തൃശൂർ: കുന്ദംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തത് മദ്യം കിട്ടാത്തതിനാലെന്ന് ബന്ധുക്കൾ. കുളങ്ങര വീട്ടിൽ സനോജാണ് മരിച്ചത്. മദ്യം കിട്ടാതായതോടെ ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റുകൾ സർക്കാർ അടച്ചിരുന്നു. നിലവിലെ തീരുമാനപ്രകാരം ഏപ്രിൽ 14 വരെയാണ് മദ്യശാലകൾ പൂട്ടിയത്.
തീരുമാനം നിത്യ മദ്യപാനികളെ ഗുരുതരമായി ബാധിച്ചേക്കാമെന്ന് എക്സൈസ് വകുപ്പ് വിലയിരുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മദ്യം ലഭിക്കാത്തതിനാൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നവർക്ക് കൗൺസിലിംഗും ചികിത്സയ്ക്കുമായി എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങളെയും കൗൺസിലിംഗ് സെന്റർ ഉൾപ്പെടുത്തിയാണ് പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, Corona virus spread, COVID19, Mata Amrithananda Mayi, Modi, Treasuries in kerala, കൊറോണ, കോവിഡ് 19