കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത് ജൂവലറികൾക്കു വേണ്ടിയല്ല ഭീകരപ്രവർത്തനത്തിനു വേണ്ടിയെന്ന് ദേശീയ അന്വേഷണ ഏജൻസി. കേസിൽ അറസ്റ്റിലായ സ്വപ് സുരേഷിനെയും സന്ദീപ് നായരെയും കോടതിയിൽ ഹാജരാക്കിയപ്പോഴാണ് എൻ.ഐ.എ ഇക്കാര്യം വെളിപ്പെടുത്തിയത്.
എൻ.ഐ.എയുടെ അപേക്ഷ പരിഗണിച്ച കോടതി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഈ മാസം 21 വരെ എന്‍ഐഎ കോടതി കസ്റ്റഡിയിൽവിട്ടു. പ്രതികള്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വ്യാജരേഖ ഉണ്ടാക്കി. ഇക്കാര്യം യു.എ.ഇ കോണ്‍സുലേറ്റോ അറ്റാഷെയോ അറിഞ്ഞിരുന്നില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ എൻ.ഐ.എ വ്യക്തമാക്കി.
കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസൽ ഫരീദ് എന്ന് തിരുത്താനും എൻ.ഐ.എ അപേക്ഷ നൽകി. ഫൈസൽ ഫരീദിനു വേണ്ടി വാറണ്ട് പുറപ്പെടുവിക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാകും വാറണ്ട്. ഇതിനായി അന്വേഷണസംഘം എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കി. എഫ്.ഐ.ആറിലുള്ള ഐസലിന്റെ വിലാസം തെറ്റാണെന്നും തിരുത്താന്‍ അനുവദിക്കണമെന്നുമാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.