HOME » NEWS » Sports » CRISTIANO RONALDO MAY PRESS EXIT BUTTON FROM JUVENTUS FC MM

'ജീപ്പിന്റെ' പുതിയ പരസ്യത്തിൽ റൊണാൾഡോയില്ല; താരം യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നു

ഈ സീസണില്‍ യുവന്റസിന്റെ ടോപ് സ്‌കോററാണെങ്കിലും താരം അടുത്ത സീസണില്‍ ക്ലബിനൊപ്പം ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്

News18 Malayalam | news18-malayalam
Updated: June 6, 2021, 12:52 PM IST
'ജീപ്പിന്റെ' പുതിയ പരസ്യത്തിൽ റൊണാൾഡോയില്ല; താരം യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നു
Ronaldo
  • Share this:
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് തുടരുകയാണ്. ഈ സീസണില്‍ യുവന്റസിന്റെ ടോപ് സ്‌കോററാണെങ്കിലും താരം അടുത്ത സീസണില്‍ ക്ലബിനൊപ്പം ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2022 വരെ കരാറുണ്ടെങ്കിലും മുപ്പത്തിയാറുകാരനായ റൊണാള്‍ഡോ ഈ സമ്മറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പി എസ് ജി എന്നീ ക്ലബുകളിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഇപ്പോഴിതാ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകരുന്ന സൂചനകൾ പുറത്ത് വന്നിരിക്കുകയാണ്.

യുവന്റസ് ക്ലബ്ബിന്റെ പ്രധാന സ്പോൺസറാണ് 'ജീപ്പ്'. എന്നാൽ അവരുടെ ഏറ്റവും പുതിയ പരസ്യത്തിൽ നിന്നുള്ള റൊണാൾഡോയുടെ അഭാവമാണ് അദ്ദേഹം ഇക്കുറി ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടിയിരിക്കുന്നത്‌. യുവന്റസിന്റെ പ്രധാന താരങ്ങളായ പൗളോ ഡിബാല, ഡി ലൈറ്റ്, ചിയേസ, ചില്ലിനി എന്നിവരെല്ലാം 'ജീപ്പ്' ന്റെ പുതിയ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ റൊണാൾഡോ പരസ്യത്തിൽ ഇല്ലാത്തത് അദ്ദേഹം ക്ലബ്ബിൽ നിന്ന് പോകാനൊരുങ്ങുന്നതിന്റെ വ്യക്തമായ‌ സൂചനയാണെന്നാണ് ഇറ്റലിയിലെ സംസാരവിഷയം.യുവന്റസ് സീസണ്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച വാക്കുകള്‍ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളെ ശക്തമാക്കുന്നതായിരുന്നു. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനായി ഈ സീസണില്‍ കൈവരിച്ച നേട്ടങ്ങളോടെ ഇറ്റാലിയന്‍ മണ്ണില്‍ തന്റെ ലക്ഷ്യങ്ങള്‍ എല്ലാം സഫലമായി എന്നാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞത്. 'ഈ വര്‍ഷം ഞങ്ങള്‍ സീരി എ വിജയം നേടിയില്ല, അതര്‍ഹിച്ചിരുന്ന ഇന്റര്‍ മിലാന് അഭിനന്ദനങ്ങള്‍. നേട്ടങ്ങള്‍ കൈക്കലാക്കാന്‍ ബുദ്ധിമുട്ടുള്ള ഈ രാജ്യത്ത് നിന്നും നേടിയെടുത്ത ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്, ഇറ്റാലിയന്‍ കപ്പ്, സീരി എ ടോപ് സ്‌കോറര്‍ എന്നിവ എനിക്ക് സന്തോഷം പകരുന്നതാണ്. ഈ നേട്ടങ്ങളോടെ, ഇറ്റലിയിലെത്തിയ ആദ്യ ദിവസം മുതല്‍ തന്നെ ഞാന്‍ ലക്ഷ്യമിട്ടിരുന്ന കാര്യം പൂര്‍ത്തിയാക്കാന്‍ എനിക്കായി. ഞാന്‍ റെക്കോര്‍ഡുകളെ പിന്തുടരുന്നില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. റെക്കോര്‍ഡുകള്‍ എന്നെയാണ് പിന്തുടരുന്നത്. ഫുട്‌ബോള്‍ കൂട്ടായി ചേര്‍ന്നു കൊണ്ടുള്ള കളിയാണ്. എന്നാല്‍ വ്യക്തികളുടെ മികവുകളിലൂടെയാണ് ഞങ്ങള്‍ ടീമെന്ന നിലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. ഫീല്‍ഡിലും പുറത്തും നിരന്തരം അദ്ധ്വാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നതിന്റെ ഫലമാണത്.'- റൊണാള്‍ഡോ പറഞ്ഞു. താന്‍ സ്വന്തമാക്കിയ നേട്ടങ്ങളില്‍ അതീവ സന്തോഷവനാണെന്നും ഈ യാത്രയില്‍ തനിക്കൊപ്പം നിന്നവര്‍ക്കെല്ലാം നന്ദിയും റൊണാള്‍ഡോ അറിയിച്ചു.

2019 ലേയും, 2020 ലേയും വേനൽക്കാലത്തും 2020 ഒക്ടോബറിലും റൊണാൾഡോ 'ജീപ്പ്' ന്റെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് പ്രശസ്ത ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്പോർട്സ് വെളിപ്പെടുത്തി. അത് കൊണ്ടു തന്നെ ജീപ്പ് ന്റെ ഏറ്റവും പുതിയ പരസ്യത്തിൽ നിന്ന് റൊണാൾഡോ വിട്ടു നിന്നത് ഈ സമ്മറിൽ അദ്ദേഹം ഇറ്റാലിയൻ ക്ലബ്ബിൽ നിന്ന് വിടപറയുമെന്നതിന്റെ മറ്റൊരു സൂചനയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

English summary: Latest Jeep advertisement leaves a hint on the football future of Cristiano Ronaldo
Published by: user_57
First published: June 6, 2021, 12:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories