മങ്കാദിങ് മാത്രമല്ല; ഇങ്ങനെ വെടിപ്പായി റണ്‍ഔട്ട് ആക്കാനും അറിയാം അശ്വിന്
Last Updated:
14 ാം ഓവറിലെ ഒന്നാം പന്തിലാണ് അശ്വിന്‍ നബിയെ പുറത്താക്കുന്നത്
മൊഹാലി: മങ്കാദിങ്ങിലൂടെ ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ വിവാദം സൃഷ്ടിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ സൂപ്പര്‍ റണ്‍ഔട്ടുമായി ആരാധകരുടെ കൈയ്യടി വാങ്ങുന്നു. ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുഹമ്മദ് നബിയെയാണ് അതിവേഗത്തില്‍ അശ്വിന്‍ തന്ത്രപരമായി പുറത്താക്കിയത്.
ഹൈദരാബാദ് ഇന്നിംഗ്സിലെ 14 ാം ഓവറിലെ ഒന്നാം പന്തിലാണ് അശ്വിന്‍ നബിയെ പുറത്താക്കുന്നത്. സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന വാര്‍ണര്‍ സ്ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ചപ്പോള്‍ അശ്വിന്‍ പന്ത് തടുത്തിടുകയായിരുന്നു. നബി ക്രീസിന് പുറത്താണെന്ന് മനസിലാക്കിയ താരം വേഗത്തില്‍ തിരിഞ്ഞ് വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു.
Also Read: ഇരട്ടപദവി ആരോപണം; ഒടുവില്‍ വിശദീകരണവുമായി ഗാംഗുലി
പുറത്താകുമ്പോള്‍ ഏഴ് പന്തില്‍ 12 റണ്‍സുമായാണ് നബി പുറത്താകുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് എടുത്തത്.
advertisement
ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 70 റണ്‍സും വിജയ് ശങ്കര്‍ 26 റണ്‍സും നേടി. മനീഷ് പാണ്ഡെ 19, ദീപക് ഹൂഡ 14, എന്നിവരാണ് ഹൈദരാബാദിന്റെ മറ്റുസ്‌കോറര്‍മാര്‍.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 08, 2019 11:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മങ്കാദിങ് മാത്രമല്ല; ഇങ്ങനെ വെടിപ്പായി റണ്‍ഔട്ട് ആക്കാനും അറിയാം അശ്വിന്


