• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

നൊബേൽ ജയിച്ചു, സുദർശൻ തോറ്റു

news18
Updated: May 17, 2018, 7:52 AM IST
നൊബേൽ ജയിച്ചു, സുദർശൻ തോറ്റു
news18
Updated: May 17, 2018, 7:52 AM IST
മഹാനായ ആൽബേട്ട് ഐൻസ്റ്റീനെ തിരുത്തയ മലയാളി- അതാണ് എണ്ണക്കൽ ചാണ്ടി ജോർജ് എന്ന സുദർശന്‍. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ പ്രപഞ്ചത്തിൽ ഒന്നിനും കഴിയില്ലെന്ന ഐൻസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം തെറ്റാണെന്ന് സുദർശനൻ സ്ഥാപിച്ചു. ടാക്കിയോണുകൾക്ക് പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്നതാണ് സുദശനന്റെ വിഖ്യാത കണ്ടെത്തൽ. ആറ് തവണ നൊബേൽ പുരസ്ക്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് നൊബേൽ നഷ്ടമാകുകയായിരുന്നില്ല, മറിച്ച് നൊബേലിന്‍റെ നഷ്ടമാണ് സുദർശനെന്ന് പറയാം. ഇഷ്ടമേഖലയായ ക്വാണ്ടം ഒപ്റ്റിക്സിൽ ഉൾപ്പടെ ശ്രദ്ധേയമായ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ സുദർശനെ അനുസ്മരിച്ച് മലയാളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരൻ ഡോ. എ രാജഗോപാൽ കാമത്ത് NEWS18.COMൽ എഴുതിയ ലേഖനത്തിന്‍റെ മലയാള പരിഭാഷ.

ലോക ശാസ്ത്രജ്ഞൻമാരിൽ ഏറ്റവും പ്രധാനപ്പെട്ടയാളാണ് ഇസിജി സുദർശൻ. ഭൗതികശാസ്ത്രത്തിൽ ഇത്രയധികം കണ്ടുപിടിത്തങ്ങൾ നടത്തിയ മറ്റൊരു മലയാളിയില്ല. ആറു തവണയാണ് പ്രൊഫസർ സുദർശന് നൊബേൽ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്. ടെക്സാസ് സർവ്വകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗത്തിലെ ഉന്നതനും അവിടെത്തന്നെ ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തയാളാണ് ഇസിജി സുദർശൻ. വി-എ സിദ്ധാന്തം, സുദർശൻ ഗ്ലോബർ പ്രാതിനിധ്യം, ക്വാണ്ടം സീറോ എഫക്ട് തുടങ്ങിയവയൊക്കെ സുദർശൻ ഭൗതികശാസ്ത്രത്തിന് നൽകിയ  സംഭാവനകളാണ്. 2005ൽ കൊച്ചിയിൽ നടന്ന ആൽബർട്ട് ഐൻസ്റ്റീൻ ജന്മശതാബ്ദി വർഷ പരിപാടിയിൽ നൊബേൽ പുരസ്ക്കാരം തിരസ്ക്കരിക്കപ്പെടുന്നതിനെക്കുറിച്ച് വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്. തന്‍റെ കണ്ടെത്തൽ അടിസ്ഥാനമാക്കി മറ്റ് കണ്ടുപിടിത്തങ്ങൾ നടത്തിയവർക്ക് പുരസ്ക്കാരം നൽകുന്ന നൊബേൽ നിർണയ കമ്മിറ്റിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു.

കോട്ടയം പള്ളത്ത് ഇ ഐ ചാണ്ടിയുടെ രണ്ടാമത്തെ മകനായി 1931 സെപ്റ്റംബർ 16നാണ് ഇ സി ജി സുദർശൻ ജനിച്ചത്. കോട്ടയം സിഎംഎസ് കോളേജിൽ പഠിക്കുന്ന കാലം മുതൽക്കേ സുദർശൻ ഭൗതികശാസ്ത്രത്തിൽ കൂടുതൽ താൽപര്യം കാട്ടി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും മദ്രാസ് സർവ്വകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ സുദർശൻ റോക്കസ്റ്റർ സർവ്വകലാശാലയിൽനിന്ന് പിഎച്ച്ഡി എടുത്തു.

താപത്തെക്കുറിച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെ സുദർശൻ ഭൗതികശാസ്ത്രത്തിന്‍റെ ആഴങ്ങളിലേക്ക് പോയി. മദ്രാസിലെ ബിരുദ-ബിരുദാനന്തര പഠനങ്ങൾക്ക് ശേഷം ബർമിങ്ഹാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റൽ റിസർച്ചിൽ ഫിസിക്സിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തി. റേഡിയോ ആക്ടിവിറ്റിക്ക് കാരണമായ ന്യൂക്ലിയസിനെക്കുറിച്ചും അദ്ദേഹം പഠിച്ചു. റോക്കസ്റ്റർ സർവകലാശാല, സിറാക്കസ് സർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസ് എന്നിവിടങ്ങളിൽ അദ്ദേഹം ജോലിചെയ്തു. പത്മഭൂഷൺ, സി വി രാമൻ പുരസ്ക്കാരം, ബോസ് മെഡൽ, തേഡ് വേൾഡ് അക്കാദമി ഓഫ് സയൻസ് അവാർഡ്, കേരള സ്റ്റേറ്റ് സയൻസ് ആന്റ് ടെക്നോളജി അവാർഡ് തുടങ്ങിയ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. തന്റെ പഠനങ്ങളുമായി ബന്ധപ്പെട്ട് 500 ശാസ്ത്ര പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ പ്രപഞ്ചത്തിൽ ഒന്നിനും കഴിയില്ലെന്ന ഐൻസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം തിരുത്തിയതോട് കൂടിയാണ് സുദർശൻ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രകാശ വേഗത്തെ അധികരിക്കാൻ കഴിയുന്ന കണങ്ങളുടെ നിലനിൽപ് അദ്ദേഹം പ്രവചിച്ചു. ടാക്കിയോണുകൾ എന്നാണ് ഈ കണങ്ങൾക്ക് ശാസ്ത്ര ലോകം നൽകിയ പേര്. ക്വാണ്ടം ഒപ്റ്റിക്സിൽ പ്രകാശത്തെക്കാൾ വേഗമുള്ള ടാക്കിയോൺ കണങ്ങളുടെ സാന്നിധ്യം ആദ്യം പ്രവചിച്ചത് സുദർശൻ ആയിരുന്നു. ആദ്യം സുദർശന്റെ പരീക്ഷണങ്ങൾ വിദഗ്ദ്ധ സമിതി തള്ളി. പിന്നീട് ഈ പരീക്ഷണങ്ങള്‍ സി ഇ ആര്‍ എന്നില്‍ വീണ്ടും നടത്തുകയും സുദര്‍ശന്റെ കണ്ടെത്തലുകളെ ശരിവെക്കുകയും ചെയ്തു. 1957 സെപ്റ്റംബറില്‍ മീസോണുകളും പുതുതായി കണ്ടെത്തിയ കണങ്ങളുമായി ബന്ധപ്പെട്ട് വെനീസിലെ പാദുവയില്‍ പ്രൊഫസര്‍ മാര്‍ഷലിന് ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു. അദ്ദേഹം 'നേച്ചര്‍ ഓഫ് ദ ഫോര്‍ ഫെര്‍മിയോണ്‍ ഇന്ററാക്ഷന്‍' എന്ന തലക്കെട്ടില്‍ വി - എ ഇന്ററാക്ഷനെ കുറിച്ചുള്ള ഒരു സംയുക്ത പ്രബന്ധം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. നേരത്തെ റോച്ചസ്റ്ററില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയിരുന്ന ആ പ്രബന്ധം സുദര്‍ശന്‍ അവിടെ അവതരിപ്പിച്ചു.

ആ സെപ്റ്റംബറിൽ സുദർശൻ ഹാർവാർഡിലെ ജൂലിയൻ ഷെഷ്വിങ്ഗറിൽ പോസ്റ്റ് ഡോക്ചർ ഫെലോഷിപ്പിനായി ചേർന്നു. ആശയവിനിമയത്തിലെ കുറവ് മൂലമോ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവില്ലാത്തതിനാലോ അദ്ദേഹത്തിന്റെ ടീമിലെ ആരും അതൊന്നും ശ്രദ്ധിച്ചില്ല. എന്നാൽ ഷെൽഡൺ ഗ്ലാഷ്വെ പറഞ്ഞത് പ്രകാരം മുറെ ഗെൽമാനും റിച്ചാർഡ് ഫെയ്മാമാനും ഫിസിക്കൽ റിവ്യൂവിനായി സമർപ്പിച്ച പേപ്പർ ബീറ്റാ ശോഷണത്തിന്റെ വി-എ ഫോമുകളെ കുറിച്ചായിരുന്നു. സുദർശൻ പ്രൊഫസർ മാർഷക്കിനെ ഫോണിൽ വിളിച്ചു. പക്ഷേ, അവരുടെ മുൻഗണന റോച്ചസ്റ്റർ പ്രിന്റ്മെന്റിനാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പഠനം ഒരിക്കലും ആരും കണ്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഒരാൾ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് ധാരണയില്ലാത്ത മിക്കയാളുകളും അത് സമ്മതിച്ചു തരില്ലെന്നതാണ് സത്യം. സുദർശനന്റെ പേപ്പറും ഗെൽ മാന്റെയും ഫെയ്മാൻമാന്റെയും പേപ്പറും വായിക്കുന്ന ആർക്കും അതിൽ വലിയ വ്യത്യാസമെന്നും തോന്നുകയില്ല. പരീക്ഷണങ്ങൾക്ക് വിരുദ്ധമായിട്ടാണെങ്കിലും, തന്റെ അനിവാര്യമായ കണ്ടെത്തെലുകളെ കുറിച്ച് സുദർശൻ അവർക്ക് വിശകലനം ചെയ്തു നൽകി. ഫെയ്മനും ഗെൽ മാനും സുദർശൻന്റെ പരീക്ഷണങ്ങൾ ഇത്തരത്തിൽ മനസ്സിലാക്കിയെടുത്തു. അതുകൊണ്ട് തന്നെ ഈ കണ്ടെത്തലിൽ ഇസിജി സുദർശനന്റെ മുൻഗണന അവഗണിക്കപ്പെട്ടു. 'ഉറങ്ങുന്ന ഒരാളെ നിങ്ങൾക്ക് ഉണർത്താൻ കഴിയും, എന്നാൽ ഉറക്കം നടിക്കുന്ന ഒരാളെ  ഒന്നും ചെയ്യാൻ കഴിയില്ല' എന്നായിരുന്നു അവഗനയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ഈ കണ്ടെത്തലിന് ഫെയ്മാ മാനും ഗെൽ മാൻനും നോബൽ സമ്മാനവും ലഭിച്ചു. മാർഷക് ഈ പഠന വിവരങ്ങൾ നേരത്തെ ഒരു ശാസ്ത്രജ്ഞന് നൽകിയിരുന്നു.
Loading...

ഒപ്റ്റിക് തരംഗ ദൈർഘ്യ മേഖലയിലെ പഠനമായ ക്വാണ്ടം ഒപ്റ്റിക്സിലെ റേഡിയേഷനിലും സുദർശനന്റെ സംഭാവനകനൾ ഉണ്ട്. ആറ്റങ്ങളും ഫോട്ടോണുകളും ചേർന്ന് ഒപ്റ്റിക്കൽ പ്രോബുകൾ, ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാനത്തെ കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു. ക്വാണ്ടം കമ്പ്യൂട്ടിംഗ് പോലെയുള്ള ഭൗതികമായ പ്രയോഗങ്ങളെ ദൃഢമാക്കുന്നതിന് ഇത് സഹായിച്ചു. ഇതിലേക്ക് 30 ഓളം വിദ്യാർത്ഥികളെ പിഎച്ച്ഡി പഠനത്തിനായി അദ്ദേഹം നയിക്കുകയും ചെയ്തു.

ആൽബർട്ട് ഐൻസ്റ്റീൻ തന്റെ ആപേക്ഷിക സിദ്ധാന്തത്തിൽ പ്രകാശത്തിന്റെ വേഗതയായി കണക്കാക്കി. സുശർശൻ റോച്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെത്തിയപ്പോൾ, ഒരു കണം പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഊർജ്ജത്തിനും വേഗതക്കുമുണ്ടാകുന്ന വ്യതിയാനങ്ങളെ കുറിച്ച് പഠിച്ചു. ഊർജ്ജവും ആക്കവും അത്തരം കണങ്ങളുടെ സാങ്കൽപ്പിക സാമഗ്രികളിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് സുദർശൻ മനസ്സിലാക്കി. അത്തരം സൂക്ഷ്മകണത്തിന്റെ "പിന്നോട്ടുള്ള സഞ്ചാരം" വീണ്ടും പ്രതിസന്ധികൾ സൃഷ്ടിച്ചു. എന്നാൽ രണ്ടാമത്തെ കണികകളുടെ ഉർജവിസരണം, ആഗിരണം എന്നിവയുടെ കൈമാറ്റത്തിലൂടെ അതും പരിഹരിക്കപ്പെട്ടു. ഇതേക്കുറിച്ച് ബിരുദ വിദ്യാർത്ഥിയായ വി കെ ദേശപാന്ഡക്കൊപ്പം സുദർശൻ ഒരു കുറിപ്പ് എഴുതി. എന്നാൽ പേപ്പർ പരിശോധിച്ച ഉദ്യോഗസ്ഥർ അത് തിരികെ അയച്ചു. സുദർശനന്റെ വിശദീകരണങ്ങൾ തെറ്റായിരുന്നുവെന്ന് അവരുർ വാദിച്ചു. സുദർശൻ തന്‍റെ കണ്ടെത്തലുകൾ ശരിയാണെന്ന് വീണ്ടും തെളിയിച്ചെങ്കിലും സമയം കഴിഞ്ഞിരുന്നു.

രണ്ടു വർഷത്തിനു ശേഷം, സുദർശൻ റോച്ചസ്റ്റർ സർവകലാശാലയിൽ ചേർന്നു. പിന്നീട് ആ പ്രബന്ധം വീണ്ടും എഴുതുകയും അമേരിക്കൻ ജേർണൽ ഓഫ് ഫിസിക്സിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്ന് വളരെയധികം ശ്രദ്ധേയമായ കണ്ടെത്തലായിട്ടാണ് അത് വിലയിരുത്തപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന് ടാക്കിയോണുകളെ കണ്ടെത്താനായില്ല. സ്ട്രിംഗ് സിദ്ധാന്തങ്ങളിൽ സ്വാഭാവികമായി ടാക്കിയോണുകൾ ഉണ്ടാകുമെങ്കിലും അവഗണിക്കുകയാണ് പതിവ്. പ്രപഞ്ചത്തിലെ ടാക്കയോണുകളുടെ പങ്ക് ജെ വി നാർലികറും സുദർശനും അന്വേഷിച്ചു. ഒടുക്കം ടാക്കിയോണുകൾ വളരെക്കാലം മുമ്പുതന്നെ അപ്രത്യക്ഷമാകുകയാണെന്ന് അവർ അനുമാനിച്ചു.

സുദർശനും ഗ്ലാവുബറും ചേർന്ന് എഴുതിയ മറ്റൊരു സിദ്ധാന്തമാണ് റോയ് ഗ്ലേബർന് നൊബേൽ നേടിക്കൊടുത്തത്. എന്നാൽ അപ്പോഴും ഇസിജി സുദർശൻ നിർഭാഗ്യവശാൽ തഴയപ്പെട്ടു. അതിനുശേഷം അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ലോകം അറിയും വരെ ഇത്തരം ബുദ്ധിപരമായ നേട്ടങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നതാണ് തന്റെ അനുഭവമെന്ന് പറഞ്ഞു. റേഡിയോ കണ്ടെത്തിയതിന്റെ പേരിൽ അറിയപ്പെടുന്ന മാർകോണിയുടെയും ജെ സി ബോസിന്റെയും ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. സി വി രാമൻ തന്റെ പഠനം രഹസ്യമായി തുടർന്നുകൊണ്ടുപോയത് കാരണം അദ്ദേഹത്തിന് തന്റെ അവസ്ഥ വന്നില്ലെന്നും പ്രധാന പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതിനുശേഷമാണ് അദ്ദേഹം കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നും ഇസിജി സുദർശൻ പറഞ്ഞിട്ടുണ്ട്. തീർച്ചയായും പ്രൊഫസർ ഇസിജി സുദർശൻ ലോകോത്തര ഭൗതികശാസ്ത്രജ്ഞനായിരുന്നു. എന്നാൽ അദ്ദേഹത്തിന് നോബൽ നിഷേധിച്ച നോബൽ സമിതി ശാസ്ത്രസമൂഹത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമായി.
First published: May 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...