'പണ്ടു പാടവരമ്പത്തിലൂടെ...' മലയാള പാട്ടിനൊപ്പം ബോട്ടുയാത്രയുമായി ക്രിസ്‌ഗെയ്ല്‍
Last Updated:
ഹൗസ് ബോട്ടില്‍ യാത്ര ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലുള്ള ഗാനം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായാണ് ഗെയില്‍ ഉപയോഗിച്ചിരിക്കുന്നത്
തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മലയാളത്തിലെ ഹിറ്റ് ഗാനമായിരുന്നു ജോജു ജോര്‍ജ് നായകനായ ജോസഫിലെ 'പണ്ടു പാടവരമ്പത്തിലൂടെ' എന്ന ഗാനം. ഇന്നിപ്പോള്‍ ക്രിക്കറ്റ് ലോകത്തും ജോജുവിന്റെ ഈ ഗാനം ഹിറ്റായിരിക്കുകയാണ്. വിന്‍ഡീസിന്റെ സൂപ്പര്‍ സ്റ്റാര്‍ ക്രിസ് ഗെയ്‌ലിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെയാണ് ജോസഫിലെ ഗാനം വീണ്ടും ശ്രദ്ധനേടുന്നത്.
ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ യൂണിവേഴ്‌സല്‍ ബോസ് മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയപ്പോള്‍ കേരളവും സന്ദര്‍ശിച്ചിരുന്നു. അന്ന് ബോട്ടുയാത്രയുമായി കേരളത്തിലെ അവധിക്കാലം ആഘോഷിച്ച ഗെയ്ല്‍ അന്നത്തെ സന്ദര്‍ശനത്തിന്റെ വീഡിയോയാണ് മലയാള പാട്ടിനൊപ്പം ചേര്‍ത്ത് വച്ചിരിക്കുന്നത്.
Also Read: ദയനീയ തോല്‍വിയ്ക്ക് പിന്നാലെ മെസിയെ 'ഉപേക്ഷിച്ച്'ബാഴ്‌സലോണ; വിമാനത്താവളത്തിലേക്ക് പോയത് നായകനെ കൂട്ടാതെ
ഹൗസ് ബോട്ടില്‍ യാത്ര ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലുള്ള ഗാനം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായാണ് ഗെയില്‍ ഉപയോഗിച്ചിരിക്കുന്നത്. വരുന്ന ഇംഗ്ലണ്ട് ലോകകപ്പില്‍ വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഉപനായകന്‍ കൂടിയാണ്. കഴിഞ്ഞദിവസമായിരുന്നു വിന്‍ഡീസ് ബോര്‍ഡ് ഗെയ്‌ലിനെ ഉപനായകനായി പ്രഖ്യാപിച്ചത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2019 8:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പണ്ടു പാടവരമ്പത്തിലൂടെ...' മലയാള പാട്ടിനൊപ്പം ബോട്ടുയാത്രയുമായി ക്രിസ്‌ഗെയ്ല്‍