വന്നപാടെ കാലില്‍ കെട്ടിപ്പിടിച്ച് ഒറ്റക്കിടപ്പ്; പാര്‍ട്ടി വിലക്കില്‍ പുറംലോകം കാണാത്ത നായനാരുടെ ആഖ്യായിക
Last Updated:
സമയം രാത്രി ഒന്‍പതു മണി. സെക്രട്ടറി കേശവപിള്ള അറിയിച്ചു 'മുസ്തഫ വന്നിട്ടുണ്ട്. നേരത്തെ നാം സമയം കൊടുത്തതാണ്.'
'അയാള്‍ വന്നോട്ടെ. നിങ്ങളും ഇരിക്ക്.'
കേശവപിള്ള ഒരുനിമിഷം മടിച്ചുനിന്നു. വിഷയത്തെക്കുറിച്ച് പിള്ളയ്ക്ക് സൂചനയുണ്ടായിരുന്നു.
മുറിയില്‍ നല്ല വെളിച്ചു. പുറത്ത് ക്രൂരമായ ഇരുട്ടാണ്. ആ ഇരുളിന്റെ കഷണം പോലെ ഒരു രൂപം കടന്നു വന്നു. വന്നപാടെ മേശയെ വലംവച്ച് മുന്നില്‍ വന്ന് കാലില്‍ കെട്ടിപ്പിടിച്ച് ഒറ്റക്കിടപ്പ്. കേശവപിള്ളയുമായി വിശദാമയി ചര്‍ച്ച ചെയ്തു.
'സി.എം ഞാന്‍ വെജിറ്റേറിയനാണ്. ഇത് ഇറച്ചി മണമുള്ള കേസ്.
advertisement
ഈ വിഷയം കൈകാര്യം ചെയ്യാന്‍ പറ്റിയ ആള്‍ ജയന്തനാണ്. അയാളെ വിളിക്കട്ടെ?'കേശവപിള്ള ഒഴിഞ്ഞുമാറി.
മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ എഴുതിയ 'അധികാരത്തിന്റെ കൊടുമുടികളും താഴ് വരകളും' എന്ന ആഖ്യായിക തുടങ്ങുന്നത് ഇങ്ങനെ.
ആത്മകഥാംശമുള്ള ഈ നോവലിന്റെ തുടക്കത്തില്‍ തന്നെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുമായിരുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് മലയാളിയെ ഏറെ ചിരിപ്പിക്കുകയും ചിരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയുമായ നായനാര്‍ നടത്തിയത്.
എന്നാല്‍ നായനാര്‍ മരിച്ച് 14 വര്‍ഷം കഴിഞ്ഞിട്ടും ആ നോവല്‍ വായിക്കാനുള്ള ഭാഗ്യമുണ്ടായത് കേവലം രണ്ടു പേര്‍ക്കുമാത്രം. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനും നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇ.എന്‍ മുരളീധരന്‍ നായരും.
advertisement
2004-ല്‍ നായനാരുടെ മരണത്തിനു പിന്നാലെ ചരിത്ര ആഖ്യായികയുടെ ഉപക്രമവും ഒന്നാം അധ്യായവും കലാകൗമുദി വാരിക പ്രസിദ്ധീകരിച്ചിരുന്നു. നോവലില്‍ മുഖ്യമന്ത്രി നമ്പ്യാരും സഹായി കേശവപിള്ളയും പാര്‍ട്ടി നേതാവ് അനന്തനുമാണ് പ്രധാനകാഥാപാത്രങ്ങള്‍. ഇവരെല്ലാം പാര്‍ട്ടിയിലെ ജീവിച്ചിരിക്കുന്നവരും. കഥാപാത്രങ്ങള്‍ സാങ്കല്‍പികമെങ്കിലും കഥ ശരിക്കും നടന്നതാണെന്നു പാര്‍ട്ടി കണ്ടെത്തിയതോടെയാണ് നായനാരുടെ 'അധികാരത്തിന്റെ കൊടുമുടികളും താഴ്‌വരകളും' പുറംലോകം കാണാതെ പോയത്.
നോവലിന്റെ ആദ്യ രണ്ടു പേജുകള്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെ വിവാദങ്ങളും തലപൊക്കി. ഇ.എം.എസും വി.എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഥാപാത്രങ്ങളാകുന്ന നോവലിന്റെ ഭാഗങ്ങള്‍ പുറത്തുവിട്ടതിന് മുരളീധരന്‍ നായരോട് പാര്‍ട്ടി വിശദീകരണം തേടി. തുടര്‍ന്ന് നോവലിന്റെ മറ്റ് അധ്യായങ്ങളുമായി മുരളീധരന്‍ നായര്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനു മുന്നിലെത്തി. നോവല്‍ വായിച്ച പിണറായി ചിരിച്ചുകൊണ്ട് ചോദിച്ചു, മറ്റധ്യായങ്ങള്‍ ഇനി ആരും വായിക്കാതിരിക്കുന്നതല്ലേ നല്ലതെന്ന് സെക്രട്ടറിയുടെ നിര്‍ദേശം മുരളീധരന്‍ നായര്‍ അക്ഷരംപ്രതി അനുസരിച്ചു, മരണംവരെ.
advertisement

രാഷ്ട്രീയക്കാരനെന്ന നിലയില്‍ നായനാര്‍ മലയാളികള്‍ക്കു സുപരിചിതനാണെങ്കിലും അദ്ദേഹം നോവല്‍ എഴുതിയിട്ടുണ്ടെന്നത് മരണശേഷം കലാകൗമുദിയില്‍ രണ്ടു പേജുകള്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് പലരും അറിയുന്നത്. ചെറുപ്പകാലത്ത് മാവിലായി നായനാര്‍ എന്ന പേരിലും അദ്ദേഹം കവിതകളെഴുതിയിട്ടുണ്ട്.
തന്റെ രാഷ്ട്രീയ ജീവിതം തന്നെയാണ് നായനാര്‍ നോവലിന് ഇതിവൃത്തമാക്കിയത്. നിയതരൂപമില്ലാത്ത കൃതിയെന്നാണ് നായനാര്‍ തന്റെ നോവലിനെ വിശേഷിപ്പിക്കുന്നത്. മുരളീധരന്‍ നായരാണ് നായനാര്‍ പറഞ്ഞുകൊടുത്ത നോവല്‍ പകര്‍ത്തിയെഴുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസം മുരളീധരന്‍ നായരും മരിച്ചതോടെ മുന്‍മുഖ്യമന്ത്രിയുടെ ആത്മകഥാപരമായ ചരിത്ര ആഖ്യായികയും വിസ്മൃതിയിലായി.
advertisement


Location :
First Published :
May 26, 2018 6:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
വന്നപാടെ കാലില്‍ കെട്ടിപ്പിടിച്ച് ഒറ്റക്കിടപ്പ്; പാര്‍ട്ടി വിലക്കില്‍ പുറംലോകം കാണാത്ത നായനാരുടെ ആഖ്യായിക