• News
 • World Cup 2019
 • Sports
 • Films
 • Budget 2019
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'ശബരിമല' ബിജെപിക്ക് നേട്ടമാകുമോ? LDFനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി?

News18 Malayalam
Updated: October 17, 2018, 6:39 PM IST
'ശബരിമല' ബിജെപിക്ക് നേട്ടമാകുമോ? LDFനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി?
News18 Malayalam
Updated: October 17, 2018, 6:39 PM IST
#അനു നാരായണൻ

2006 ലെ നമ്പർ 8 അശോക റോഡ്, ന്യൂ ഡൽഹി. വേനലിന്റെ തുടക്കം. അന്നത്തെ ബി.ജെ.പി. ജനറൽ സെക്രട്ടറി അരുൺ ജെയ്‌റ്റിലി, പാർട്ടി ആസ്ഥാനത്തെ ഇടുങ്ങിയ ഹാളിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയാണ്. മെയിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയോജകമണ്ഡല തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാധ്യതകൾ എന്തെന്ന ചോദ്യം കേരളത്തിൽ നിന്നുള്ള ഒരു ജേർണലിസ്റ് എടുത്തിട്ടു. കമ്മ്യൂണിസ്റ്റ് സിദ്ധാന്തം പിന്തുടരുന്ന സംസ്ഥാനത്തെ പ്രധാന പാർട്ടിയായ സി.പി.എം, തങ്ങളുടെ പ്രത്യയ ശാസ്ത്രം ഒഴിച്ച് നിർത്തിയാൽ 'അടിസ്ഥാനപരമായി ഒരു ഹിന്ദു പാർട്ടിയാണ്'. അതു മറികടക്കുകയെന്നതാണു ബി.ജെ.പിയുടെ ഉദ്യമം.

12 വർഷങ്ങൾക്കിപ്പുറം, ശബരിമല സമരം, ബി.ജെ.പിക്ക് 'രാഷ്ട്രീയരഹിത' ഹിന്ദു വികാരങ്ങളുടെ പ്രതിനിധിയാവാൻ അവസരം നൽകിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സാക്ഷര സംസ്ഥാനമായ കേരളത്തിൽ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി ആയിരക്കണക്കിന് അയ്യപ്പ ഭക്തന്മാരെ പ്രതിഷേധത്തിലേക്കു നയിച്ചിരിക്കുകയാണ്. ശരണം വിളികളോടെ സ്ത്രീകൾ തന്നെ കൂട്ടത്തോടെ നിരത്തിലിറങ്ങി സ്ത്രീകൾ പ്രവേശിക്കരുതെന്നു ആവശ്യപ്പെടുന്നു.

വിധി സ്വാഗതം ചെയ്തു കൊണ്ടുള്ള ആർ.എസ്.എസിന്റെ യഥാർത്ഥ പ്രസ്താവന, ബി.ജെ.പിയെ വിഷമ വൃത്തത്തിൽ ആഴ്ത്തി. ലിംഗ സമത്വം ചൂണ്ടിക്കാട്ടി, കോൺഗ്രസ് ഹൈ കമാൻഡ് സമാന നിലപാടെടുത്തു. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രാദേശിക യൂണിറ്റ്, ഭക്ത വികാരത്തിനൊപ്പം ചേരുകയും, എന്തിനു, സുപ്രീം കോടതി വിധിയെ വിമർശിച്ചും രംഗത്തു വന്നു. അതും ഡൽഹിയിൽ പറഞ്ഞതും കേരളത്തിൽ നടത്തുന്നതും തമ്മിൽ തെല്ലും വ്യത്യാസമില്ല എന്ന നിലപാടിലായിരുന്നു ഇത്‌.

പ്രശ്നം വഷളാവാതിരിക്കാൻ, ഭക്തരെ അനുകൂലിച്ചു ബി.ജെ.പി പെട്ടെന്നു തന്നെ പ്രസ്താവനയിറക്കി. ഒപ്പം തന്നെ അവരുടെ പ്രവർത്തകർ ഭക്തർക്കൊപ്പം അണിചേർന്നു. പരമോന്നത നീതി പീഠത്തിന്റെ വിധി എത്രയും വേഗം നടപ്പാക്കാനുള്ള സി.പി.എം. നേതൃത്വം നയിക്കുന്ന സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു മുന്കാലത്തു 'അയ്യപ്പൻറെ സാമ്രാജ്യമായ' പന്തളത്തു നിന്നു തുടങ്ങി ബി.ജെ.പി വൻ ജനാവലിയോടെ യാത്ര തിരിച്ചു. 97 കിലോമീറ്ററുകൾ താണ്ടിയാണു കഴിഞ്ഞ തിങ്കളാഴ്ച യാത്ര തിരുവനന്തപുരത്തു അവസാനിച്ചത്.

ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം ബിജെപിക്കും സംഘപരിപാറിനും സംസ്ഥാനത്ത് കിട്ടിയ ഒരു തുറുപ്പ് ചീട്ടാണ്. കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ഒക്ടോബർ ഏഴിന് ആർഎസ്എസ് സംസ്ഥാന കമ്മറ്റി ചേർന്നു. അടുത്ത ദിവസം തന്നെ സംഘപരിവാറും സമാനമനസ്കരായ മറ്റ് ഹിന്ദു സംഘടനകളും യോഗം ചേർന്നു. സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള പോരാട്ടം ആരംഭിക്കാൻ തീരുമാനിച്ചു.

നിലവിൽ കേരളത്തിലെ ഏറ്റവും വലിയ രണ്ട് ജാതി സംഘടനകള്‍ എൻഎസ്എസും എസ്എൻഡിപിയുമാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ ഈ സംഘടനകളോടൊപ്പമാണ്. രണ്ട് സംഘടനകളും സുപ്രീകോടതി വിധിക്കും സംസ്ഥാന സർക്കാരിനും എതിരാണ്. എസ്എൻഡിപി സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിണറായി വിജയനുമായി അടുപ്പം കാത്ത്സൂക്ഷിക്കുമ്പോൾ രാഷ്ട്രീയപരമായി സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ്.
Loading...

എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസ് ബിജെപിയുടെ സഖ്യകക്ഷിയും സംഘടനയുടെ നേതാവ് മകൻ തുഷാർ വെള്ളാപ്പള്ളിയുമായതാണ് മറ്റൊരു കാരണം. എൻഡിഎ ഘടകകക്ഷിയായി ബിഡിജെഎസ് ഒപ്പമുള്ളത് കൊണ്ടു തന്നെ വെള്ളാപ്പള്ളി നടേശന്റെ എതിർപ്പിനെ ബിജെപി വേണ്ടത്ര ജാഗ്രത കാണിച്ചിട്ടില്ല.

രാഷ്ട്രീയപരമായ ചില മാറ്റങ്ങളുടെ അരികിലൂടെയാണ് സംസ്ഥാനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതിലൊന്ന് ബിജെപിക്ക് ചില നേട്ടങ്ങൾ ഉണ്ടാകുന്നു എന്നതാണ്. മുൻ മാധ്യമപ്രവർത്തകൻ പി രാജൻ പറയുന്നത് അനുസരിച്ച്, കേരളത്തിൽ വോട്ട് ശതമാനം വർദ്ധിപ്പിക്കാൻ ബി ജെ പിക്ക് ഇത് വളരെ നല്ലൊരു അവസരമാണ്. ഒപ്പം, 2019ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ട് സീറ്റിലെങ്കിലും വിജയിക്കാമെന്നും പി രാജൻ
പറയുന്നു.

"പരമ്പരാഗതമായിട്ടുള്ള ഹിന്ദു വോട്ടുകളിൽ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ഇത്തവണ സി പി എമ്മിന് നഷ്ടമാകും. ഇത് ബി ജെ പിക്ക് ആയിരിക്കും നേട്ടമാകുക." രാജൻ പറയുന്നു. എന്നാൽ, ഇതിലെ അന്തിമവിജയി കോൺഗ്രസ് ആയിരിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടി കോൺഗ്രസ് ശക്തമായി നിൽക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എമ്മിനുള്ള മുസ്ലിം വോട്ടുകളിൽ വ്യക്തമായ മാറ്റം സംഭവിച്ചിരുന്നു.

ശബരിമല വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ യൂണിഫോം സിവിൽ കോഡിനെയും ഈ രീതിയിൽ സമീപിക്കുമോ എന്ന ഭയം മുസ്ലിങ്ങളുടെ ഇടയിലുണ്ട്. അത്, ഇടതുപക്ഷത്തിനെ ഇനിയും പിന്തുണയ്ക്കുന്ന കാര്യത്തിൽ മുസ്ലിങ്ങളുടെയിടയിൽ പുനരാലോചന ഉണ്ടാക്കും. അതുകൊണ്ടു തന്നെ കോൺഗ്രസിലേക്ക് തന്നെ അവർ മടങ്ങിയെത്താനുള്ള സാധ്യതയുമുണ്ടെന്നും രാജൻ പറഞ്ഞു.

LIVE: പമ്പയിലും സംഘർഷം; ലാത്തിച്ചാർജ്

തീവ്രഹിന്ദു വിഷയങ്ങളും മറ്റു മതപരമായ വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിലെ വ്യത്യാസവും വോട്ടർമാരുടെ മനസ്സിനെ നിർണയിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

"ഈ അസമാനതയാണ് ശബരിമലയിലേക്ക് സ്ത്രീകളെ എത്തിക്കുന്നത്. ഇടുക്കിയിലെ കൈയേറ്റഭൂമിയിലെ കുരിശ് നീക്കം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചതും ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചതുമാണ് ഈ വ്യത്യാസം തുറന്നുകാട്ടുന്ന ഏറ്റവും വലിയ ഉദാഹരണങ്ങളാണ്" - രാജൻ വ്യക്തമാക്കി.

ബിജെപിയുടെ ചരിത്രത്തിൽ രാഷ്ട്രീയപരമായി ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അവസരമാണ് ഇപ്പോഴുള്ളതെന്ന് ജനസംഘത്തിന്‍റെ മുൻ സംഘടനാ സെക്രട്ടറി പി നാരായണൻ പറയുന്നു. ഭക്തരുടെ വികാരങ്ങളെ മുതലെടുക്കാൻ സാധിക്കുന്നതരത്തിലുള്ള ഇടപെടലാണ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ ഭക്തരുടെ നിലപാടിനൊപ്പമെത്താൻ ബിജെപി നേതൃത്വത്തിന് വേഗം സാധിച്ചില്ലെന്ന് ആർഎസ്എസ് നേതൃത്വത്തിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ പറയുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലേക്ക് നായർ ഇതര ജാതിക്കാരെ കൂടുതലായി അണിനിരത്താൻ ബിജെപിക്ക് സാധിക്കണമായിരുന്നു. ഇങ്ങനെ ചെയ്യാത്തതുകൊണ്ടാണ് ഇത് സവർണവിഭാഗങ്ങളുടെ പ്രതിഷേധമാണെന്ന ആരോപണം എതിരാളികൾ ഉന്നയിക്കുന്നത്.

ശബരിമല സത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധിയിൽ പ്രതിഷേധിക്കുന്നവരിൽ മൂന്നിലൊന്നും സംഘപരിവാർ പ്രവർത്തകരോ അനുഭാവികളോ ആണ്. അവരുടെ സ്വാധീനം നാൾക്കുനാൾ കൂടിവരുന്നുണ്ട്. ശബരിമലയിലേക്ക് പുറപ്പെട്ട ബസുകളിൽനിന്ന് സ്ത്രീകളെ ബലം പ്രയോഗിച്ച് പുറത്തിറക്കിയത് ഒഴിച്ചാൽ പ്രതിഷേധം ഇതുവരെ സംഘർഷത്തിലേക്ക് കടന്നിട്ടില്ല.

10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളാരും ശബരിമലയിലേക്ക് വരുന്നില്ലെന്ന് ഉറപ്പാക്കാൻ സ്ത്രീകൾ ഉൾപ്പടെ ഭക്തരുടെ വലിയൊരു സംഘം തന്നെ നിലയ്ക്കലിൽ നിലയുറപ്പിച്ചിട്ടുണ്ട്. പമ്പയിലേക്ക് പോകുന്നതിൽനിന്ന് ചില വനിതാ മാധ്യമപ്രവർത്തകരെയും തടഞ്ഞിട്ടുണ്ട്. ശബരിമല നട ബുധനാഴ്ച വൈകുന്നേരത്തോടെ തുറക്കാനിരിക്കെ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതിഷേധക്കാരോട് പറഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് 6-7 മാസം മാത്രം ബാക്കിനിൽക്കെ ശബരിമല എന്ന ഒറ്റ വിഷയം കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചേക്കാം.


(സ്വതന്ത്ര മാധ്യമ പ്രവർത്തകനായ അനു നാരായണൻ ഇംഗ്ലീഷിൽ എഴുതിയ ലേഖനത്തിന്റെ പരിഭാഷ. അഭിപ്രായം വ്യക്തിപരം )
First published: October 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...