ഹിറ്റ് ലിസ്റ്റിലാണെന്ന് അറിഞ്ഞിട്ടും ഗൗരി ലങ്കേഷ് ചിരിച്ചുതള്ളിയെന്ന് സഹോദരി കവിത

Last Updated:
അനിത ഇ, ന്യൂസ്18 കന്നഡ
ബംഗളുരു- ചിലരുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടുവെന്ന വിവരം തമാശയായി ചിരിച്ചുതള്ളുകയാണ് ചേച്ചി ചെയ്തതെന്ന് ഗൗരി ലങ്കേഷിന്‍റെ ഇളയ സഹോദരിയും ചലച്ചിത്ര പ്രവർത്തകയുമായ കവിത ലങ്കേഷ്. അതിന്‍റെ ഗൌരവം മനസിലാക്കാൻ തങ്ങൾക്കും കഴിഞ്ഞില്ലെന്ന് കവിത പറഞ്ഞു. കർണാടക പൊലീസിന്‍റെ അന്വേഷണത്തിൽ തനിക്കും അമ്മയ്ക്കും സന്തോഷമുണ്ട്. അവർ കേസ് തെളിയിച്ചു. മുമ്പ് ആഴ്ചയിൽ ഒരുതവണയെങ്കിലും താൻ അന്വേഷണ ഉദ്യോഗസ്ഥരെ കാണുമായിരുന്നു. ഈ ആഴ്ച അവരെ കാണാൻ താനും കുടുംബവും പോകുന്നുണ്ട്. പൻസാരെ, ധബോൽക്കർ എന്നിവരുടെ ഘാതകരെ ഇനിയും കണ്ടെത്താനാകാത്ത സിബിഐയേക്കാൾ ഫലപ്രദമായി കേസ് അന്വേഷിക്കാൻ കർണാടക പൊലീസിന് സാധിച്ചുവെന്ന് കവിത ലങ്കേഷ് പറയുന്നു. ഗൗരി ലങ്കേഷിന്‍റെ ഇളയ സഹോദരിയായ കവിത ലങ്കേഷ് കർണാടകയിലെ അറിയപ്പെടുന്ന ചലച്ചിത്ര പ്രവർത്തകയാണ് കവിത ലങ്കേഷ്. ചേച്ചിയുമാണ് ഹൃദ്യമായ ആത്മബന്ധമായിരുന്നു കവിതയ്ക്ക് ഉണ്ടായിരുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഒരുവർഷം തികയുമ്പോൾ ന്യൂസ്18നോട് സംസാരിക്കുകയായിരുന്നു കവിത.
advertisement
ആ വെടിയുണ്ടകൾക്ക് ഒരു വയസ്: ഗൗരി ലങ്കേഷ് കൊലക്കേസ് - ചുരുളഴിഞ്ഞത് ഇങ്ങനെ
ചേച്ചിക്ക് ഏറ്റവുമധികം അടുപ്പമുണ്ടായിരുന്നത് തന്‍റെ ഏക മകളുമായിട്ടായിരുന്നു. കർണാടകയിൽ സ്നേഹത്തോടെ അമ്മമാരെ വിളിക്കുന്ന 'അവ്വാ' എന്ന വിശേഷണത്തോടെയാണ് മകൾ ചേച്ചിയെ അഭിസംബോധന ചെയ്തിരുന്നത്. ചേച്ചിയുടെ മരണത്തിന്‍റെ ഞെട്ടലിൽനിന്ന് മകൾ ഇപ്പോഴും മുക്തയായിട്ടില്ല. ചേച്ചിയെ ഓർത്ത് ഇപ്പോഴും അവൾ കരയാറുണ്ട്. രാത്രിയിൽ ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് ചേച്ചിയെ അന്വേഷിക്കുമ്പോൾ ഒന്നും പറയാനാകാതെ നിൽക്കാനെ തനിക്ക് സാധിക്കുന്നുള്ളു- കവിത പറയുന്നു.
advertisement
ചേച്ചിയില്ലാത്ത ജീവിതം തനിക്കും അമ്മയ്ക്കും ഏറെ ബുദ്ധിമുട്ടുള്ളതാണെന്ന് കവിത പറഞ്ഞു. ജീവിതരീതിയിൽത്തന്നെ വലിയ മാറ്റം വന്നുവെന്നും അവർ പറഞ്ഞു. കർണാടകയിലെ വെജിറ്റേറിയൻ വിഭവങ്ങളോട് വലിയ ഇഷ്ടമായിരുന്നു ചേച്ചിക്ക്. അതുകൊണ്ടുതന്നെ ചേച്ചിയുടെ മരണശേഷം അവർക്ക് ഇഷ്ടമുള്ള വിഭവങ്ങൾ അമ്മ ഉണ്ടാക്കാറില്ല. ചോറിൽ നെയ്യ് ചേർത്ത് കഴിക്കുന്നത് ചേച്ചിയുടെ ശീലമായിരുന്നു. ഇപ്പോൾ താൻ നെയ്യ് ഉപയോഗിക്കുന്നത് നിർത്തിയെന്നും കവിത ലങ്കേഷ് പറയുന്നു.
ആഴ്ചയിൽ രണ്ടുതവണയെങ്കിലും ചേച്ചിയ കാണുമായിരുന്നു. ഗൌരി വലിയ ധൈര്യശാലിയായിരുന്നു. തന്‍റെ സിനിമകളെക്കുറിച്ചും ചേച്ചിയുടെ ലേഖനങ്ങളെക്കുറിച്ചുമൊക്കെ തങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു.
advertisement
ചേച്ചിയുടെ കൊലപാതകത്തിന് ശേഷം കർണാടകം ഒരുപാട് മുന്നോട്ടുപോയി. എന്നാൽ തങ്ങൾ ഇപ്പോഴും വിറങ്ങലിച്ച് നിൽക്കുകയാണ്. 2017 സെപ്റ്റംബർ അഞ്ചിന് തങ്ങളുടെ വീട്ടിലെ ക്ലോക്ക് ഗൗരി ലങ്കേഷ്നിലച്ചുപോയെന്നും കവിത ലങ്കേഷ് പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഹിറ്റ് ലിസ്റ്റിലാണെന്ന് അറിഞ്ഞിട്ടും ഗൗരി ലങ്കേഷ് ചിരിച്ചുതള്ളിയെന്ന് സഹോദരി കവിത
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement