Gold Smuggling Case | യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും നിർമ്മിച്ചു; സ്വപ്നയെയും സരിത്തിനെയും എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

Last Updated:

സന്ദീപിന്റെ വീട്ടിൽ നിന്നും എൻ.ഐ.എ ഒരു ബാഗ് പിടിച്ചെടുത്തിരുന്നു. ഈ ബാഗും അത് കോടതിയിൽ ഹാജരാക്കി.

കൊച്ചി: സ്വർണക്കടത്തിനായി  ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കി. എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച പ്രത്യേക കോടതി സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21 വരെ കസ്റ്റഡിയിൽ വിട്ടു.
സ്വർണം അടങ്ങിയ ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനാണ് വ്യാജരേഖകൾ നിർമ്മിച്ചത്. ദുബായിലുള്ള ഫൈസൽ ഫരീദാണ് ഇതിന് പിന്നിലെന്നും എൻ.ഐ.എ. സംഘം കോടതിയെ അറിയിച്ചു.
You may also like:ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; 'അപകടസ്ഥലത്ത് സരിത്തിനെ കണ്ടെന്ന് കാലാഭവൻ സോബി [NEWS]സീരിയൽ താരത്തിന് കോവിഡ് 19; പരിശോധന കൂടുതൽ പേരിലേക്ക് [NEWS] തകർച്ചയുടെ വക്കിൽ പാകിസ്ഥാനിലെ കപൂർ കുടുംബ വീട് [NEWS]
സന്ദീപിന്റെ വീട്ടിൽ നിന്നും എൻ.ഐ.എ ഒരു ബാഗ് പിടിച്ചെടുത്തിരുന്നു. ഈ ബാഗും അത് കോടതിയിൽ ഹാജരാക്കി. കോടതിയുടെ സാന്നിധ്യത്തിൽ ബാഗ് പരിശോധിക്കും. പ്രതികൾ 2019 മുതൽ സ്വർണ്ണം കടത്തിയിട്ടുണ്ട്. നേരത്തെ 9 കിലോ, 18 കിലോ എന്നിങ്ങനെ സ്വർണ്ണം കടത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് ജ്വല്ലറിക്കു വേണ്ടിയല്ല ഭീകര പ്രവർത്തനത്തിനു വേണ്ടിയാണെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.
advertisement
കേസിലെ മൂന്നാം പ്രതിയുടെ പേര് ഫൈസൽ ഫരീദ് എന്ന് തിരുത്താനും എൻ.ഐ.എ അപേക്ഷ നൽകി. ഫൈസൽ ഫരീദിനു വേണ്ടി വാറണ്ട് പുറപ്പെടുവിക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും നിർമ്മിച്ചു; സ്വപ്നയെയും സരിത്തിനെയും എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement