നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • opinion
  • »
  • OPINION | വിദേശത്ത് നിന്നെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടാം; ബ്രേക്ക് ദ ചെയിനും ക്വാറന്റീനും ആത്മവിശ്വാസം നൽകും

  OPINION | വിദേശത്ത് നിന്നെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടാം; ബ്രേക്ക് ദ ചെയിനും ക്വാറന്റീനും ആത്മവിശ്വാസം നൽകും

  ഡോ. ബി. ഇക്ബാൽ

  • Share this:
   വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകളെത്തുന്നതോടെ കോവിഡ് നിയന്ത്രണത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കുകയാണ്. ഇതുവരെയുള്ള പോസിറ്റാവായ കേസുകളിൽ 70 ശതമാനം പുറമേ നിന്ന് വന്നവരാണ്. 30 ശതമാനം അവരിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ലഭിച്ചവരും അതായത് രോഗവ്യാപന നിരക്ക് ഒന്നിൽ താഴെയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

   ബ്രേക്ക് ദി ചെയിനും (ശാരീരിക ദൂരം പാലിക്കൽ, കൈ വൃത്തിയാക്കൽ, മാസ്ക് ധാരണം) സമ്പർക്ക് വിലക്കും (ക്വാറന്റൈൻ) വലിയ വിജയമായിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്, ഇത് നമുക്ക് ആത്മവിശ്വാസം ശുഭാപ്തി വിശ്വാസവും നൽകുന്നുണ്ട്.
   TRENDING:ഹലോ ഉസ്മാനാണോ.... ട്രോളുകളിൽ നിറഞ്ഞു നിന്ന ഉസ്മാൻ നാട്ടിലെത്തി [NEWS]എവിടെ എ സമ്പത്ത്? ഡൽഹിയിൽ നിന്നും നാട്ടിലേക്ക് പറന്ന സമ്പത്തിനെ വിളിച്ചുണർത്തി യൂത്ത് കോൺഗ്രസ് [NEWS]ഒ.എൽ.എക്സ് തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘം കേരളത്തിലും; തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ നഷ്ടമായത് 15,000 രൂ​പ​ [NEWS]
   എന്നാൽ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങൾ എത്തുന്നതോടെ ഇനിയുള്ള സ്ഥിതി ഗതികളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കണം. ഇതുവരെ വിദേശത്തുനിന്നുള്ളവർ കേരളത്തിലേക്ക് വരുന്ന അവസരത്തിൽ വിദേശരാജ്യങ്ങളിൽ രോഗവ്യാപനം കുറവായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും അതായിരുന്നു. എന്നാലിപ്പോൾ ഗൾഫിലും അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും മറ്റ് പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവരിൽ പോസ്റ്റിറ്റീവ് കേസുകൾ കൂടാൻ സാധ്യതയുണ്ട്. ഇതിൽ അമിതമായി ഭയപ്പെടേണ്ടതില്ല.

   എന്നാൽ കർശനമായ ബ്രേക്ക് ദി ചെയിൻ, സമ്പർക്ക വിലക്ക് (ക്വാറന്റൈൻ) എന്നിവ വഴി ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കണം. അത് പോലെ പ്രായാധിക്യമുള്ളവരുടെയും മറ്റ് അനുബന്ധ രോഗമുള്ളവരുടേയും റിവേഴ് സ് ക്വാറന്റൈൻ (സംരക്ഷണ സമ്പർക്ക വിലക്ക്) പഴുതുകളില്ലാതെ നടപ്പിലാക്കയും വേണം.
   Published by:Aneesh Anirudhan
   First published:
   )}