• HOME
  • »
  • NEWS
  • »
  • opinion
  • »
  • 'ആളുകള്‍ കൂടുന്നിടത്തെല്ലാം ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട്; ലക്ഷ്യം പെണ്‍കുട്ടികളെ വശത്താക്കല്‍';പാലാ ബിഷപ്പ് പറഞ്ഞതിന്റെ പൂര്‍ണരൂപം

'ആളുകള്‍ കൂടുന്നിടത്തെല്ലാം ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട്; ലക്ഷ്യം പെണ്‍കുട്ടികളെ വശത്താക്കല്‍';പാലാ ബിഷപ്പ് പറഞ്ഞതിന്റെ പൂര്‍ണരൂപം

ഈ പ്രസംഗത്തിലെ നാര്‍കോട്ടിക് ജിഹാദ്‌, ലൗ ജിഹാദ് പരാമർശങ്ങൾ വിവാദമായതിനേത്തുടർന്ന് പാലാ ബിഷപ് ഹൗസിലേക്ക് മുസ്ലീം സംഘടനകളുടെ മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായി

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

  • Last Updated :
  • Share this:
എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ എട്ടിന് കോട്ടയം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ‍ ‍മർത്തമറിയം തീർത്ഥാടന ദേവാലയത്തിൽ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം.

കേ​ര​ള​ത്തി​ൽ മ​റ്റൊ​രു കാ​ല​ത്തു​മി​ല്ലാ​ത്ത രീ​തി​യി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും കൂ​ടി​വ​രു​ന്നു. അ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് കാ​ര്യ​ങ്ങ​ളാ​ണ് ലൗ​ ജി​ഹാ​ദും നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദും. അ​റ​ബി ഭാ​ഷ​യി​ൽ ജു​ഹ​ദ് എ​ന്ന മൂ​ല​ധാ​തു​വി​ൽ​നി​ന്നാ​ണ് ജി​ഹാ​ദ് എ​ന്ന വാ​ക്കി​ന്‍റെ ഉ​ത്ഭ​വം. പ​രി​ശ്ര​മി​ക്കു​ക, ക​ഷ്ട​പ്പെ​ടു​ക എ​ന്ന അ​ർ​ഥ​ങ്ങ​ളാ​ണ് ഈ ​വാ​ക്കി​നു​ള്ള​ത്.

ജി​ഹാ​ദി​നാ​ക​ട്ടെ ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ക, ക​ഷ്ട​പ്പെ​ടു​ക എ​ന്ന അ​ർ​ഥ​ങ്ങ​ളു​മാ​ണ്. ല​ക്ഷ്യം സാ​ധി​ക്കു​ന്ന​തി​നു​വേ​ണ്ടി ഒ​രു വ്യ​ക്തി ന​ട​ത്തു​ന്ന തീ​വ്ര പ​രി​ശ്ര​മ​ത്തെ​യാ​ണ് ജി​ഹാ​ദ് എ​ന്നു​പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ ഒ​രി​ക്ക​ൽ പ​റ​ഞ്ഞു കേ​ര​ളം തീ​വ്ര​വാ​ദി​ക​ളു​ടെ റി​ക്രൂ​ട്ടിം​ഗ് സെ​ന്‍റ​റാ​കുന്നുവെന്നും തീ​വ്ര​വാ​ദി​ക​ളു​ടെ സ്ലീ​പ്പിം​ഗ് സെ​ല്ലു​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്നും. വേ​റെ​യാ​രു​മ​ല്ല, ഇ​തി​ന്‍റെ​യെ​ല്ലാം ചു​മ​ത​ല നോ​ക്കേ​ണ്ട ത​ല​പ്പു​ത്തു​ള്ള​യാ​ൾ പ​റ​ഞ്ഞ​താ​ണി​ത്.

ലോ​ക​ത്ത് നീ​തി​യും സ​മാ​ധാ​ന​വും ഇ​സ്‌ലാം മ​ത​വും സ്ഥാ​പി​ക്കാ​ൻ യു​ദ്ധ​വും സ​മ​ര​വു​മൊ​ക്കെ ചെ​യ്യ​ണ​മെ​ന്ന തീ​വ്ര​വാ​ദ​മാ​ണു ചു​രു​ക്കം ചി​ല മു​സ്‌ലിം ഗ്രൂ​പ്പു​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. ന​മു​ക്ക​ത് അ​റി​വു​ള്ള​താ​ണ്. വ​ർ​ഗീ​യ​ത​യും വി​ദ്വേ​ഷ​വും വെ​റു​പ്പും മ​ത​സ്പ​ർ​ധയും അ​സ​ഹി​ഷ്ണു​ത​യും വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ജി​ഹാ​ദി തീ​വ്ര​വാ​ദി​ക​ൾ ലോ​ക​മെ​ന്പാ​ടു​മു​ണ്ട്. ഈ ​കൊ​ച്ചു​കേ​ര​ള​ത്തി​ലു​മു​ണ്ട്.

ലൗ ജിഹാദ്
ന​മ്മു​ടെ ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് ആ​യു​ധ​മെ​ടു​ത്ത് മ​റ്റ് മ​ത​സ്ഥ​രെ ന​ശി​പ്പി​ക്കു​ക എ​ളു​പ്പ​മ​ല്ലാ​യെ​ന്നു തി​രി​ച്ച​റി​ഞ്ഞ ജി​ഹാ​ദി​ക​ൾ ആ​രും എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ പ​റ്റാ​ത്ത മ​റ്റു മാ​ർ​ഗ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജി​ഹാ​ദി​ക​ളു​ടെ കാ​ഴ്ച​പ്പാ​ടി​ൽ അ​മു​സ്‌ലിങ്ങ​ൾ ന​ശി​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണ്. ല​ക്ഷ്യം മ​ത​വ്യാ​പ​ന​വും അ​മു​സ്‌ലിങ്ങ​ളു​ടെ നാ​ശ​വു​മാ​കു​ന്പോ​ൾ അ​തി​ന് സ്വീ​ക​രി​ക്കു​ന്ന മ​ർ​ഗ​ങ്ങ​ൾ​ക്ക് പ​ല​രൂ​പ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്.

അ​ത്ത​രം ര​ണ്ട് മാ​ർ​ഗ​ങ്ങ​ളാ​ണ് ഇ​ന്ന് വ്യാ​പ​ക​മാ​യി ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന ലൗ ​ജി​ഹാ​ദും നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദും. ദു​രു​പ​യോ​ഗി​ക്കു​ക, മ​തം മാ​റ്റു​ക, തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക, വി​ശ്വാ​സത്യാ​ഗം ചെ​യ്യിക്കു​ക, സാ​ന്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടാ​നാ​ണ് മ​റ്റു മ​ത​ത്തി​ൽ​പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചോ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ൽ കൂ​ടി​യോ ജി​ഹാ​ദി​ക​ൾ വ​ശ​ത്താ​ക്കു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളു​ടെ​യോ മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളു​ടെയോ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ പ​തി​നെ​ട്ട് വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ​ത​ന്നെ ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ണ​യ വി​വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണ​വും ത​ട്ടി​ക്കൊ​ണ്ട് പോ​ക​ലും വി​വാ​ഹം​ക​ഴി​ച്ച് കു​റേ ക​ഴി​യു​ന്പോ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളും കൂ​ടു​ത​ലാ​യി അ​ടു​ത്ത​നാ​ളു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ​നി​ന്നു മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്ത​പ്പെ​ട്ട അ​ഫ്ഗാ​നി​സ്ഥാ​നി​ലെ തീ​വ്ര​വാ​ദ ക്യാ​ന്പു​ക​ളി​ൽ​പെ​ട്ട ഫാ​ത്തി​മ, ഹി​ന്ദു​വി​ശ്വാ​സി​യാ​യി​രു​ന്ന നി​മി​ഷ​യാ​യി​രു​ന്നു. ആ​യി​ഷ ക്രി​സ്ത്യാ​നി​യാ​യി​രു​ന്ന സോ​ണി​യ സെ​ബാ​സ്റ്റ്യ​നാ​യി​രു​ന്നു.

തു​ട​ങ്ങി​യ​വ​ർ ഏ​താ​നും ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്. ഹി​ന്ദു, ക്രി​സ്ത്യ​ൻ വി​ശ്വാ​സി​ക​ളാ​യി​രു​ന്ന ഇ​വ​ർ എ​ങ്ങ​നെ തീ​വ്ര​വാ​ദ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​യെ​ന്ന് ഗൗ​ര​വ​ക​ര​മാ​യി പ​ഠി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. എ​ങ്ങ​നെ​യാ​ണ് ഒ​രു പെ​ണ്‍​കു​ട്ടി​യെ വ​ശ​ത്താ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നു വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ് ജി​ഹാ​ദി​ക​ളെ​ന്നാണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും മ​ത​ത്തെ​യും വി​ശ്വാ​സ​ത്തെ​യും ത​ള്ളി​പ്പ​റ​യാ​ൻ ത​ക്ക​വി​ധം മ​സ്തി​ഷ്ക പ്ര​ക്ഷാ​ള​നം ന​ട​ത്ത​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ വി​ങ്ങി​പ്പൊ​ട്ടു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ നി​ല​വി​ളി​ക​ൾ കോ​ട​തി പ​രി​സ​ര​ത്ത് അ​നേ​ക​ത​വ​ണ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട​താ​ണ്. തു​ട​ക്ക​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ന്നും അ​റി​യു​ന്നില്ല. അ​റി​യു​ന്പോഴേ​ക്കും എ​ല്ലാം കൈ​വി​ട്ടു പോ​യി​രി​ക്കും.

ആ​രെ​യും അ​റി​യി​ക്കാ​തെ നോ​ക്കാ​ൻ അ​റി​യാ​വു​ന്ന​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​പ്പോ​കു​ക​യാ​ണ് ഇ​വ​ർ. ഇ​ളം പ്രാ​യ​ത്തി​ൽ​ത​ന്നെ പെ​ണ്‍​കു​ട്ടി​ക​ളെ വ​ശ​ത്താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ൾ എ​ന്നു​വേ​ണ്ട ഒ​രു​വി​ധം ആ​ളു​ക​ൾ കൂ​ടു​ന്നി​ട​ത്തെ​ല്ലാം തീ​വ്ര​വാ​ദ ചി​ന്താ​ഗ​തി​ക്കാ​രാ​യ ജി​ഹാ​ദി​ക​ൾ വ​ല​വി​രി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദി​ല്ലാ​യെ​ന്ന് സ്ഥാ​പി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ വെ​റു​തെ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ക​യാ​ണ്. അ​ങ്ങ​നെ ശ്ര​മി​ക്കു​ന്ന രാ​ഷ്‌ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വ​രു​ടേ​താ​യ നി​ക്ഷി​പ്ത താ​ൽ​പ​ര്യ​മു​ണ്ടാ​കാം. ഒ​രു കാ​ര്യം പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്. ന​മ്മു​ടെ പെ​ണ്‍​കു​ട്ടി​ക​ളെ ന​മുക്ക് ന​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. അ​വ കേ​വ​ലം പ്ര​ണ​യ വി​വാ​ഹ​ങ്ങ​ള​ല്ല. മ​റി​ച്ച് ന​ശി​പ്പി​ക്ക​ലു​ക​ളാ​ണ്.

വിവാഹശേഷം സംഭവിക്കുന്നത്
ഇ​ത് ഒ​രു യു​ദ്ധ​ത​ന്ത്ര​മാ​ണ്. ഒ​രു യു​വാ​വും യു​വ​തി​യും ത​മ്മി​ൽ സ്നേ​ഹി​ച്ചാ​ൽ അ​ത് ര​ണ്ട് മ​ത​ത്തി​ൽ നി​ന്നാ​യാ​ൽ എ​ന്താ​ണ് തെറ്റ് എ​ന്ന​ത് ഒ​രു സിം​പി​ൾ ചോ​ദ്യ​മാ​ണ്. പ​ക്ഷേ, അ​വ​ർ ഏ​തു​വി​ധേ​ന​യാ​ണു വി​വാ​ഹ​ത്തി​ലേ​ക്ക് വ​ന്ന​തെ​ന്നും തു​ട​ർ​ന്ന് അ​വ​ർ​ക്ക് എ​ന്ത് സം​ഭ​വി​ക്കു​ന്നു​വെ​ന്ന​തും ഒ​രു വ​ലി​യ ചോ​ദ്യ​മാ​യി നി​ൽ​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളെ വി​ശ്വാ​സ ത്യാ​ഗ​ത്തി​ലേ​ക്കും തു​ട​ർ​ന്ന് ഭീ​ക​ര ക്യാ​ന്പു​ക​ളി​ലേ​ക്കും ന​യി​ക്കു​ന്ന​താ​യി​ട്ടാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ഈ ​ലൗ ​ജി​ഹാ​ദി​നെ​യാ​ണ് എ​തി​ർ​ക്കു​ന്ന​ത്. ന​മ്മു​ടെ കു​ട്ടി​ക​ൾ ന​ഷ്ട​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു.

നാർക്കോട്ടിക് ജിഹാദ്
ര​ണ്ടാ​മ​ത്തേ​ത് നാ​ർ​ക്കോ​ട്ടി​ക് അ​ഥ​വാ ഡ്രഗ് ജി​ഹാ​ദാ​ണ്. അ​മു​സ്‌ലിങ്ങ​ളാ​യ​വ​രെ, പ്രത്യേകിച്ച് യു​വ​ജ​ന​ങ്ങ​ളെ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ക്കി അ​വ​രു​ടെ ജീ​വി​തം ന​ശി​പ്പി​ച്ചു ക​ള​യു​ന്ന രീ​തി​യേ​യാ​ണ് നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ് ജി​ഹാ​ദ് എ​ന്ന് ന​മ്മ​ൾ സാ​ധാ​ര​ണ പ​റ​യു​ന്ന​ത്. വ​ർ​ധിച്ചു​വ​രു​ന്ന ക​ഞ്ചാ​വ്, മ​യ​ക്കു​രു​ന്ന് ക​ച്ച​വ​ട​ങ്ങ​ൾ ഇ​തി​ലേ​ക്ക് വി​ര​ൽചൂ​ണ്ടു​ന്ന​താ​ണ്. തീ​വ്ര​നി​ല​പാ​ട് പു​ല​ർ​ത്തു​ന്ന ജി​ഹാ​ദി​ക​ൾ ന​ട​ത്തു​ന്ന ഐ​സ്ക്രീം പാ​ർ​ല​റു​ക​ൾ, മ​ധു​ര​പാ​നീ​യ ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ മു​ത​ലാ​യ​വ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​ർ അ​മു​സ്‌ലിങ്ങ​ളെ ന​ശി​പ്പി​ക്കാ​നു​ള്ള ആ​യു​ധ​മാ​യി വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന​ത് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്നു​ണ്ട്.

മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന റേ​വ് പാ​ർ​ട്ടി​ക​ളും അ​വ​യി​ൽ​നി​ന്നു പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ വി​വ​ര​ണ​ങ്ങ​ളും ഈ ​വ​സ്തു​ത വീ​ണ്ടും ന​മ്മു​ടെ മു​ന്പി​ൽ എ​ത്തി​ക്കു​ന്നു. മ​യ​ക്കു​മ​രു​ന്നി​ൽ പെ​ട്ട് രോ​ഗി​ക​ളാ​യി പ​ഠ​ന​വും ജോ​ലി​യും ഉ​പേ​ക്ഷി​ച്ച് ജീ​വി​തം ത​ക​ർ​ന്ന​വ​രു​ടെ എ​ത്ര​യോ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ അ​ന്യ​മ​ത​വി​ദ്വേ​ഷ​ങ്ങ​ൾ, മ​റ്റ് മ​ത​ങ്ങ​ളു​ടെ ആ​ചാ​ര​ങ്ങ​ളെ​ പ​രി​ഹ​സി​ക്കു​ക​യും ഇ​ക​ഴ്ത്തി​കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലു​ള്ള പ്രോ​ഗ്രാ​മു​ക​ൾ, പ്ര​ത്യേ​ക ഭ​ക്ഷ​ണം, ഹ​ലാ​ൽ ഫു​ഡ് തു​ട​ങ്ങി​യ ബി​സി​ന​സ് ത​ന്ത്ര​ങ്ങ​ൾ, മാ​ർ​ക്ക​റ്റി​ലു​ള്ള വി​ല​യേ​ക്കാ​ൾ പ​തി​ൻ​മ​ട​ങ്ങ് വി​ല ന​ൽ​കി​യു​ള്ള വ​ൻ​കി​ട ഭൂ​മി​യി​ട​പാ​ടു​ക​ൾ, സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചു​ക​ൾ, ആ​യു​ധ ക​ട​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. ഇ​ത്ത​രം വാ​ർ​ത്ത​ക​ളൊ​ക്കെ ത​മ​സ്ക​രി​ക്കു​ക​യോ നി​സാ​ര​വ​ത്ക​രി​ക്കു​ക​യോ ചെ​യ്യു​ന്ന മാ​ധ്യ​മ നി​ല​പാ​ടു​ക​ൾ പ​ല ത​ര​ത്തി​ൽ പൊ​തു​സ​മൂ​ഹ​ത്തെ അ​സ്വ​സ്ഥത പെ​ടു​ത്തു​ന്നു​ണ്ട്.

വിവേകമുള്ളവരാകുക
ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​ൻ യു​വ​ജ​ന​ങ്ങ​ൾ നി​താ​ന്ത​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. പ​ല​ത​ര​ത്തി​ലു​ള്ള ച​തി​ക്കു​ഴി​ക​ൾ ന​മുക്ക് ചു​റ്റു​മു​ണ്ടെ​ന്ന ബോ​ധ്യം വേ​ണം. അ​വ​യെ​പ്പ​റ്റി പ​ഠി​ക്കു​ക​യും പ്ര​തി​വി​ധി​ക​ൾ തേടു​ക​യും ചെ​യ്യ​ണം. സു​ഹൃ​ത്തു​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ സ​ർ​പ്പ​ത്തെ​പ്പോ​ലെ വി​വേ​ക​മു​ള്ള​വ​രാ​യി​രി​ക്ക​ണം. ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ലാ​യി അ​റി​യ​ണം. പ​ഠി​ക്ക​ണം. പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണം. ക്ല​ബ് ഹൗ​സ്, ഇ​ൻ​സ്റ്റാ​ഗ്രാം, ഫേ​സ്ബു​ക്ക് മു​ത​ലാ​യ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സൗ​ഹൃ​ദ​ങ്ങ​ളി​ൽ അ​പ​ക​ടസാ​ധ്യ​ത കൂ​ടു​ത​ലു​ണ്ടെ​ന്ന് തി​രി​ച്ച​റി​യ​ണം. തീ​വ്ര​നി​ല​പാ​ടു​ക​ളു​ള്ള അ​ന്യ​മ​ത​വി​ശ്വാ​സി​ക​ളു​മാ​യി വി​രു​ന്നു പാ​ർ​ട്ടി​ക​ൾ​ക്ക് പോ​ക​ണോ​യെ​ന്നും വി​വേ​ക​ത്തോ​ടെ ആ​ലോ​ചി​ക്കേ​ണ്ട​താ​ണ്.

റേ​വ് പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ച​തി​ക്ക​പ്പെ​ടു​ന്ന​താ​യും ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​താ​യും യു​വ​ജ​ന​ങ്ങ​ൾത​ന്നെ പ​ല​ വേ​ദി​ക​ളിലും പ​റ​യാ​റു​ണ്ട്. ഏ​തെ​ങ്കി​ലും മ​റ്റു​മ​ത​ത്തോ​ടു​ള്ള വി​രോ​ധംകൊ​ണ്ടോ എ​തി​ർ​പ്പു​കൊ​ണ്ടോ ഒ​ന്നു​മ​ല്ല, ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ ന​മുക്ക് ന​ഷ്ട​പ്പെ​ടെ​രു​തെ​ന്ന ചി​ന്ത മാ​ത്ര​മാ​ണ് ഈ ​തി​രു​നാ​ൾ ദി​ന​ത്തി​ൽ നി​ങ്ങ​ളോ​ട് ഇതു പ​റ​യാ​നാ​യി​ട്ട് എ​ന്നെ പ്രേ​രി​പ്പി​ച്ച​ത്.
Published by:Jayesh Krishnan
First published: