SHOCKING: വീടിനു മുന്നിലേക്ക് ഓടിയെത്തിയ പിഞ്ചു കുഞ്ഞ് അമ്മയോടിച്ച കാറിനടിയിൽ പെട്ട് മരിച്ചു
Last Updated:
കുഞ്ഞിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പുനലൂർ: അമ്മ ഓടിച്ച കാറിനടിയിൽപ്പെട്ട് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ആര്യങ്കാവ് പോത്തനാമലയിൽ ജോർജ് തോമസിന്‍റെയും ബിസ്മിയുടെ മകളായ ജോസിയ ജോർജ്(രണ്ട് വയസ്) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെ പുറത്തുപോയ മാതാപിതാക്കൾ കാറിൽ തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അച്ഛനും അമ്മയും കാറിൽ വരുന്ന വിവരം അറിഞ്ഞു കുഞ്ഞ് വീട്ടിന് പുറത്തേക്ക് ഓടി. കാറിന് മുന്നിലേക്ക് ഓടിയെത്തിയ കുഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു. പെട്ടെന്ന് കാർ നിർത്താൻ ശ്രമിച്ചെങ്കിലും ജോസിയയെ കാർ തട്ടിയിരുന്നു.
അങ്ങനെ എല്ലാം ലൈവ് അക്കേണ്ട! ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം വരും
കുഞ്ഞിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശവസംസ്ക്കാരം ഇന്നു രാവിലെ പതിനൊന്ന് മണിയോടെ ആര്യങ്കാവ് സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ നടന്നു.
advertisement
Location :
First Published :
May 16, 2019 5:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
SHOCKING: വീടിനു മുന്നിലേക്ക് ഓടിയെത്തിയ പിഞ്ചു കുഞ്ഞ് അമ്മയോടിച്ച കാറിനടിയിൽ പെട്ട് മരിച്ചു


