Online Classes |  ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെ?

Last Updated:

ആളുകളുടെ മുഖത്ത് നിന്ന് അവര്‍ക്ക് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാന്‍ കഴിയും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
എല്ലാ കുട്ടികളും സ്‌പെഷ്യല്‍ ആണ്. എന്നാൽ പ്രത്യേക പരിഗണനയും ശ്രദ്ധയും അര്‍ഹിക്കുന്ന ചില കുട്ടികളുണ്ട്. ഇവരെ സ്പെഷ്യൽ സ്കൂളുകളിലാണ് വിടാറുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരം കുട്ടികളുള്ള മാതാപിതാക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു അമ്മ പങ്കുവച്ചിരിക്കുന്നത് ഇങ്ങനെയാണ്..
പ്രത്യേക പരിഗണന ആവശ്യമുള്ള ഒരു കുട്ടിയുടെ അമ്മയാണ് ഞാന്‍. കഴിഞ്ഞ രണ്ട് വര്‍ഷം കടന്നുപോയത് എങ്ങനെയെന്ന് പറയാന്‍ വളരെ ബുദ്ധിമുട്ടാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ തിരികെയെത്താനുള്ള ചെറിയ അവസരം തുറന്നുവന്നപ്പോഴേയ്ക്കും വീണ്ടും ഡൽഹിയിലെ മലിനീകരണം കാരണം ക്ലാസുകൾ അടയ്ക്കേണ്ടി വന്നു.
വ്യക്തമായി പറഞ്ഞാല്‍ വളരെക്കാലമായി കുട്ടികള്‍ വീട്ടില്‍ തന്നെ തുടരുകയാണ്. ഇത് അവർക്ക് ശാരീരികമായും മാനസികമായും ദോഷമായി മാറും. ഇത് കുട്ടികളെ പരിചരിക്കുന്നവരെയും ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ സംബന്ധിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
advertisement
മനുഷ്യരുമായുള്ള സംസര്‍ഗ്ഗം (The Human Connect) : പ്രത്യേക ശ്രദ്ധായവശ്യമായ മിക്ക കുട്ടികളും സ്പര്‍ശനത്തോടും ഭാവപ്രകടനങ്ങളോടും നന്നായി പ്രതികരിക്കുന്നവരാണ്. ആളുകളുടെ മുഖത്ത് നിന്ന് അവര്‍ക്ക് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാന്‍ കഴിയും. എന്നാൽ ഒരു സ്‌ക്രീനിലൂടെ അല്ലെങ്കിൽ ഡിസ്‌പ്ലേയിലൂടെ ഇത് വളരെ ബുദ്ധിമുട്ടാണ്.
സാമൂഹിക ഇടപെടല്‍ (Social Interaction): പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഓൺലൈൻ ക്സാസുകൾ വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. സ്‌കൂള്‍ ഓണ്‍ലൈനാകുമ്പോള്‍ നേരിട്ടുള്ള സ്‌കൂള്‍ അനുഭവങ്ങളിലൂടെ അവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങൾ ഇല്ലാതാവുകയാണ്.
advertisement
സമപ്രായക്കാരുമായുള്ള കൂടിക്കാഴ്ച (Meeting With Peers): കുട്ടികള്‍ അവരുടെ സമപ്രായക്കാരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഓണ്‍ലൈന്‍ സ്‌കൂളിംഗ് വഴി അത് ലഭിക്കുന്നില്ല. പെരുമാറ്റവും ശീലങ്ങളും പൊതുവായ രീതികളും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിക്കാന്‍ സാധിച്ചേക്കില്ല.
ദിനചര്യ (Routine): കുട്ടികള്‍ക്ക് ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കാനും സ്കൂളിലെത്തിയുള്ള പഠനത്തിന് സാധിക്കും. എന്നാൽ ഓണ്‍ലൈന്‍ ക്ലാസുകളിൽ ഇത് അസാധ്യമാണ്. പവര്‍ കട്ട് പോലെയുള്ള ലളിതമായ തടസ്സം പോലും അവരുടെ മനസ്സിനെ കുഴപ്പത്തിലാക്കും. അത്തരം തടസ്സങ്ങള്‍ക്ക് ശേഷം അവരെ 'ക്ലാസ്സിലേക്ക്' (ഓണ്‍ലൈന്‍) തിരികെ കൊണ്ടുവരുന്നത് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാണ്.
advertisement
വ്യതിചലനങ്ങള്‍ (Distractions): ഓണ്‍ലൈന്‍ സ്‌കൂള്‍ ക്ലാസുകളില്‍ ഇത്തരം കുട്ടികളുടെ ശ്രദ്ധ എളുപ്പത്തില്‍ വ്യതിചലിപ്പിക്കുന്നുണ്ട്. യൂട്യൂബ് വീഡിയോകള്‍ കാണാൻ എന്റെ മകന്‍ ഇപ്പോള്‍ നിരന്തരം പുതിയ ടാബ് തുറക്കുന്നുണ്ട്.
എന്‍സിആറില്‍ (The National Capital Region) എല്ലാ വര്‍ഷവും നാശം വിതയ്ക്കുന്ന മലിനീകരണത്തിന് എന്തെങ്കിലും പരിഹാരം കാണാൻ ഭരണാധികാരികളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ആരെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു...
(മോം ഇന്‍ഫ്‌ലുവന്‍സര്‍ പ്രോഗ്രാമായ ഗുഡ്ഗാവ് മോംസിന്റെ ഡയറക്ടറാണ് ഈ ലേഖനത്തിന്റെ രചയിതാവായ ഉപാസന മഹ്താനി ലുത്ര. ഈ ലേഖനത്തില്‍ പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ രചയിതാവിന്റേത് മാത്രമാണ്.)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
Online Classes |  ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെ?
Next Article
advertisement
പതിവായി ഊതി ഊതി ചായ കുടിക്കുന്നവരാണോ...? ഈ ശീലം ഉത്കണ്ഠയും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു
പതിവായി ഊതി ഊതി ചായ കുടിക്കുന്നവരാണോ...? ഈ ശീലം ഉത്കണ്ഠയും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു
  • പാല്‍ ചായ പതിവായി കുടിക്കുന്നത് ഉത്കണ്ഠയും വിഷാദവുമായ് ബന്ധമുള്ളതായി പഠനങ്ങള്‍ പറയുന്നു.

  • പാല്‍ ചായയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന സ്വാധീനം പഠിക്കാന്‍ 5,281 വിദ്യാര്‍ത്ഥികളില്‍ സര്‍വേ നടത്തി.

  • പതിവായി 6-11 കപ്പ് പാല്‍ ചായ കുടിക്കുന്നവരില്‍ 77% പേര്‍ ഉത്കണ്ഠ, വിഷാദം അനുഭവിക്കുന്നതായി കണ്ടെത്തി.

View All
advertisement