• HOME
 • »
 • NEWS
 • »
 • opinion
 • »
 • Modi Teleprompter Glitch | മോദിയുടെ പ്രസംഗത്തിനിടെ പണിമുടക്കി ടെലിപ്രോംപ്റ്റർ; ടെലിപ്രോംപ്റ്ററും ലോകനേതാക്കളും തമ്മിലുള്ള ബന്ധം

Modi Teleprompter Glitch | മോദിയുടെ പ്രസംഗത്തിനിടെ പണിമുടക്കി ടെലിപ്രോംപ്റ്റർ; ടെലിപ്രോംപ്റ്ററും ലോകനേതാക്കളും തമ്മിലുള്ള ബന്ധം

ആഗോള സംഭവങ്ങളിലെ നയതന്ത്ര പ്രസംഗങ്ങൾക്ക് വസ്തുതകളുടെയും കണക്കുകളുടെയും കൃത്യത ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാ ലോക നേതാക്കളും ഇത്തരം സാഹചര്യങ്ങളിൽ ടെലിപ്രോംപ്റ്ററിനെ ആശ്രയിക്കുന്നത്.

 • Share this:
  അഭിജിത്ത്  മജുംദാർ

  രാഷ്ട്രീയക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒരു ചെറിയ ഉപകരണമാണ് ടെലി പ്രോംപ്റ്റർ (Teleprompter). നേതാക്കൾ (Leaders) പ്രസംഗിക്കുന്ന പോഡിയങ്ങളുടെ (Podiums) ഇരുവശത്തുമായി 45 ഡിഗ്രി ചരിവിൽ ഏതാണ്ട് രണ്ട് ഗ്ലാസ് പ്ലേറ്റുകൾ സ്ഥാപിക്കും. ഇവയാണ് ടെലി പ്രോംപ്റ്റർ. ഇവ പോഡിയത്തിനരികിൽ നിന്ന് പ്രസംഗം നടത്തുന്നവർക്ക് വായിക്കാനാകുന്ന വിധത്തിലാണ് സജ്ജീകരിക്കുന്നത്.

  വായിക്കുന്നയാളെ നേതാവാക്കുന്ന ഉപകരണമാണ് ടെലിപ്രോംപ്റ്റർ എന്ന് വേണമെങ്കിൽ പറയാം. പ്രസംഗങ്ങൾ മനഃപാഠമാക്കാതെ, എന്നാൽ നോക്കി വായിക്കുന്ന പ്രതീതി ഉണ്ടാക്കാത്ത തരത്തിൽ സംസാരിക്കാൻ ഇത് നേതാക്കളെ സഹായിക്കുന്നു.

  ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ തകരാർ സംഭവിക്കുന്ന ഉപകരണം ഒരു രാഷ്ട്രീയക്കാരന്റെ ടെലിപ്രോംപ്റ്ററാകുമ്പോൾ അത് വലിയ കോളിളക്കങ്ങൾ സൃഷ്ടിയ്ക്കും.

  ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംപ്റ്ററിന് സംഭവിച്ച തകരാർ ആണ് ഇപ്പോൾ വലിയ വാർത്തയായിരിക്കുന്നത്. ഇതിനെ തുടർന്ന് പ്രതിപക്ഷവും വലിയ സന്തോഷത്തിലാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ പതിവായി പരിഹസിക്കുന്ന മോദി അനുയായികളും ഇതോടെ നാണംകെട്ടു.

  എന്നാൽ ഈ വിഷയത്തിൽ കോൺഗ്രസിന്റെ ഐടി സെൽ അതിരു കടക്കുമ്പോൾ ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു അന്താരാഷ്‌ട്ര പരിപാടിയ്‌ക്കിടെ ടെലിപ്രോംപ്റ്റർ തകരാർ സംഭവിക്കുന്നത് ഒരു മികച്ച വാഗ്മിയെന്ന നിലയിലുള്ള പ്രധാനമന്ത്രിയുടെ പ്രശസ്തിക്ക് കോട്ടം വരുത്താൻ പോകുന്നില്ല.

  2019-ലെ തിരഞ്ഞെടുപ്പിൽ മോദി അഴിമതിക്കാരനാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താനുള്ള ‘ചൗക്കീദാർ ചോർ ഹേ’ (കാവൽക്കാരൻ കള്ളനാണ്) എന്ന പ്രചാരണം പോലെ ഇതും കോൺഗ്രസിന് നാണക്കേടുണ്ടാക്കും. മോദിയെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പാർലമെന്റിൽ അദ്ദേഹം നടത്തിയിട്ടുള്ള സ്വതസിദ്ധമായ പ്രസംഗങ്ങൾ ഇന്ത്യക്കാർക്ക് ഓർത്തെടുക്കാൻ കഴിയും.

  മോദി എന്ന രാഷ്ട്രീയ നേതാവിന്റെ പ്രതിച്ഛായ, ഉജ്ജ്വലമായ പ്രസംഗങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ ശക്തികൾ. പ്രതിപക്ഷം അദ്ദേഹത്തിന്റെ ബലഹീനതകൾ തിരിച്ചറിയുകയും അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് വേണ്ടത്. മാത്രമല്ല, സാങ്കേതിക തകരാർ മൂലം പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടതിനെ കടന്നാക്രമിക്കുന്നത് രാഹുൽ ഗാന്ധിയ്ക്ക് പ്രസംഗങ്ങൾക്കിടയിൽ പറ്റിയ അബദ്ധങ്ങൾ വീണ്ടും ജനങ്ങളെ ഓർമ്മിപ്പിക്കാൻ മാത്രമേ സഹായിക്കൂ. അതുകൊണ്ട് തന്നെ ഇത് ഒരു സെൽഫ് ഗോളായി മാറിയേക്കും.

  ടെലിപ്രോംപ്റ്റർ തകരാറിലായതോടെ മോദി പ്രസംഗം പാതിവഴിയിൽ നിർത്തി. വാക്ചാതുര്യം ഏറെ വേണ്ട തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആഗോള സംഭവങ്ങളിലെ നയതന്ത്ര പ്രസംഗങ്ങൾക്ക് വസ്തുതകളുടെയും കണക്കുകളുടെയും കൃത്യത ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാ ലോകനേതാക്കളും ഇത്തരം സാഹചര്യങ്ങളിൽ ടെലിപ്രോംപ്റ്ററിനെ ആശ്രയിക്കുന്നത്.

  ഉദാഹരണത്തിന്, അമേരിക്കൻ പ്രസിഡന്റുമാർക്കും ടെലിപ്രോംപ്റ്ററുകൾ ഉപയോഗിക്കുന്ന ചരിത്രമുണ്ട്.

  1952ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിനിടെ ടെലിപ്രോംപ്റ്റർ ഉപയോഗിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ഡ്വൈറ്റ് ഡി ഐസൻഹോവർ. തന്റെ പ്രസംഗത്തിനിടയിൽ വളരെ സാവധാനം പ്രവർത്തിക്കുന്നതിന് അദ്ദേഹം ഒരിക്കൽ ടെലിപ്രോംപ്റ്ററിനെ കുറ്റം പറഞ്ഞിട്ടുമുണ്ട്.

  ടെലിപ്രോംപ്റ്ററിന്റെ രണ്ട് സ്‌ക്രീനുകളിലും മാറി മാറി നോക്കി റൊണാൾഡ് റീഗൻ വളരെ നന്നായി പ്രസംഗം വായിക്കുമായിരുന്നു. ഒരിക്കൽ ബിൽ ക്ലിന്റൺ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിനായി ലെക്‌റ്റേണിൽ എത്തിയപ്പോൾ ടെലി പ്രോംപ്റ്ററിൽ തെറ്റായ പ്രസംഗം അപ്‌ലോഡ് ചെയ്തതും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. പിന്നീട് യഥാർത്ഥ പ്രസംഗം ലോഡാകാനായി അദ്ദേഹം കാത്തിരുന്നു. ടെലിപ്രോംപ്റ്ററില്ലാതെ സംസാരിക്കുമ്പോൾ ജോർജ്ജ് ഡബ്ല്യു ബുഷും അസ്വസ്ഥതയും പരിഭ്രാന്തിയും പ്രകടിപ്പിച്ചിരുന്നു.

  2008ൽ, വൈസ് പ്രസിഡൻഷ്യൽ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റർ തകരാറിലായപ്പോൾ സാറാ പാലിൻ അതിശയകരമായ രീതിയിൽ പിടിച്ചു നിന്നു. 2004ൽ ഗവർണർ അർനോൾഡ് ഷ്വാർസെനെഗർ പ്രസംഗിക്കുന്നതിനിടയിലും ടെലിപ്രോംപ്റ്ററിന് തകരാർ സംഭവിച്ചിരുന്നു.

  2016ൽഒരു പ്രചാരണ പ്രസംഗത്തിനിടെ, ഡൊണാൾഡ് ട്രംപ് ടെലിപ്രോംപ്റ്റർ സ്‌ക്രീനിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് “ഈ ടെലിപ്രോംപ്റ്ററുകൾ കഴിഞ്ഞ 20 മിനിറ്റായി പ്രവർത്തിക്കുന്നില്ല. ടെലിപ്രോംപ്റ്ററുകൾ ഇല്ലാതെയുള്ള എന്റെ പ്രസംഗം എനിക്ക് കൂടുതൽ ഇഷ്ടമാണ്“ എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ടെലിപ്രോംപ്റ്ററിന്റെ ബോർഡുകളിലൊന്ന് ഈരിയെടുത്ത് തകർക്കുകയും ചെയ്തു.

  അടുത്തിടെ നടന്ന ഒരു പ്രസംഗത്തിനിടെ, പ്രസിഡന്റ് ജോ ബൈഡൻ ടെലിപ്രോംപ്റ്ററിൽ നിന്ന് അദ്ദേഹത്തിന് സഹായകരമായ കുറിപ്പായി നൽകിയ ഭാഗംകൂടി പ്രസംഗത്തിന്റെ അവസാനം വായിച്ചത് വലിയ അബദ്ധമായി മാറിയിരുന്നു. എന്നാൽ റിപ്പബ്ലിക്കൻസ് നിരന്തരം പരിഹസിക്കുന്ന തരത്തിൽ ടെലിപ്രോംപ്റ്ററിനെ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു.

  “അരനൂറ്റാണ്ടിലേറെയായി പ്രസിഡന്റുമാർ ടെലിപ്രോംപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഒബാമയെപ്പോലെ ആരും ടെലിപ്രോംപ്റ്റർ ആശ്രയിച്ചിട്ടില്ല. പ്രസിഡന്റുമാർ സാധാരണയായി രാജ്യത്തെ അഭിമുഖീകരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രസംഗങ്ങളിലാണ് ടെലി പ്രോംപ്റ്ററുകൾ ഉപയോഗിക്കാറുള്ളത്. എന്നാൽ ഒബാമ ദൈനംദിനമുള്ള പതിവ് പ്രഖ്യാപനങ്ങൾക്കും തന്റെ വാർത്താ സമ്മേളനത്തിലെ ആദ്യത്തെ പ്രസ്താവനകൾക്കും വരെ ടെലിപ്രോംപ്റ്റർ ഉപയോഗിക്കുമായിരുന്നുവെന്ന്“ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

  ഒബാമയെ സംബന്ധിച്ചിടത്തോളം, ഒരു ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്നത് പ്രസംഗം വളരെ ചിട്ടയോടെ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു. എല്ലാത്തിനുമുപരിയായി അദ്ദേഹം ഒരു മികച്ച എഴുത്തുകാരനും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. അദ്ദേഹത്തിന്റെ പല പ്രധാന പ്രസംഗങ്ങളും എഴുതുന്നതിൽ അദ്ദേഹത്തിനും കൃത്യമായ പങ്കുണ്ട്. അതിനാൽ തയ്യാറാക്കിയ വാചകങ്ങളോട് അദ്ദേഹത്തിന് ഒരു പ്രത്യേക വിശ്വസ്തതയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹായികൾ പറയുന്നു.

  How tableaux are selected| റിപ്പബ്ലിക് ദിനത്തിൽ ടാബ്ലോകൾ തെരഞ്ഞെടുക്കുന്നത് എങ്ങനെ?

  മികച്ച പ്രാസംഗികരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒബാമ ടെലിപ്രോംപ്റ്റർ ഇല്ലാതെ ബുദ്ധിമുട്ടുന്ന അല്ലെങ്കിൽ അത് പ്രവർത്തിക്കാത്തതിനാൽ പ്രസംഗം നിർത്തിയതിന്റെ നിരവധി വീഡിയോകളും സോഷ്യൽ മീഡിയകളിൽ ഉണ്ട്.

  Telangana | 19 പട്ടികജാതി സംവരണ മണ്ഡലങ്ങളിലെ വിജയം ലക്ഷ്യമിട്ട് തെലങ്കാനയിൽ BJP ഏകോപനസമിതി രൂപീകരിച്ചു

  അതുപോലെ മിക്കവാറും എല്ലാ വേദികളിലും മോദിയുടെ വാക് ചാതുര്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഒരു ആഗോള പരിപാടിയ്ക്കിടെ സംഭവിച്ച ഈ സാങ്കേതിക തടസ്സം അദ്ദേഹത്തിന്റെ കഴിവിനെ ഒരിയ്ക്കലും ഇല്ലാതാക്കുന്നില്ല.
  Published by:Jayashankar AV
  First published: