എം കൃഷ്ണൻനായരുടെ വാരഫലം ഇനി ഓൺലൈനിൽ

Last Updated:
‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയൽ’- പ്രശസ്ത സാഹിത്യനിരൂപകൻ പ്രൊഫ. എം കൃഷ്ണൻനായർ സ്വന്തം ലേഖനങ്ങളെ വിശേഷിപ്പിച്ചതാണിത്. സാഹിത്യത്തെ ഇഴകീറി പരിശോധിച്ച എം കൃഷ്ണൻനായരുടെ പ്രശസ്ത കോളമാണ് സാഹിത്യവാരഫലം. ഒരു തലമുറ നെഞ്ചേറ്റിയ എം കൃഷ്ണൻനായരുടെ എഴുത്തുകൾ സാഹിത്യപ്രേമികളായ പുതിയ തുലമുറയ്ക്ക് ഇനി ഡിജിറ്റൽ രൂപത്തിൽ വായിക്കാം. സായാഹ്ന ഡോട്ട് ഓർഗ് എന്ന വൈബ്സൈറ്റാണ് വിവിധ ആനുകാലികങ്ങളിലായി 36 വർഷത്തോളം പ്രസിദ്ധീകരിച്ച സാഹിത്യവാരഫലത്തിന്‍റെ ഡിജിറ്റൽ രൂപം വായനക്കാർക്കായി അവതരിപ്പിക്കുന്നത്. വർഷം, ആനുകാലികം എന്നിവയുടെ അടിസ്ഥാനത്തിൽ സാഹിത്യവാരഫലം ലേഖനങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനുള്ള അവസരം സായാഹ്ന ഡോട്ട് ഓർഗിലുണ്ട്.
സാഹിത്യ വാരഫലം- ഇവിടെ വായിക്കാം
സാഹിത്യപ്രേമികൾ കാത്തിരുന്ന് വായിച്ച മറ്റൊരു കോളം മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം. സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയലാതുകൊണ്ടാണ്, ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നതെന്നും എം കൃഷ്ണൻനായർ പറഞ്ഞിട്ടുണ്ട്. എം കൃഷ്ണൻനായരുടെ വിമർശന കൂരമ്പ് ഏൽക്കാത്ത ഒരു സാഹിത്യകാരനും കൃതികളും ഉണ്ടാകില്ല. ലോകസാഹിത്യത്തിലേക്ക് മലയാളിയെ അടുപ്പിക്കുന്നതിലും സാഹിത്യവാരഫലം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ലാറ്റിനമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ സാഹിത്യത്തെക്കുറിച്ചുള്ള അഗാധമായ പാണ്ഡിത്യം പ്രൊഫ. എം കൃഷ്ണൻനായർ മലയാളി വായനക്കാർക്കുവേണ്ടി സാഹിത്യവാരഫലത്തിലൂടെ സരസമായി പങ്കുവെച്ചു. നർമ്മവും കുറിക്കുകൊള്ളുന്ന വിമർശനങ്ങളും ശ്രദ്ധേയമായ നിരീക്ഷണങ്ങളും സാഹിത്യവാരഫലത്തെ വായക്കാർക്ക് പ്രിയപ്പെട്ടതാക്കി മാറ്റി. മലയാളനാട്, കലാകൌമുദി, സമകാലിക മലയാളം എന്നീ ആനുകാലികങ്ങളിലാണ് സാഹിത്യവാരഫലം പ്രസിദ്ധീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
എം കൃഷ്ണൻനായരുടെ വാരഫലം ഇനി ഓൺലൈനിൽ
Next Article
advertisement
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
  • ബംഗ്ലാദേശിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ഡൽഹിയിൽ വലിയ പ്രതിഷേധം.

  • വിഎച്ച്പി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ സുരക്ഷ ശക്തമാക്കി.

  • ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ അപലപിച്ച് പ്രതിഷേധക്കാർ ശവദാഹം ഉൾപ്പെടെ നടത്തി.

View All
advertisement