പൊലീസെത്തി മൃതദേഹം ജില്ലാ അശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Location :
First Published :
Jul 14, 2018 10:42 AM IST







