സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസം ജോലി ചെയ്താല്‍ മതി; സിക്കിമില്‍ തമാങ് സര്‍ക്കാരിന്റെ അദ്യതീരുമാനം ഇങ്ങനെ

Last Updated:

ഫോര്‍ച്ച്യൂണര്‍ എസ്.യു.വിക്ക് പകരം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനം സ്‌കോര്‍പിയോ ആയിരിക്കുമെന്നും തമാങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധൂര്‍ത്ത് ഓഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച വിശദീകരിക്കുന്നത്.

ഗാങ്‌ടോക്: സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി ചെയ്താല്‍ മതിയെന്ന സുപ്രധാന ഉത്തരവിറക്കി സിക്കിമിലെ പ്രേംസിങ് തമാങ് സര്‍ക്കാര്‍. മുഖ്യമന്ത്രിയായി പ്രേംസിങ് തമാങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്.
സത്യപ്രതിജ്ഞയ്ക്കു പിന്നാലെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഉത്തരവ്. ജീവനക്കാരുടെ ജോലി സമയം ആറില്‍ നിന്നും അഞ്ച് ദിവസമാക്കിയതിതിലൂടെ സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് പാലിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഫോര്‍ച്ച്യൂണര്‍ എസ്.യു.വിക്ക് പകരം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനം സ്‌കോര്‍പിയോ ആയിരിക്കുമെന്നും തമാങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധൂര്‍ത്ത് ഓഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച വിശദീകരിക്കുന്നത്.
അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് യുഗം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷമായിരുന്ന സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തുന്നത്. നേരത്തെ പല്‍ജോര്‍ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. നേപ്പാളി ഭാഷയിലാണ് പ്രേംസിങ് സത്യപ്രതിജ്ഞ ചെയ്തത്.
advertisement
2013-ല്‍ രൂപീകരിക്കപ്പെട്ട സിക്കിം ക്രാന്തികാരി മോര്‍ച്ച ഈ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 32 സീറ്റില്‍ പതിനേഴും നേടിയാണ് അധികാരത്തിലെത്തിയത്. ഭരണകക്ഷിയായിരുന്ന എസ്.ഡി.എഫ് 15 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസം ജോലി ചെയ്താല്‍ മതി; സിക്കിമില്‍ തമാങ് സര്‍ക്കാരിന്റെ അദ്യതീരുമാനം ഇങ്ങനെ
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement