വിളിക്കാനായി ഫോൺ വാങ്ങും; അതുമായി മുങ്ങും
Last Updated:
തിരുവനന്തപുരം: അത്യാവശ്യത്തിന് വിളിക്കാനെന്ന വ്യാജേന മറ്റുളളവരില്‍ നിന്ന് ഫോൺ വാങ്ങി, തന്ത്രപരമായി മൊബൈലുമായി കടന്നു കളയുന്ന രണ്ട് വിരുതന്‍മാരെ മ്യൂസിയം പൊലീസ് കുടുക്കി. തൊളിക്കോട് മണ്ണൂര്‍ക്കോണം എ.കെ.ജി നഗര്‍ നിസാം മന്‍സിലില്‍ നിസാം (30), വീരണകാവ് ഓണംകൊട് കുളത്ത്കര വീട്ടില്‍ അനീഷ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് ഉള്‍പ്പെടെ ഇരുപതോളം പേരില്‍ നിന്നാണ് ഇവര്‍ മൊബൈല്‍ ഫോൺ വാങ്ങി കടന്നുകളഞ്ഞത്. ആഢംബര ബൈക്കില്‍ മാന്യമായി വസ്ത്രധാരണം നടത്തിയെത്തുന്ന ഇവരിൽ ഒരാൾ ബൈക്കിലിരിക്കും. മറ്റെയാള്‍ വില കൂടിയ ഫോൺ ഉള്ളവരുടെ അടുത്തെത്തി ആശുപത്രി ആവശ്യമുള്‍പ്പെടെയുള്ള അത്യാവശ്യത്തിന് ഒരു കോള്‍ ചെയ്യണമെന്ന് പറഞ്ഞ് ഫോൺ വാങ്ങി, വിളിക്കുന്നത് പോലെ അഭിനയിക്കും. തുടർന്ന് ബൈക്കിൽ കയറി കടന്നുകളയും. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് പ്രത്യേക ഷാഡോ സംഘത്തെ നിയോഗിക്കുകയായിരുന്നു.
advertisement
തട്ടിയെടുക്കുന്ന വില കൂടിയ മൊബൈലുകള്‍ 2000 രൂപക്കാണ് ഇവര്‍ ബീമാപള്ളിയിലെ കടകളില്‍ കൊടുത്തിരുന്നത്. ഇത്തരത്തില്‍ ഇവര്‍ കൊടുത്ത മൊബൈലുകളില്‍ ചിലതും വീടുകളിൽ സൂക്ഷിച്ചിരുന്ന മൊബൈലുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരില്‍ അനീഷിന് മാറനല്ലൂര്‍, കാട്ടാക്കട എന്നിവിടങ്ങളില്‍ കഞ്ചാവ് കേസുകളുണ്ട്.
Location :
First Published :
July 08, 2018 4:38 PM IST


