FIFA cup | ലോകകപ്പ് ഫുട്ബോൾ: പന്തുരുളും മുൻപേ മലപ്പുറം ആവേശത്തിൽ; വീട് തന്നെ മഞ്ഞയിൽ മുക്കി ബ്രസീൽ ആരാധകർ

Last Updated:

അരീക്കോട് ഊർങ്ങാട്ടിരി കല്ലരടിക്കലിൽ ആവേശം മൂത്ത് ഫുട്ബോൾ ആരാധകർ വീട് മുഴുവൻ ബ്രസീൽ ജേഴ്‌സിയുടെ നിറം പൂശിയാണ് ആഘോഷമാക്കിയത്

മലപ്പുറത്തുകാരുടെയത്ര ഫുട്ബോൾ ആവേശം മറ്റെവിടെയും ഉണ്ടാകില്ല. ലോകകപ്പ് (FIFA Worldcup) അടുത്തെത്തിയതോടെ മലപ്പുറത്തിൻ്റെ ഗ്രാമ നഗര വീഥികൾ എല്ലാം ബ്രസീലിൻ്റെയും (Brazil) അർജൻ്റീനിയയുടെയും (Argentina) പോർച്ചുഗലിന്റേയും ജർമനിയുടെയും നിറങ്ങളെ കൊണ്ട് നിറയും. മതിലുകളും ബസ്സ് സ്റ്റോപ്പുകളും ഫുട്ബോൾ ലോകകപ്പിൻ്റെ നിറങ്ങളിൽ മുങ്ങും. എന്നാൽ അരീക്കോട് ഊർങ്ങാട്ടിരി കല്ലരടിക്കലിൽ ആവേശം മൂത്ത് ഫുട്ബോൾ ആരാധകർ വീട് മുഴുവൻ ബ്രസീൽ ജേഴ്‌സിയുടെ നിറം പൂശിയാണ് ആഘോഷമാക്കിയത്.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലെ ഷിജിലേഷും ശ്രീജിത്തും വിജീഷുമാണ് ബ്രസീലിന്റെ കട്ട ആരാധകർ. ലോകകപ്പ് വരും മുൻപ് തറവാട് വീടിൻ്റെ നിറം ഇവർ മാറ്റി. എടക്കര വീട് അങ്ങനെ മഞ്ഞയിലും പച്ചയിലും മുങ്ങി ബ്രസീൽ വീടായി മാറി. മൂന്നു ദിവസം കൊണ്ടാണ് ബ്രസീൽ ആരാധകരുടെ നേതൃത്വത്തിൽ വീട് മഞ്ഞയാക്കിയത്.
"വ്യത്യസ്തമായി എന്ത് ചെയ്യാനാകും എന്ന ആലോചനയിലാണ് ഇത്തരത്തിൽ നിറം നൽകിയത്," ഷിജിലേഷ് പറയുന്നു. "എല്ലാ തവണയും ബ്രസീലിന് വേണ്ടിയാണ് ആർപ്പ് വിളിക്കുന്നത്. ഇത്തവണ ഇങ്ങനെ ഒരു ആഘോഷം ലോകകപ്പ് തുടങ്ങും മുൻപേ തുടങ്ങാൻ എല്ലാവരും ചേർന്ന് ആലോചിച്ചതാണ്. ഇനി കളി എല്ലാവർക്കും കാണാൻ ഉള്ള സൗകര്യം കൂടി ഇവിടെ ഒരുക്കും," ഷിജിലേഷ് പറഞ്ഞു.
advertisement
ലോകകപ്പ് കഴിയുംവരെ വീട് പൂർണമായി തങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന് ബ്രസീൽ ആരാധകർ പറയുന്നു. വീടിന് മുന്നിലെ ചുമരിൽ ബ്രസീൽ ഹൗസ് എന്നും എഴുതിയിട്ടുണ്ട്. തുടക്കം മുതൽ അവസാനം വരെ മത്സരങ്ങൾ കാണാനാണ് ഇത്തരത്തിൽ വീട് സജ്ജീകരിച്ചത്. "ലോകകപ്പ് തുടങ്ങിയാൽ പിന്നെ മറ്റൊന്നും അതിന് മുകളിലില്ല. കളത്തിൽ ബ്രസീലും അർജൻ്റീനയും വന്നാൽ അതിലും വലിയ ആവേശം വേറെയില്ല. ഇവിടെ നാട്ടിൽ എല്ലാവരും ആരാധക പോരാട്ടം ഉണ്ടെങ്കിലും അത് കൊണ്ട് ഒന്നും സൗഹൃദം കുറയില്ല. കളി കഴിഞ്ഞാൽ പിന്നെ എല്ലാവരും ഒന്നിച്ചാണ്. എല്ലാവരേയും ഒരുമിപ്പിക്കുന്ന ഒരു മാജിക്കാണ് ഫുട്ബോൾ," അവർ പറഞ്ഞു.
advertisement
അകത്തേക്ക് കയറിയാൽ ബ്രസീൽ താരങ്ങളായ പെലെ, റൊണാൾഡീഞ്ഞോ, കക്ക, റൊമേരി യോ, റൊണാൾഡോ, നെയ്മർ ഉൾപ്പെടുന്ന താരങ്ങളെ ചുമരിൽ കാണാം. ഖത്തറിൽ ഇത്തവണ ബ്രസീൽ കപ്പടിക്കും എന്ന് ഇവിടത്തെ ആരാധകർ ഒരുപോലെ പറയുന്നു. വീട് പെയിൻ്റ് അടിച്ചത് കൊണ്ടൊന്നും കപ്പ് കിട്ടില്ല എന്നാണ് നാട്ടിലെ അർജൻ്റീനിയൻ ആരാധകർ പറയുന്നത്. കപ്പ് കിട്ടിയാലും ഇല്ലേലും നാട്ടിലെ ഫാൻ പോരാട്ടത്തിൽ ബ്രസീലിനെ ഏറെ മുൻപിൽ എത്തിക്കാൻ കഴിഞ്ഞതിൻ്റെ ആവേശത്തിലാണ് എടക്കര വീട്ടിലെ സഹോദരങ്ങളും ബ്രസീൽ ആരാധകരും.
advertisement
Summary: Brazil fans in Malappuram paint their homes in yellow hues prior to FIFA World Cup. A family had devoted their ancestral home to the fan frenzy of Brazil
മലയാളം വാർത്തകൾ/ വാർത്ത/Sports/
FIFA cup | ലോകകപ്പ് ഫുട്ബോൾ: പന്തുരുളും മുൻപേ മലപ്പുറം ആവേശത്തിൽ; വീട് തന്നെ മഞ്ഞയിൽ മുക്കി ബ്രസീൽ ആരാധകർ
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement