Constitution Day 2025| അടിയന്തരാവസ്ഥയിൽ വരുത്തിയ 5 ഭേദഗതികള്‍ ഭരണഘടനയെ ദുർബലപ്പെടുത്തിയത് എങ്ങനെ?
- Published by:Rajesh V
- news18-malayalam
Last Updated:
അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ശേഷം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആദ്യം ചെയ്തത് മുഴുവന്‍ പ്രതിപക്ഷാംഗങ്ങളെയും ജയിലിലടയ്ക്കുകയും മാധ്യമങ്ങളുടെ വായ മൂടികെട്ടുകയുമായിരുന്നു. തുടര്‍ന്ന് ഭരണഘടനയില്‍ വ്യക്തിപരമായ ആഗ്രഹങ്ങൾക്കുവേണ്ടി ഇന്ദിരാഗാന്ധി നിരവധി ഭേദഗതികള്‍ വരുത്തി
അരുണ്‍ ആനന്ദ്
ഭരണഘടനയുടെ 76-ാം വാര്‍ഷികം ആഘോഷിച്ച് രാജ്യം. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും നവംബര്‍ 26-ന് ഭരണഘടനാദിനമായി ആചരിക്കുന്നു. കൊളോണിയല്‍ കാലഘട്ടത്തിനുശേഷം ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ ചട്ടക്കൂടിന്റെ യാത്ര നമുക്ക് പഠിക്കാന്‍ നിരവധി പാഠങ്ങള്‍ നല്‍കിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തിയത് എങ്ങനെ എന്നതാണ് ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മള്‍ പഠിച്ച പ്രധാന പാഠങ്ങളിലൊന്നാണ്.
ഭരണഘടനയുടെ ഘാതകരായ അതേ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ് ഇപ്പോള്‍ ഭരണഘടനയുടെ സംരക്ഷകരായി സ്വയം അവതരിച്ചിരിക്കുന്നത്. ജൂണ്‍ 25-26 അര്‍ദ്ധരാത്രിയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ശേഷം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആദ്യം ചെയ്തത് മുഴുവന്‍ പ്രതിപക്ഷാംഗങ്ങളെയും ജയിലിലടയ്ക്കുകയും മാധ്യമങ്ങളുടെ വായ മൂടികെട്ടുകയുമായിരുന്നു. തുടര്‍ന്ന് ഭരണഘടനയില്‍ വ്യക്തിപരമായ ആഗ്രഹങ്ങൾക്കുവേണ്ടി ഇന്ദിരാഗാന്ധി നിരവധി ഭേദഗതികള്‍ വരുത്തി.
advertisement
ഇന്ദിരാഗാന്ധി കൊണ്ടുവന്നിട്ടുള്ള 42-ാം ഭേദഗതിയാണ് ഭരണഘടനയില്‍ വരുത്തിയ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. ഇന്ത്യൻ ഭരണഘടനയിൽ വരുത്തിയ ഏറ്റവും വിവാദപരമായ ഭേദഗതികളിലൊന്ന്. 1976-ല്‍ 'മതേതര', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകള്‍ ചേര്‍ത്തുകൊണ്ട് ഭരണഘടനയുടെ ആമുഖത്തില്‍ മാറ്റം വരുത്തി. 'പരമാധികാര', 'ജനാധിപത്യ റിപ്പബ്ലിക്' എന്നീ വാക്കുകള്‍ക്ക് പകരം 'പരമാധികാര', 'സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്' എന്ന വാക്കുകള്‍ ചേര്‍ത്തു. 42-ാം ഭേദഗതിയുടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഭാഗമാണിത്. വ്യക്തിപരമായ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ദിരാഗാന്ധി കൊണ്ടുവന്ന മാറ്റങ്ങളാണിതെന്നും ആരോപണമുയര്‍ന്നു.
advertisement
ഈ ഭേദഗതിയിലൂടെ നിരവധി ഭരണഘടനാ വിരുദ്ധ വ്യവസ്ഥകള്‍ അവതരിപ്പിച്ചതിനാല്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ ഭേദഗതി പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും അനിയന്ത്രിതമായ അധികാരം നല്‍കി. കാരണം കോണ്‍ഗ്രസും സഖ്യകക്ഷികളും മാത്രമാണ് സംസ്ഥാനങ്ങളും കേന്ദ്രവും ഭരിച്ചത്. തമിഴ്‌നാട്ടില്‍ എം കരുണാനിധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ (ഡിഎംകെ) സര്‍ക്കാരിനെ 1976 മാര്‍ച്ച് 12-ന് പിരിച്ചുവിടുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഏകദേശം രണ്ടാഴ്ച മുമ്പ് 1975 ജൂണ്‍ 11-ന് ബാബു ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ജനതാ മോര്‍ച്ച സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നെങ്കിലും അടിയന്തരാവസ്ഥയുടെ സമ്മര്‍ദ്ദത്തില്‍ ഈ സര്‍ക്കാരും വീണു. രാഷ്ട്രപതി ഭരണത്തിന്റെ ചെറിയ കാലയളവിനുശേഷം 1976 ഡിസംബറില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. കോണ്‍ഗ്രസ് നേതാവായ മാധവ് സിംഗ് സോളങ്കി മുഖ്യമന്ത്രിയായി.
advertisement
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368-ല്‍ 42-ാം ഭേദഗതിയിലൂടെ രണ്ട് പ്രധാന ക്ലോസുകള്‍ (4), (5) എന്നിവ കൂടി കൂട്ടിച്ചേര്‍ത്തു. ഭരണഘടനയില്‍ 1976-ല്‍ വരുത്തിയിട്ടുള്ള ഒരു ഭേദഗതിയും ഒരു കാരണവശാലും ഒരു കോടതിയിലും ചോദ്യം ചെയ്യപ്പെടില്ലെന്ന് ക്ലോസ് (4) വ്യക്തമാക്കുന്നു. ക്ലോസ് (5) ഭരണഘടനാപരമായ പാര്‍ലമെന്റിന്റെ അധികാരത്തില്‍ യാതൊരു പരിമിതിയും ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുന്നു.
ഭരണഘടനാ ഭേദഗതി ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാകില്ലെന്നും ഭരണഘടന ഭേദഗതിക്ക് പാര്‍മെന്റിന് പരിധിയില്ലാത്ത അധികാരമുണ്ടെന്നുമാണ് ഈ വകുപ്പുകള്‍ ചേര്‍ത്തതിന്റെ അര്‍ത്ഥം. മാത്രമല്ല 42-ാം ഭേദഗതിയിലൂടെ വരുത്തിയ ആര്‍ട്ടിക്കിള്‍ 31(സി)ക്ക് ആര്‍ട്ടിക്കിള്‍ 14,19 എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൗലികാവകാശങ്ങളേക്കാളും പ്രാധാന്യം നല്‍കുകയും ചെയ്തു. അതായത് അടിയന്തരാവസ്ഥ പോലുള്ള സാഹചര്യങ്ങളില്‍ മൗലികാവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഇതുവഴി വഴിയൊരുക്കി.
advertisement
നിയമത്തിനു മുന്നില്‍ തുല്യത, നിമങ്ങളുടെ തുല്യ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതായിരുന്നു ആര്‍ട്ടിക്കിള്‍ (14). അതായത് രാജ്യത്തെ എല്ലാവരെയും നിയമത്തിനു കീഴില്‍ തുല്യമായി പരിഗണിക്കുകയും ഒരേ നിയമങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. മതം, വംശം, ജാതി, ലിംഗം, ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ വിലക്കുന്നു. എല്ലാ പൗരന്മാര്‍ക്കും ആറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ ഉറപ്പുനല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ (19). സംസാര സ്വതാന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, ഒത്തുച്ചേരല്‍, സംഘടന, സഞ്ചാരം, താമസം, തൊഴില്‍ എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം ഈ ആര്‍ട്ടിക്കിള്‍ ഉറപ്പുനല്‍കുന്നു. രാജ്യത്തെ പൗരന്മാരുടെ ഈ അവകാശങ്ങള്‍ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ ദുര്‍ബലമായി.
advertisement
1980-ല്‍ മിനര്‍വ മില്‍സും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ ആര്‍ട്ടിക്കിള്‍ 368-ലെ ക്ലോസ് (4), ക്ലോസ് (5) എന്നിവ സുപ്രീം കോടതി റദ്ദാക്കി. ഇതേ കേസില്‍ തന്നെ 42-ാം ഭേദഗതിയിലൂടെ ആര്‍ട്ടിക്കിള്‍ 31(സി) വഴി കൊണ്ടുവന്ന പുതിയ വ്യവസ്ഥകളും കോടതി റദ്ദാക്കി.
അടിയന്തരാവസ്ഥക്കാലത്തെ മറ്റ് ഭേദഗതികള്‍
42-ാം ഭേദഗതിക്ക് മുമ്പ് മറ്റ് നിരവധി ഭേദഗതികളും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. 1975-ല്‍ നടപ്പാക്കിയ 38-ാം ഭേദഗതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ തീരുമാനത്തെ ജുഡീഷ്യല്‍ അവലോകനത്തില്‍ നിന്നും ഒഴിവാക്കി. 39-ാം ദേദഗതിയിലൂടെ പ്രസിഡന്റ്, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളെ കോടതികളുടെ അധികാര പരിധിക്ക് പുറത്താക്കി.
advertisement
1976-ലെ 40-ാം ഭേദഗതിയിലൂടെ പാര്‍ലമെന്റിന് എക്‌സ്‌ക്ലൂസീവ് സാമ്പത്തിക മേഖലയില്‍ നിയമനിര്‍മ്മാണം നടത്താന്‍ അധികാരം നല്‍കുകയും ജുഡീഷ്യല്‍ അവലോകനത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായി ഒന്‍പതാം ഷെഡ്യൂളില്‍ വിവിധ നിയമങ്ങള്‍ ചേര്‍ക്കുകയും ചെയ്തു. 1976-ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 41-ാം ഭേദഗതി വഴി സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനുകളുടെയും ജോയിന്റ് പബ്ലിക് സര്‍വീസ് കമ്മീഷനുകളുടെയും ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിച്ചു.
പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെല്ലാം ജയിലില്‍ ആയിരുന്നതിനാല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഈ ഭേദഗതികളെല്ലാം എതിര്‍പ്പില്ലാതെ പാസാക്കി.
1977-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെട്ടതിനുശേഷം അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ഭരണഘടനാ ഭേദഗതികളിലൂടെ അവതരിപ്പിച്ച നിരവധി വ്യവസ്ഥകള്‍ റദ്ദാക്കാന്‍ 43-ഉം 44-ഉം ഭേദഗതികള്‍ നടപ്പാക്കുകയും ചെയ്തു.
ലേഖകൻ ഒരു സാഹിത്യകാരനും കോളമിസ്റ്റുമാണ്. അദ്ദേഹത്തിന്റെ X ഹാൻഡിൽ @ArunAnandLive ആണ്. ഇവിടെ പ്രകടിപ്പിച്ച കാഴ്ചപ്പാടുകൾ വ്യക്തിപരവും എഴുത്തുകാരന്റേത് മാത്രവുമാണ്. അവ ന്യൂസ്18-ന്റെ കാഴ്ചപ്പാടുകളെ പ്രതിഫലിക്കുന്നില്ല.
Location :
New Delhi,New Delhi,Delhi
First Published :
November 26, 2025 8:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
Constitution Day 2025| അടിയന്തരാവസ്ഥയിൽ വരുത്തിയ 5 ഭേദഗതികള്‍ ഭരണഘടനയെ ദുർബലപ്പെടുത്തിയത് എങ്ങനെ?


