പകിസ്ഥാന്റേത് 1992 ലോകകപ്പിലെ തനിയാവര്‍ത്തനമോ? എങ്കില്‍ ഇന്ത്യക്ക് സന്തോഷിക്കാം, പക്ഷേ...

Last Updated:

1992 ല്‍ പാകിസ്ഥാന്റെ നാലാം മത്സരം ഇന്ത്യക്കെതിരെയായിരുന്നു 43 റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചത്

#ലിജിന്‍ കടുക്കാരം
ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പിലെ ഗ്രൂപ്പ്ഘട്ടം ആദ്യ പകുതിയോടടുക്കുകയാണ്. മഴ വില്ലനായ ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം പാകിസ്ഥാനുമായാണ്. ഇന്ത്യയും എതിരാളികളും ഏറെ ആവേശത്തോടെ നോക്കി കാണുന്ന മത്സരത്തിനുമുമ്പ് ഒരു കൗതുകപരമായ വസ്തുത ഇന്ത്യക്ക് പ്രതീക്ഷയേകുന്നതാണ്. 1992 ലോകകപ്പിലെ തങ്ങളുടെ പ്രകടനത്തിന്റെ തനിയാവര്‍ത്തനമാണ് ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ കാഴ്ചവെക്കുന്നത്.
നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാകിസ്താന്‍ അഞ്ചാമത്തെ മത്സരത്തിലാണ് ഇന്ത്യയെ നേരിടുന്നത്. ഇതുവരെ ഒരു ജയവും രണ്ട് തോല്‍വിയും നേടിയ പാകിസ്ഥാന്റെ മറ്റൊരു മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ തന്നെയായിരുന്നു 1992 ല്‍ പാകിസ്ഥാന്‍ കളിച്ച വന്നത്. ആദ്യ മത്സരത്തില്‍ തോല്‍വി, രണ്ടാം മത്സരത്തില്‍ ജയം, മൂന്നാം മത്സരം ഉപേക്ഷിക്കപ്പെടുന്നു. നാലം മത്സരം തോല്‍ക്കുന്നു. എന്നിങ്ങനെയായിരുന്നു അന്ന് പാക് പടയുടെ തുടക്കം.
advertisement
ഇത്തവണയും പാകിസ്ഥാന്റെ സ്‌കോര്‍ബോര്‍ഡ് ഇതിനു സമാനമാണ്. അന്ന് അഞ്ചാം മത്സരത്തില്‍ പാകിസ്ഥാന്‍ തോറ്റിരുന്നു എന്നതാണ് ഇന്ത്യക്ക് സന്തോഷമേകുന്ന കാര്യം. പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്. തോറ്റു തോറ്റു തുടങ്ങിയ പാക് പടയായിരുന്നു 1992 ലെ ജേതാക്കള്‍. അടുത്ത മത്സരത്തില്‍ ഇന്ത്യയോട് തോറ്റ് 92 ആവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ കിരീടം നേടുമോ എന്ന സംശയം ഉയരാം.
Also Read: HAPPY BIRTHDAY STEFFI GRAF: ടെന്നീസ് കോര്‍ട്ടിലെ റാണിക്ക് ഇന്ന് അന്‍പതാം പിറന്നാള്‍
പക്ഷേ 1992 ലോകകപ്പിലെ പോലെ ഈ ലോകകപ്പില്‍ പിന്നീട് പാകിസ്ഥാന് തിരിച്ചുവരവ് സാധ്യമല്ലെന്ന് വേണം കരുതാന്‍. കാരണം മത്സരങ്ങളുടെ എണ്ണം തന്നെ. 1992 ലോകകപ്പിലെ പാകിസ്ഥാന്റെ ആദ്യ മത്സരം വിന്‍ഡീസിനോടായിരുന്നു 10 വിക്കറ്റിനായിരുന്നു ടീം തോറ്റത്. ഇത്തവണയും പാക് പടയുടെ ആദ്യ മത്സരം കരീബിയന്‍ സംഘത്തോട് തന്നെ തോല്‍വി 7 വിക്കറ്റിനും.
advertisement
രണ്ടാം മത്സരത്തില്‍ അന്ന് സിംബാബ്‌വേയോട് പൊരുതിയ പാകിസ്താന്‍ 53 റണ്‍സിന്റെ ജയം നേടി. ഇത്തവണത്തെ രണ്ടാമങ്കത്തില്‍ ജയം ഇംഗ്ലണ്ടിനോട് ജയം 14 റണ്‍സിന്. 1992 ല്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ട് മത്സരമായിരുന്നു മവമൂലം ഉപേക്ഷിക്കപ്പെട്ടത്. ഇത്തവണ ശ്രീലങ്കയ്‌ക്കെതിരെയും.
1992 ല്‍ പാകിസ്ഥാന്റെ നാലാം മത്സരം ഇന്ത്യക്കെതിരെയായിരുന്നു 43 റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചത്. ഇത്തവണ നാലാം മത്സരത്തില്‍ അവര്‍ ഓസീസിനോട് നേരിട്ടത് 41 റണ്‍സിന്റെ തോല്‍വിയും. ഇത്തവണ അഞ്ചാം മത്സരത്തില്‍ പാക് ഇന്ത്യയെ നേരിടുമ്പോള്‍ 1992 ലെ പാകിസ്ഥാന്റെ അഞ്ചാം മത്സരമാണ് ഏവരും നോക്കുന്നത്. അന്ന് കരുത്തരായ ദക്ഷിണാഫ്രിക്കയോട് 20 റണ്‍സിന്റെ തോല്‍വിയായിരുന്നു പാകിസ്ഥാന്‍ നേരിടുന്നത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
പകിസ്ഥാന്റേത് 1992 ലോകകപ്പിലെ തനിയാവര്‍ത്തനമോ? എങ്കില്‍ ഇന്ത്യക്ക് സന്തോഷിക്കാം, പക്ഷേ...
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement