രാഷ്ട്രീയ കർ'നാടകം'

Last Updated:
അനിശ്ചിതത്വങ്ങൾ നിറഞ്ഞതായിരുന്നു കർണാടകയിലെ വോട്ടെണ്ണൽ ദിനം. തുടക്കംമുതൽ ലീഡ് നില മാറി മറിയുകയും കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടവും കണ്ടു. വോട്ടെണ്ണൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ ബിജെപി കേവലഭൂരിപക്ഷം മറികടക്കുകയും, പിന്നീട് താഴേക്കുവരികയും ചെയ്തു. ഇതിനിടയിൽ ശക്തമായ സാന്നിദ്ധ്യമായി ജെഡിഎസും മാറി. ആർക്കും ഭൂരിപക്ഷമില്ലാതായതോടെ കോൺഗ്രസ്-ജെഡിഎസ് സഖ്യസാധ്യതകൾക്ക് തുടക്കമായി. ഇരു പാർട്ടിനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കൊടുവിൽ ജെഡിഎസിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടയിൽ സർക്കാർ രൂപീകരണ സാധ്യത തേടി ബിജെപിയും നീക്കം തുടങ്ങി. ഇതിന്‍റെ ഭാഗമായി കേന്ദ്രനേതാക്കളെ കർണാടകത്തിലേക്ക് അയച്ചു. ഇന്നു കർണാടകയിൽ നടന്ന രാഷ്ട്രീയ നാടകങ്ങളിലേക്ക്...
8.00 AM
വോട്ടെണ്ണൽ തുടങ്ങി
8.10 AM
ആദ്യ ഫലസൂചനയിൽ ജെഡിഎസിന് ലീഡ്. തൊട്ടുപിന്നാലെ ബിജെപി ഒപ്പമെത്തി
8.30 AM
ബിജെപി 22 സീറ്റിലും കോൺഗ്രസ് 19 സീറ്റിലും ലീഡ്. ജെഡിഎസ് 14 സീറ്റിൽ മുന്നേറി
9.00 AM
ബിജെപി 82 സീറ്റിലും കോൺഗ്രസ് 80 സീറ്റിലും മുന്നേറി. ജെഡിഎസ് ലീഡ് 25 സീറ്റിൽ
9.30 AM
ബിജെപിയുടെ ലീഡ് നൂറ് സീറ്റിലേക്ക് എത്തി. കോൺഗ്രസ് 62 സീറ്റിലും ജെഡിഎസ് 47 സീറ്റിലും മുന്നിട്ടുനിന്നു.
9.35 AM
കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, ജെഡിഎസ് മുതിർന്ന നേതാവ് എച്ച് ഡി ദേവഗൌഡയുമായി കൂടിക്കാഴ്ച നടത്തി
advertisement
9.50 AM
മൈസുരു ഒഴികെയുള്ള മേഖലകളിൽ ബിജെപി മുന്നേറ്റം. മൈസുരുവിൽ ജെഡിഎസിന് ആധിപത്യം
10.00 AM
110 സീറ്റുമായി ഭൂരിപക്ഷത്തിനരികിലെത്തി ബിജെപി. കോൺഗ്രസിന് 60 സീറ്റിലും ജെഡിഎസിന് 46 സീറ്റിലും ലീഡ്
10.01 AM
ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ഭരിക്കുമെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൌഡയുടെ അവകാശവാദം
10.29 AM
ഓഹരിവിപണിയിൽ ശക്തമായ മുന്നേറ്റം. സെൻസെക്സ് 300 പോയിന്‍റ് ഉയർന്നു
10.32 AM
ചാമുണ്ഡേശ്വരിയിൽ സിദ്ദരാമയ്യ തോറ്റു
10.58 AM
115 സീറ്റിൽ ബിജെപിയ്ക്ക് ലീഡ്. പാർട്ടി പ്രവർത്തകർ വിജയം ആഘോഷിക്കാൻ തുടങ്ങി.
advertisement
11.15 AM
തിരഞ്ഞെടുപ്പ് ഫലത്തിൽ മലക്കംമറിച്ചിൽ. ബിജെപിയുടെ ലീഡ് ഒന്നൊന്നായി കുറയുന്നു.
11.30 AM
ബിജെപിയ്ക്ക് 112 സീറ്റിലും കോൺഗ്രസിന് 67 സീറ്റിലും ലീഡ്. ജെഡിഎസ് മുന്നേറ്റം 39 സീറ്റിൽ
11.31 AM
വൈകിട്ട് ആറുമണിക്ക് പാർലമെന്‍ററി യോഗം ചേരുമെന്ന് ബിജെപി ആസ്ഥാനത്തുനിന്ന് അഭ്യൂഹം. പ്രധാനമന്ത്രി പങ്കെടുക്കുമെന്നും വിവരം.
12.00 PM
വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിട്ടതോടെ കർണാടകയിൽ ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായി. ബിജെപി 110 സീറ്റിലും കോൺഗ്രസ് 72 സീറ്റിലും ജനതാദൾ എസിന് 38 സീറ്റിലും ലീഡ്
advertisement
12.20 PM
ബിജെപിയുടെ സീറ്റുകൾ കുറയാൻ തുടങ്ങി. കോൺഗ്രസ് നില മെച്ചപ്പെടുകയും ചെയ്തു. ബിജെപി 105 സീറ്റിലും കോൺഗ്രസ് 75 സീറ്റിലും ലീഡ്
12.30 PM
കോൺഗ്രസിന് ആശ്വാസമായി ബെദാമിയിൽ സിദ്ദരാമയ്യയുടെ വിജയം. ബി ശ്രീരാമുലുവിനെ തോൽപ്പിച്ചു
12.52 PM
14 മണ്ഡലങ്ങളിലെ ഫലസൂചനകൾ എങ്ങോട്ടുവേണമെങ്കിലും മാറാമെന്ന അവസ്ഥ. ഈ മണ്ഡലങ്ങളിൽ ആയിരം വോട്ടിൽ താഴെ മാത്രമായിരുന്നു ലീഡ്.
1.26 PM
വോട്ടിങ് യന്ത്രത്തിൽ പിഴവുണ്ടെന്ന് കോൺഗ്രസ്
1.40 PM
ബിജെപി 104 സീറ്റിലും കോൺഗ്രസ് 78 സീറ്റിലും ലീഡ്. ജെഡിഎസ് മുന്നേറ്റം 38 സീറ്റുകളിൽ
advertisement
1.50 PM
കോൺഗ്രസ് നേതൃത്വം സഖ്യചർച്ചകൾക്ക് മുൻകൈയെടുത്ത് . സോണിയഗാന്ധിയുടെ നിർദേശപ്രകാരം ഗുലാംനബി ആസാദ്, എച്ച് ഡി ദേവഗൌഡയുമായി ചർച്ച. സർക്കാർ രൂപീകരിക്കാൻ ജെഡിഎസിനെ പിന്തുണയ്ക്കാമെന്ന് കോൺഗ്രസ് വാഗ്ദ്ധാനം.
2.30 PM
ജെഡിഎസ്-കോൺഗ്രസ് സഖ്യചിത്രം വ്യക്തമായി.
ഔദ്യോഗികപ്രതികരണങ്ങൾ വന്നു തുടങ്ങി. കോൺഗ്രസുമായി ചർച്ച നടത്തിയത് ജനവികാരം മാനിച്ചെന്ന് ജെഡിഎസ്.
2.45 PM
തർക്കം ഉന്നയിച്ച ചില സ്ഥലങ്ങളിൽ വീണ്ടും എണ്ണി. ബിജെപിയ്ക്ക് 104 സീറ്റും കോൺഗ്രസിന് 78 സീറ്റും ജെഡിഎസിന് 38 സീറ്റും. ശേഷിച്ച ഓരോ സീറ്റ് ബി എസ് പിയ്ക്കും കർണാടക പ്രജ്ഞ്യാവന്താ ജനതാ പാർട്ടിക്ക്.
advertisement
3.04 PM
ജെഡിഎസ്-കോൺഗ്രസ് നേതാക്കൾ വൈകിട്ട് ഗവർണറെ കാണുമെന്ന് ഗുലാംനബി ആസാദി. ജെഡിഎസിന് ഉപാധിരഹിത പിന്തുണ നൽകുമെന്ന് സിദ്ദരാമയ്യ.
3.07 PM
ഫലം വരാനുള്ളത് 25 മണ്ഡലങ്ങളിൽ. ചില മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയായെങ്കിലും തർക്കം കാരണം പ്രഖ്യാപനം നീണ്ടു
3.15 PM
ജനവിധി വ്യക്തമാണെന്നും സ്ഥിതിഗതികൾ പാർട്ടിനേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് യെദ്യൂരപ്പ മാധ്യമങ്ങളെ കണ്ടു
3.26 PM
കേന്ദ്രമന്ത്രിമാർ ഉൾപ്പടെ ബിജെപി നേതാക്കൾ അമിത് ഷായുടെ നിർദേശപ്രകാരം ബംഗളരുവിലേക്ക്. പ്രകാശ് ജാവദേക്കർ, ജെപി നദ്ദ എന്നിവരും സംഘത്തിൽ.
advertisement
3.27 PM
കോൺഗ്രസും സർക്കാരിൽ പങ്കാളികളാകണമെന്ന് ജെഡിഎസ്. ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദ്ധാനം.
3.59 PM
പിസിസി അധ്യക്ഷൻ ഉൾപ്പടെയുള്ള കോൺഗ്രസ് സംഘത്തെ കാണാൻ ഗവർണർ തയ്യാറായില്ല.
4.09 PM
കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ബി എസ് പിയുടെയും മറ്റൊരു എംഎൽഎയുടെയും പിന്തുണ
4.30 PM
സിദ്ദരാമയ്യ ഗവർണറെ കണ്ട് രാജി സമർപ്പിച്ചു.
4.35 PM
ഗവർണറെ കാണാൻ അനുമതി തേടി കുമാരസ്വാമിയുടെ കത്ത്. കോൺഗ്രസ് പിന്തുണ കത്തിൽ വ്യക്തമാക്കി.
5.30 PM
ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയ്ക്ക് ഏഴു ദിവസത്തെ സാവകാശം അനുവദിച്ച് ഗവർണർ. വലിയ ഒറ്റ കക്ഷിയായ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് യെദ്യൂരപ്പ.
6.10 PM
സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ ഗവർണറെ കണ്ടശേഷ. എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഗവർണർക്ക് കൈമാറുകയും ചെയ്തു.
6.25 PM
രാജ്ഭവനിൽ ഗവർണർ-യെദ്യൂരപ്പ കൂടിക്കാഴ്ച
മലയാളം വാർത്തകൾ/ വാർത്ത/Opinion/
രാഷ്ട്രീയ കർ'നാടകം'
Next Article
advertisement
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
  • കേന്ദ്ര കാബിനറ്റ് ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ 'ഭീകരാക്രമണം' എന്ന് അംഗീകരിച്ചു, പ്രമേയം പാസാക്കി.

  • സ്ഫോടനത്തിൽ 12 പേർ മരിച്ച സംഭവത്തിൽ കാബിനറ്റ് ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു, 2 മിനിറ്റ് മൗനം ആചരിച്ചു.

  • സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാൻ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിർദ്ദേശം.

View All
advertisement