പാട്ടും നൃത്തവും മാത്രമല്ല; ഹെയര്‍ സ്റ്റൈലിങ്ങിലും ബ്രാവോ പുലിയാണ്; സഹതാരത്തെ 'മൊട്ടയടിച്ച്' ചെന്നൈ താരം
Last Updated:
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന താരവും ഓള്‍റൗണ്ടറുമായ ഡ്വെയ്ന്‍ ബ്രാവോ പാട്ടും നൃത്തവുമായി കളത്തിനകത്തും പുറത്തും നിറഞ്ഞ് നില്‍ക്കുന്ന താരമാണ്. തമിഴ് പാട്ടും മറ്റുമായി ആരാധകരെ കയ്യിലെടുക്കുന്ന താരം നിലവില്‍ ഡ്രസിങ് റൂമില്‍ സഹതാരത്തെ മേക്കോവര്‍ ചെയ്യുന്ന വീഡിയോയാണ് നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സഹതാരം മോനു സിങ്ങിനാണ് പുതിയ ഹെയര്‍ സ്റ്റൈല്‍ സമ്മാനിക്കുന്നത്. സഹതാരത്തിന്റെ നീക്കം മോനു തടയാന്‍ ശ്രമിച്ചെങ്കിലും 'യെസ് മച്ചാ' എന്ന് പറഞ്ഞാണ് ഹെയര്‍ സ്റ്റൈലിങ്ങിലേക്ക് കടക്കുന്നത്. ഒടുവില്‍ ഇനി എന്ത് ചെയ്യണമെന്ന് പറഞ്ഞുകൊടുത്തുകൊണ്ടാണ് ബ്രാവോ മോനുവുമായി റൂമില്‍ നിന്ന് ഇറങ്ങുന്നത്.
Also Read: ഐപിഎല്ലില്‍ എലികളായി മാറുന്ന ദേശീയ ടീമിലെ പുലികള്‍; ടി20 ലീഗില്‍ പരാജയപ്പെടുന്ന മികച്ച അഞ്ച് നായകര്‍
മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ തോളിനു പരുക്കേറ്റ ബ്രാവോ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കാന്‍ ഇടയില്ല. രണ്ടാഴ്ചത്തെ വിശ്രമമാണ് താരത്തിനു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
advertisement
When Champion gave Monu Singh a new #Thala! #5000Increment #Kashmonu #WhistlePodu #Yellove 🦁💛 @DJBravo47 pic.twitter.com/FYw0iTKVlm
— Chennai Super Kings (@ChennaiIPL) April 8, 2019
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2019 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പാട്ടും നൃത്തവും മാത്രമല്ല; ഹെയര്‍ സ്റ്റൈലിങ്ങിലും ബ്രാവോ പുലിയാണ്; സഹതാരത്തെ 'മൊട്ടയടിച്ച്' ചെന്നൈ താരം