സംരക്ഷണ ഭിത്തി തകർന്നു; കാഞ്ഞിരപ്പള്ളിയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

Last Updated:

സിമന്‍റ് കട്ട ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്

കോട്ടയം: കാഞ്ഞിരപ്പള്ളി കോടതിപ്പടിക്ക് സമീപം നിർമാണത്തിനിടെ സംരക്ഷണ ഭിത്തി തകർന്ന് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ബംഗാൾ സ്വദേശി ജക്കീർ ഹൊസൈൻ(21), കുച്ച് ബിഹാർ സ്വദേശി റബ്ബാനി മിയ(23) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നു തൊഴിലാളികൾ ഓടിരക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. സിമന്‍റ് കട്ട ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പത്ത് അടി ഉയരത്തിൽനിർമിച്ച ഭിത്തിയാണ് തകർന്നുവീണത്. മഴ പെയ്യാൻ തുടങ്ങിയപ്പോൾ പടുത കെട്ടാൻ തൊഴിലാളികൾ കയറിയപ്പോഴാണ് സംരക്ഷണ ഭിത്തി തകർന്നത്. സിമന്‍റ് കട്ടകൾ അടർന്ന് താഴെ ജോലി ചെയ്തുകൊണ്ടുനിന്ന് ജക്കീർ, റബ്ബാനി എന്നിവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സംരക്ഷണ ഭിത്തി തകർന്നു; കാഞ്ഞിരപ്പള്ളിയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
Next Article
advertisement
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ; പരാതിക്കാരിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ കണ്ടെത്താൻ ശ്രമം
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ; ഫോൺ കണ്ടെത്താൻ ശ്രമം
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യവായ്പ പരിഗണിച്ചില്ല

  • പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിക്കും

  • പീഡനം നടന്ന ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് തീരുമാനിച്ചു

View All
advertisement