ഇരിട്ടിയിലും വടക്കാഞ്ചേരിയിലും വാഹനാപകടം; രണ്ടുപേർ മരിച്ചു
Last Updated:
തൃശൂർ: വടക്കാഞ്ചേരിയിലും കണ്ണൂരിലെ ഇരിട്ടിയിലുമായി ഉണ്ടായ വ്യത്യസത വാഹനാപകടങ്ങളിൽ രണ്ടു പേർ മരിച്ചു.
ഇരിട്ടിയിൽ സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവർ തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് മുനീർ (29) ആണ് മരിച്ചത് . രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയിൽ ഉണ്ടായിരുന്ന കാവുംപടി സ്വദേശികളായ മുഹസിൻ, ഫായിസ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
തൃശ്ശൂർ വടക്കാഞ്ചേരി ഓട്ടുപാറയിൽ ബൈക്കിന് പുറകിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാരാത്തുകുന്ന് പാറപ്പറമ്പിൽ കുഞ്ഞുണ്ണി മകൻ സരസാക്ഷൻ (58)ആണ് മരിച്ചത്.
Location :
First Published :
July 25, 2018 6:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഇരിട്ടിയിലും വടക്കാഞ്ചേരിയിലും വാഹനാപകടം; രണ്ടുപേർ മരിച്ചു


