നിറംപിടിപ്പിച്ച കഥകളല്ല റിപ്പോർട്ടിങ്; മാധ്യമപ്രവർത്തക പറയുന്നു

Last Updated:
ഓസ്ട്രേലിയയിൽ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട സംഭവം അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഇവിടെ. എസ്.ബി.എസ് മലയാളം റേഡിയോയിലെ പ്രൊഡ്യൂസർ സൽവി മനീഷ് എഴുതുന്ന പരമ്പര- രണ്ടാം ഭാഗം.
കോടതി റിപ്പോർട്ടിങ്ങിലെ പരിമിതികൾ
കോടതി മുറിയിൽ നടക്കുന്നതിനപ്പുറം ഒന്നും റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുവാദമില്ല. കോടതി നടപടി പൂർത്തിയാവുന്ന ഓരോ ദിവസവും ഇതിൽ റിപ്പോർട്ട് ചെയ്യാൻ പാടില്ലാത്തതായി എന്തെങ്കിലും ഉണ്ടോ അഥവാ സപ്രെഷൻ ഓർഡർ നിലനിൽക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തിയാണ് എല്ലാ മാധ്യമപ്രവർത്തകരും കോടതിമുറി വിടുന്നത്. കൂടാതെ ഓരോ മാധ്യമങ്ങൾക്കും അവരുടേതായ ലീഗൽ ഡിപ്പാർട്മെന്റ് ഉണ്ട്. വാർത്തകൾ ഫയൽ ചെയ്ത ശേഷം ഇവിടുന്നു അംഗീകാരം ലഭിച്ച ശേഷം മാത്രമാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.
advertisement
അങ്ങനെ ഒട്ടേറെ പരിമിതികളിൽ നിന്ന് കൊണ്ടാണ് ഈ കേസ് തുടക്കം മുതൽ റിപ്പോർട്ട് ചെയ്തത്. നിയമ ലംഘനം കോടതി അലക്ഷ്യത്തിലേക്ക് എത്തുന്നതിനാൽ തികഞ്ഞ ശ്രദ്ധയോടെയാണ് കേസ് അവസാനം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാത്രമല്ല, കോടതിയിൽ നിലനിൽക്കുന്ന കേസ് മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ അനുവാദമില്ല. അതുകൊണ്ടുതന്നെ ഈ വിഷയം മാധ്യമങ്ങൾ ചർച്ചക്ക് വച്ചില്ല. കോടതിയിൽ നടന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുക മാത്രമായിരുന്നു എല്ലാ മീഡിയയുടെയും ഉത്തരവാദിത്വവും. ഇതിൽ മുൻപേ പറഞ്ഞ സപ്രെഷൻ ഓർഡർ ഉള്ള ഒരു വിവരവും വ്യക്തിപരമായി ബന്ധമുള്ളവരോട് പോലും പറയാതെ സൂക്ഷിച്ചു വച്ചുകൊണ്ടായിരുന്നു മാധ്യമ ധർമം പാലിച്ചതെന്ന് പറയാതെ വയ്യ.
advertisement
വിചാരണയുടെ ഓരോ ദിവസങ്ങളിലും കോടതി മുറിയിൽ നടന്ന കാര്യങ്ങൾ ഇ-മെയിലിലൂടെ മാധ്യമങ്ങൾക്കെത്തും. വാദങ്ങൾ നടത്തിയ അഭിഭാഷകർക്കും പരാമർശങ്ങൾ നടത്തിയ ജഡ്ജിക്കും മൊഴി കൊടുത്ത സാക്ഷികൾക്കും പിന്നീടൊരിക്കലും മാറ്റി പറയാൻ കഴിയാത്ത വിധം ഓരോ വാക്കുകളും കോടതി മുറിയിൽ റെക്കോർഡ് ചെയ്തിരുന്നു. ഇവ മാധ്യമങ്ങൾക്ക് നൽകുന്നതോടെ തെറ്റായതും കെട്ടിച്ചമച്ചതുമായ വാർത്തകൾ പ്രചരിപ്പിക്കാൻ മാധ്യമങ്ങൾക്കും, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വസ്തുതകൾ പിന്നീട് നിഷേധിക്കാൻ കോടതിക്കും സാധിക്കുകയില്ല. ഏറെ സൂക്ഷ്മതയോടെയും ആധികാരികതയോടെയും നിഷ്പക്ഷതയോടെയുമാണ് ഈ കേസിന്റെ നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതും.
advertisement
2017 ഫെബ്രുവരി 13 നു സാം എബ്രഹാം വധക്കേസ് മെൽബൺ മജിസ്‌ട്രേറ്റ്സ് കോടതി പരിഗണിച്ചപ്പോഴാണ് ഭാര്യ സോഫിയ സാമും സുഹൃത്ത് അരുൺ കമലാസനനും ചേർന്ന് ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിയാണ് കൊല നടത്തിയെന്ന് പൊലീസ് കോടതിയെ അറിയിച്ചത്. പ്രതികൾ തമ്മിൽ നടത്തിയ 6000ത്തോളം ഫോൺ കോളുകളും തെളിവുകളായി ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതേത്തുടർന്ന് കേസിന്റെ പ്രാരംഭ വാദത്തിനായി അഥവാ കമ്മിറ്റൽ ഹിയറിങ്ങിനായി കേസ് മാറ്റിവയ്ക്കുകയും പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു.
advertisement
ഇതിനിടെ 2017 മാർച്ച് എട്ടിന് സോഫിയയുടെ ജാമ്യാപേക്ഷ തള്ളി കൊണ്ടായിരുന്നു കോടതി പ്രാരംഭ വാദം കേട്ടത്. 2017 ജൂൺ 26, 27, 28 തിയതികളിലാണ് കേസിന്റെ പ്രാരംഭ വാദം മെൽബൺ മജിസ്‌ട്രേറ്സ് കോടതിയിൽ നടന്നത്. പ്രതികൾ രണ്ടു പേരെയും കോടതിയിൽ നേരിട്ട് ഹാജരാക്കുകയും ചെയ്തു. കേസിന്റെ കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും അന്ന് കോടതിയിൽ ഹാജരാക്കി. സാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ, ഫോറൻസിക് വിദഗ്ധർ, സാമിന്റെ മൃതദേഹം ആദ്യം കണ്ട പോലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി സാക്ഷികളാണ് ഈ ദിവസങ്ങളിൽ ഹാജരായത്. ഇവരെ വിസ്‌തരാവും ക്രോസ്സ് വിസ്താരവും നടത്തിയ ശേഷം കോടതി പ്രതികളോട് കുറ്റം സമ്മതിക്കുന്നോ എന്ന് ചോദിച്ചു. രണ്ടു പ്രതികളും ജൂൺ 26 നു കുറ്റം നിഷേധിച്ചതിനെ തുടർന്ന് ഡയറക്ഷൻസ് ഹിയറിങ്ങിനായി കേസ് വിക്ടോറിയൻ സുപ്രീം കോടതിയിലേക്ക് മാറ്റുകയായിരുന്നു.
advertisement
പ്രതികളെ 'കുറ്റവാളി'കളാക്കാത്ത മാധ്യമ ധർമം
2016 ഓഗസ്റ്റ് 18നു പ്രതികളായ സോഫിയ സാമിനെയും അരുൺ കമലാസനനെയും അറസ്റ്റ് ചെയ്തത് മുതൽ ഇവർ കുറ്റക്കാരാണെന്ന് ജൂറി വിധിക്കുന്നത് വരെ ഇവരെ ‘കുറ്റാരോപിതർ’ അഥവാ 'accused' എന്ന് മാത്രമാണ് ഓസ്‌ട്രേലിയയിലെ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. ഇവർ കുറ്റക്കാരാണെന്ന് സൂചിപ്പിക്കുന്നതോ വരുത്തിത്തീർക്കുന്നതോ ആയ ഒരു വാക്കു പോലും ഒരു മാധ്യമവും പ്രചരിപ്പിച്ചില്ല. കയ്യിൽ കിട്ടുന്ന ഓരോ കേസും ഒരു ഉത്സവം പോലെ കൊണ്ടാടുന്ന നവ മാധ്യമ സംസ്കാരത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരു അനുഭവം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Opinion/
നിറംപിടിപ്പിച്ച കഥകളല്ല റിപ്പോർട്ടിങ്; മാധ്യമപ്രവർത്തക പറയുന്നു
Next Article
advertisement
മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ഒപ്പം താമസിക്കുന്ന യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് ബാഗിൽ തിരുകിയ ശേഷം സെൽഫി
മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ഒപ്പം താമസിക്കുന്ന യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് ബാഗിൽ തിരുകിയ ശേഷം സെൽഫി
  • യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് ബാഗിൽ തിരുകിയ യുവാവ് അറസ്റ്റിൽ

  • യുവതിയുടെ മൃതദേഹം ബാഗിലാക്കി യമുനാ നദിയിൽ ഉപേക്ഷിച്ചു

  • പ്രതി സൂരജ് ഉത്തമം ബാഗിനൊപ്പം സെൽഫി എടുത്തതായി പോലീസ് കണ്ടെത്തി

View All
advertisement