കോഴിക്കോട് ചെങ്കൽ ക്വാറി ഇടിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു
Last Updated:
ചെറുവാടി സ്വദേശി അബ്ദുറഹ്മാൻ മലപ്പുറം ഒമാനൂർ സ്വദേശി വിനു എന്നിവരാണ് മരിച്ചത് .
കോഴിക്കോട് :കോഴിക്കോട് ചെറുവാടിയിൽ ചെങ്കൽ ക്വാറി ഇടിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. ചെറുവാടി സ്വദേശി അബ്ദുറഹ്മാൻ മലപ്പുറം ഒമാനൂർ സ്വദേശി വിനു എന്നിവരാണ് മരിച്ചത് . ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുകയാണ്. കൂടുതൽപേർ മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുകയാണ്.
രാവിലെ ക്വാറിയിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മരിച്ചത്. പത്ത് മീറ്റർ താഴ്ചയിൽ ഇവർ ജോലി ചെയ്യുന്നതിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മൂന്നു മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.
മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധി ക്വാറികൾ ഇവിടെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു.
advertisement
അപകടം നടന്നതും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറിയിലാണെന്നാണ് സൂചന. അതുകൊണ്ടാണ് രക്ഷാപ്രവർത്തനം വൈകിയതെന്നും വിവരങ്ങളുണ്ട്. രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. എന്നാൽ വൈകിയാണ് അപകട വിവരം പുറത്തറിഞ്ഞത്. ഇതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണം.
Location :
First Published :
June 18, 2019 10:47 AM IST


