'താണു പത്മനാഭനും പതിമൂന്നാം തീയതി വെള്ളിയാഴ്ചയും തമ്മിലെന്ത്? ആ യാത്ര ഇവിടെ അവസാനിക്കുന്നു'

Last Updated:

അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞൻ താണു പത്മനാഭനെ കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. രാധാകൃഷ്ണന്റെ ഓർമകുറിപ്പ്

താണു പത്മനാഭൻ
താണു പത്മനാഭൻ
എസ്. രാധാകൃഷ്ണൻ
വെള്ളിയാഴ്ച താണു പത്മനാഭൻ ഈ ലോകത്തുനിന്ന് വിടവാങ്ങിയത് ആകസ്മികമായിട്ടായിരിക്കും. താണു പത്മനാഭന്റെ Maths Teaser-കളിൽ എന്നെ ഏറ്റവും ആകർഷിച്ചിരുന്നത് ലളിതമായ ഈ ചോദ്യമായിരുന്നു:
Show that the 13th of a month falls more frequently on Friday than on any other day?
അതിനു കാരണം ഞാൻ Friday 13th എന്ന horror film കണ്ടതായിരുന്നു. അദ്ദേഹം അത് കണ്ടിട്ടുണ്ടോ എന്നറിയില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചോദ്യത്തിനുള്ള മറുപടിയും അന്വേഷിച്ചു. അപ്പോഴാണ് ചിലതൊക്കെ കിട്ടിയത്. പക്ഷേ ഒരു വെള്ളിയാഴ്ച തന്നെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചു.
advertisement
മാസങ്ങളും ദിവസങ്ങളുമൊക്കെ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ ചുറ്റിപ്പറ്റിയുള്ളതാണ്. ചാന്ദ്രമാസത്തെ അതായത് 28 ദിവസങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയ International Fixed Calendar ഉപയോഗിക്കുകയാണെങ്കിൽ 13 മാസം (13 x 28 = 364) കാണും. അങ്ങനെയെങ്കിൽ എല്ലാ ആഴ്ചകളും ഒരു തീയതിയിൽ അവസാനിക്കും.
അങ്ങനെയല്ലെങ്കിൽ പോലും എല്ലാവർഷവും ഒരു Friday 13th ഉറപ്പാണ്. ഇക്കൊല്ലം അത് കഴിഞ്ഞ മാസത്തിലായിരുന്നു (ഓഗസ്റ്റ്). ചില വർഷങ്ങളിൽ അത് മൂന്നെണ്ണം ആകും. അങ്ങനെയായാൽ ഇങ്ങനെ എന്നു പറഞ്ഞ് താണുവിന്റെ ചോദ്യത്തിൽനിന്ന് രക്ഷപ്പെടാം. പക്ഷേ അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചതിനു പിന്നിൽ മറ്റു രസകരമായ വസ്തുതകൾ കൂടിയുണ്ട്.
advertisement
ഈ വർഷം ആരംഭിച്ചത് ഒരു വെള്ളിയാഴ്ച ആയിരുന്നു. അങ്ങനെയുള്ള ഒരു വർഷത്തിൽ ഏതെങ്കിലും ഒരു മാസം ഞായറാഴ്ചയിൽ തുടങ്ങിയാൽ ആ മാസം Friday 13th ഉറപ്പാണ്. അതിന് ഒരു ഫോർമുലയുമുണ്ട്. അതിലേയ്ക്ക് കടക്കാതെ തന്നെ പറയാം ഓഗസ്റ്റിൽ Friday 13th വരുന്നത് ഇനി 2027, 2038, 2049 തുടങ്ങിയ വർഷങ്ങളിലായിരിക്കും.
advertisement
ഇനിയാണ് രസം. ഞായറാഴ്ച തുടങ്ങുന്ന ഏതു മാസത്തിലും ഒരു Friday 13th ഉറപ്പാണ്. ഇതാണോ താണു പത്മനാഭൻ ഉദ്ദേശിച്ച ഉത്തരമെന്നറിയില്ല. സ്കാൻഡിനേവിയൻ ഐതീഹ്യത്തിൽനിന്നുത്ഭവിച്ച പേടിപ്പെടുത്തുന്ന Friday 13th ൽനിന്ന് ഗണിതത്തിലേയ്ക്കും ഭൗതികശാസ്ത്രത്തിലേയ്ക്കുമുള്ള ആ യാത്ര. അത്തരം യാത്രകൾ ഇവിടെ അവസാനിക്കുന്നു.
ഇങ്ങനെയല്ലാതെ എങ്ങനെയാണ് ആ ശാസ്ത്രജ്ഞനെക്കുറിച്ച് ഒരു ഓർമക്കുറിപ്പെഴുതുക.
വിട.....
(മുതിർന്ന മാധ്യമപ്രവർത്തനായ എസ്. രാധാകൃഷ്ണൻ ഫേസ്ബുക്കിലെഴുതിയ ഓർമക്കുറിപ്പ്)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'താണു പത്മനാഭനും പതിമൂന്നാം തീയതി വെള്ളിയാഴ്ചയും തമ്മിലെന്ത്? ആ യാത്ര ഇവിടെ അവസാനിക്കുന്നു'
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement