കോടഞ്ചേരിയിലെ എസ്‌റ്റേറ്റ് തൊഴിലാളിയുടെ മരണകാരണം വിഷമദ്യമല്ലെന്ന് സൂചന

ഒപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ മദ്യപിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എക്‌സൈസിന്റെ നിലപാട്

news18
Updated: June 29, 2019, 11:28 AM IST
കോടഞ്ചേരിയിലെ എസ്‌റ്റേറ്റ് തൊഴിലാളിയുടെ മരണകാരണം വിഷമദ്യമല്ലെന്ന് സൂചന
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 29, 2019, 11:28 AM IST
  • Share this:
കോഴിക്കോട്: കോടഞ്ചേരിയില്‍ എസ്റ്റേറ്റ് തൊഴിലാളി മരിച്ചതിന് കാരണം വിഷമദ്യമല്ലെന്ന് സൂചന. കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളി കൊളമ്പനാണ് ഇന്നലെ മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ മദ്യപിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എക്സൈസിന്റെ നിലപാട്.

ജോലി സ്ഥലത്ത് മദ്യപിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷി ജോസും പറഞ്ഞു. അതേസമയം സംഭവത്തില്‍ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ നിലപാട്. ഇന്നലെ വൈകീട്ടായിരുന്നു കൊളംബന്‍(65) ആണ് മരിച്ചത്.

Also Read: ഒറ്റ ട്വീറ്റിനു മറുപടിയായി പത്ത് ജോലി വാഗ്ദാനം; കേന്ദ്രമന്ത്രി മുരളീധരന്റെ ഇടപെടൽ മലയാളി പ്രവാസിയുടെ ജീവിതം മാറ്റിമറിച്ചതിങ്ങനെ

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഗോപാലന്‍(40), ചെമ്പുകടവ് സ്വദേശി നാരായണന്‍(60)എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് മൂന്നുപേരും.

First published: June 29, 2019, 11:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading