വിജയരാഘവന്‍റെ അധിക്ഷേപവും സിപിഎം പ്രകടനപത്രികയും ഒത്തുപോകുന്നുണ്ടോ?
Last Updated:
'സ്ത്രീകളെ പൊതുവിടങ്ങളിൽ അപമാനിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തുന്നതിനെതിരെ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർക്കായി പെരുമാറ്റച്ചട്ടം കൊണ്ടുവരുക'- എന്ന് വളരെ വ്യക്തമായി സിപിഎം പ്രകടനപത്രികയിൽ പറയുന്നുണ്ട്.
തിരുവനന്തപുരം: പൊന്നാനിയിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ നടത്തിയ പരാമർശം സിപിഎമ്മിന്‍റെ പ്രകടനപത്രികയ്ക്ക് വിരുദ്ധം. ഈ തെരഞ്ഞെടുപ്പിനും 2014ലെ തെരഞ്ഞെടുപ്പിനും മുന്നോടിയായി സിപിഎം പുറത്തിറക്കിയ പ്രകടനപത്രികയിൽ സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നടപടി വാഗ്ദ്ധാനം ചെയ്യുന്നുണ്ട്. 'സ്ത്രീകളെ പൊതുവിടങ്ങളിൽ അപമാനിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തുന്നതിനെതിരെ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർക്കായി പെരുമാറ്റച്ചട്ടം കൊണ്ടുവരുക'- എന്ന് വളരെ വ്യക്തമായി സിപിഎം പ്രകടനപത്രികയിൽ പറയുന്നുണ്ട്.
സിപിഎം പ്രകടനപത്രികയിൽ പറയുന്നത് ഇങ്ങനെ...
സിപിഎം നിലകൊള്ളുന്നത്:
പാർലമെന്‍റിലും നിയമസഭകളിലും മൂന്നിലൊന്ന് സംവരണം വനിതകൾക്ക് അനുവദിക്കുന്ന ബിൽ വേഗം നടപ്പാക്കണം.
മുത്തലാഖ് കുറ്റകരമാക്കുന്ന ബിൽ പിൻവലിക്കണം
സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെതിരെ നിയമം കൊണ്ടുവരിക.
എല്ലാ സ്ത്രീകൾക്കും വൈവാഹികവും പാരമ്പര്യ ആസ്തിയും തുല്യ അവകാശമാക്കി ഒരു നിയമം കൊണ്ടുവരുക; സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തിപ്പെടുത്തുക; തലാഖിൽ നിന്ന് രക്ഷപ്പെടുന്നവർ ഉൾപ്പെടെയുള്ള എല്ലാ അഭയാർത്ഥി വനിതകൾക്കും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക.
advertisement
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിനു വേണ്ട ഫലപ്രദമായ നിയമം കൊണ്ടുവരിക. അതിൽ ഉറപ്പാക്കേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു...
- നിലവിൽ ഭേദഗതി ചെയ്ത നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള വര്‍മ കമ്മിറ്റി ശുപാര്‍ശകള്‍ സ്വീകരിക്കുക
- ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണം.
- പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക
- വൈകല്യമുളള സ്ത്രീകൾക്ക് പൊതു ഇടങ്ങളിലേക്കു സുരക്ഷിതമായി കടന്നുവരാൻ സാഹചര്യമൊരുക്കണം
advertisement
- പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്കെതിരായ ജാതി അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുക
- കേസുകള്‍ അട്ടിമറിക്കുകയോ അല്ലെങ്കില്‍ കാലതാമസം വരുത്തുകയോ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക
- ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകൃത്യമാക്കുക
- ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 498 എ സംരക്ഷിക്കുക
- ലൈംഗികാതിക്രമത്തിന് ഇരയായവർക്കും ആസിഡാക്രമണത്തിന് വിധേയയാവർക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്കായി പുനരധിവാസ പദ്ധതി ആവിഷ്ക്കരിക്കുന്നതിന് ഫണ്ട് വകയിരുത്തുക.
- ഗാര്‍ഹിക പീഡനങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും എതിരായി നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തുക.
advertisement
- PCPNDT ആക്ട് (ലൈംഗികനിര്‍ണ്ണയപരിശോധനയ്ക്കും പെണ്‍ ഭ്രൂണഹത്യയ്ക്കും എതിരായ) കര്‍ശനമായി നടപ്പാക്കുകയും നിഷ്‌ക്രിയമായിരിക്കുന്ന നിരീക്ഷണ സമിതികളെ സജീവമാക്കുകയും ചെയ്യുക.
താഴെപ്പറയുന്ന പുതിയ നിയമനിർമ്മാണം നടത്തുക:
- ബഹുമാന്യ കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നതിനെതിരെ ഒറ്റ നിയമം നടപ്പാക്കണം
- സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചുള്ള പെൺവാണിഭത്തിനെതിരെ നിയമം
- സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിന് നിയമം ശക്തിപ്പെടുത്തുക, അക്രമത്തിന് ഇരയാകുന്ന സ്ത്രീക്ക് അലവൻസ് നൽകുന്നതിന് ത്രിപുരയിലെ മുൻ ഇടതുപക്ഷ ഗവൺമെൻറ് ആരംഭിച്ച പദ്ധതി വ്യാപിപ്പിക്കുക
- വിധവകൾക്കും സ്ത്രീകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങൾക്കുമായി പ്രത്യേക സഹായ പദ്ധതികൾ
advertisement
- സ്വയംസഹായ സംഘങ്ങൾക്കും ബാങ്കിങ് സ്ഥാപനങ്ങൾക്കുമിടയിലുള്ള ബന്ധം ഉറപ്പു വരുത്തുന്നതിനുള്ള ഒരു നിയമം
- SC/ST സ്ത്രീകൾക്ക് സ്വാശ്രയ സന്നദ്ധ സംഘടനകൾക്ക് പ്രത്യേക ഇളവുകളോടെ പലിശനിരക്കിൽ 4%ൽ കൂടുതൽ സബ്സിഡി ഉറപ്പാക്കുക - ഗാർഹിക തൊഴിലാളികളെയും വീട്ടുജോലിക്കാരെയും സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണം
സ്ത്രീകളെ പൊതുവിടങ്ങളിൽ അപമാനിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തുന്നതിനെതിരെ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർക്കായി പെരുമാറ്റച്ചട്ടം കൊണ്ടുവരുക.
Location :
First Published :
April 02, 2019 6:11 PM IST