വിവാഹം കഴിഞ്ഞ് 24ആം ദിവസം ബ്രസീൽ ഫുട്ബോൾ താരം അഡ്രിയാനോ ഭാര്യയുമായി വേർപിരിഞ്ഞു
- Published by:Anuraj GR
- news18-malayalam
Last Updated:
ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും കഴിഞ്ഞ മാസം വിവാഹിതരായത്
ബ്രസീൽ ഫുട്ബോൾ ഇതിഹാസം അഡ്രിയാനോ വിവാഹിതനായി 24 ദിവസങ്ങൾക്കുള്ളിൽ ഭാര്യ മൈക്കേല മെസ്‌ക്വിറ്റയുമായി വേർപിരിഞ്ഞതായി റിപ്പോർട്ട്. 40 കാരനായ അഡ്രിയാനോ ഹെയർഡ്രെസർ മെസ്‌ക്വിറ്റയെ (25) കഴിഞ്ഞ മാസമാണ് വിവാഹം കഴിച്ചത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും കഴിഞ്ഞ മാസം വിവാഹിതരായത്. വിവാഹമോചനം സംബന്ധിച്ച പേപ്പർ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു.
ബ്രസീലിയൻ വാർത്താ വെബ്‌സൈറ്റായ എക്‌സ്‌ട്രാ ഗ്ലോബോയാണ് അഡ്രിയാനോയും ഭാര്യയും വേർപിരിഞ്ഞെന്ന വാർത്ത ആദ്യം പുറത്തുവിട്ടത്. ഈ വാരാന്ത്യത്തിൽ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒരു പാർട്ടി നടത്താൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ അവർ അത് റദ്ദാക്കിയതായും വെബ്‌സൈറ്റ് അവകാശപ്പെടുന്നു.
ഖത്തർ ലോകകപ്പിൽ ദേശീയ ടീം സ്വിറ്റ്‌സർലൻഡുമായി (നവംബർ 28) കളിക്കുന്നത് കാണാനായി പെൻഹയിലെ (തെക്കൻ ബ്രസീൽ) സുഹൃത്തുക്കളെ കാണാൻ പോയി മടങ്ങിയെത്തിയ ശേഷം മെസ്‌ക്വിറ്റയുമായി അഡ്രിയാനോ വഴക്കിട്ടതായാണ് സൂചന. ഇതേത്തുടർന്നാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്നും പറയപ്പെടുന്നു.
advertisement
രണ്ട് ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അഡ്രിയാനോ പെൻഹയിലേക്കല്ല പോയതെന്നും, മറ്റെവിടെയോ പോയെന്നും ഭാര്യ ആരോപിച്ചു. ഇതേത്തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. അവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരസ്പരം ഫോളോ ചെയ്യുന്നത് നിർത്തി. മെസ്‌ക്വിറ്റയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ മുൻ ഫുട്‌ബോൾ താരത്തിന്റെ ചിത്രങ്ങളൊന്നുമില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 06, 2022 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിവാഹം കഴിഞ്ഞ് 24ആം ദിവസം ബ്രസീൽ ഫുട്ബോൾ താരം അഡ്രിയാനോ ഭാര്യയുമായി വേർപിരിഞ്ഞു