ചിന്നക്കനാൽ: ജീവിതത്തിലെ വലിയ സ്വപ്നങ്ങൾ കണ്ടാണ് എസ്റ്റേറ്റ് തൊഴിലാളിയായ ചന്ദ്രൻ ചിന്നക്കനാൽ സൂര്യനെല്ലിയിൽ പലചരക്ക് വ്യാപാര സ്ഥാപനം ആരംഭിച്ചത്. ലക്ഷങ്ങൾ കടം വാങ്ങിയും ബാങ്ക് വായ്പ എടുത്തുമാണ് കച്ചവടം ആരംഭിച്ചത്. എന്നാൽ ഓരോ തവണയും കാടിറങ്ങുന്ന കൊമ്പൻ ചന്ദ്രൻറെ ജീവിത സ്വപ്നങ്ങൾ ഇടിച്ചുതകർത്തു.
ആറു മാസത്തിനിടയിൽ മൂന്നുതവണയാണ് ചന്ദ്രൻറെ കട കാട്ടാന തകർത്തത്. ഏഴ് ലക്ഷത്തോളം രൂപ ഇതുവരെ നഷ്ടം സംഭവിച്ചു. ഉണ്ടായിരുന്നു സ്വർണ്ണം വിറ്റും പലിശക്ക് കടം വാങ്ങിയും വീണ്ടും പ്രതീക്ഷയോടെ കട തുറന്നെങ്കിലും അതെല്ലാം തകർത്തെറിയാൻ കാട്ടുകൊമ്പൻ വീണ്ടും എത്തി.
രണ്ടുമാസം മുമ്പ് തകർത്ത കട പുനർനിർമ്മിച്ച് വ്യാപാരം ആരംഭിക്കുന്നതിന് മുമ്പാണ് കഴിഞ്ഞ ദിവസം വീണ്ടും കാട്ടുകൊമ്പൻ എത്തി ഇടിച്ചു നിരത്തിയത്. മൂന്നു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു. ആരെയും ഉപദ്രവിക്കാതെ ജിവിക്കുന്ന തന്നോട് മാത്രം കാട്ടാനക്കലിക്കുള്ള കാരണം എന്താണെന്ന് ചന്ദ്രന് ഇന്നും അറിയില്ല. ഉള്ളതെല്ലാം വിറ്റുപെറുക്കി ആണ് ആണ് കഴിഞ്ഞ തവണ കടയിൽ പുനർനിർമ്മിച്ച വ്യാപാരം ആരംഭിച്ചത്.
ഇനി എങ്ങനെ വ്യാപാരം പുനരാരംഭിക്കുമെന്ന് അറിയില്ല. നിരവധി തവണ ഫോറസ്റ്റ് ഓഫീസിലും മറ്റ് അധികാരികളുടെ മുമ്പിലും കൈ നീട്ടിയെങ്കിലും ചന്ദ്രനോട് ആർക്കും കനിവു തോന്നിയതുമില്ല. അതുകൊണ്ടുതന്നെ ചന്ദ്രൻ ഇന്ന് ചിന്നക്കനാലിലെ വലിയൊരു കടക്കാരൻ ആയി മാറി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.