നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • Video | ഫ്ളാറ്റിലെ ലിഫ്റ്റിൽ കുടുങ്ങി യുവതി; രക്ഷകരായത് ഫയർ ഫോഴ്സ്

  Video | ഫ്ളാറ്റിലെ ലിഫ്റ്റിൽ കുടുങ്ങി യുവതി; രക്ഷകരായത് ഫയർ ഫോഴ്സ്

  ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് ആളെ പുറത്തെത്തിച്ചത്.

  News18

  News18

  • Share this:
  കണ്ണൂർ: ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പള്ളിക്കുളത്തെ  ഫ്ലാറ്റിലെ ലിഫ്റ്റിലാണ് യുവതി കുടുങ്ങിയത്. ഒടുവിൽ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് ആളെ പുറത്തെത്തിച്ചത്.

  ഞായറാഴ്ച  ഉച്ചയോടെയായിരുന്നു സംഭവം. ഫ്ലാറ്റിലെ താമസക്കാരാരിയായ യുവതി രണ്ടാം നിലയിലാണ് കുടുങ്ങിപ്പോയത്. ഫ്ലാറ്റിലെ മറ്റ് താമസക്കാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിൽ ഫലമുണ്ടായില്ല. തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
  കണ്ണൂർ ഫയർ ഫോഴ്സ് യൂണിറ്റിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഇ.ഉണ്ണികൃഷ്ണൻ , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.കെ ദിലീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുനീഷ് എം, റിജിൽ എം.കെ, അജീഷ്, ഡ്രൈവർ എസ്. സുനിൽകുമാർ, ഹോം ഗാർഡ് അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്.
  Published by:Aneesh Anirudhan
  First published:
  )}