FIFA World Cup 2022 | ഖത്തർ ലോകകപ്പ്: മയക്കുമരുന്ന് കടത്തിയാൽ വധശിക്ഷ വരെ; ആരാധകർക്ക് മുന്നറിയിപ്പ്

Last Updated:

ഖത്തറിൽ നിലവിലുള്ള നിയമങ്ങളെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങൾ.

ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിന് (FIFA World Cup 2022) ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുകയാണ് ഖത്തർ (Qatar). പലപ്പോഴും ലോകകപ്പിനിടെ ആരാധകരുടെ മയക്കുമരുന്ന് കടത്തും ഉപയോ​ഗവുമെല്ലാം വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇത്തവണത്തെ ലോകകപ്പിനോട് അനുബന്ധിച്ച് ഇതു സംബന്ധിച്ച് ഖത്തറിൽ നിലവിലുള്ള നിയമങ്ങളെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങൾ. കൊക്കെയ്ൻ (Cocaine) പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതോ കടത്തുന്നതോ തെളിഞ്ഞാൽ സ്വമേധയാ അറസ്റ്റ് ഉണ്ടായിരിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്ത ബന്ധം പുലർത്തുന്നവർക്കും ഇത് ബാധകമാണ്.
2020 ലണ്ടനിൽ നടന്ന ഫുട്ബോൾ ലോകകപ്പിനിടെ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരും മദ്യപാനികളും ചില ആരാധകരും തെരുവിലിറങ്ങി വൻ തോതിലുള്ള നാശവും അരാജകത്വവും സൃഷ്ടിച്ചിരുന്നു. ടിക്കറ്റില്ലാതെ നൂറുകണക്കിന് ആരാധകരും വെംബ്ലി സ്റ്റേഡിയത്തിലേക്ക് (Wembley stadium) ബലമായി കയറാൻ ശ്രമിച്ചു. ഫൈനൽ നടന്ന രാത്രിയിൽ മെട്രോപൊളിറ്റൻ പോലീസ് 20ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്.
കൊക്കെയ്ൻ പോലുള്ള നിയമവിരുദ്ധ ഉത്പന്നങ്ങൾ കൈവശം വച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവർക്ക് 20 വർഷം വരെ തടവും 100,000 റിയാൽ (21,349 പൗണ്ട്) മുതൽ 300,000 റിയാൽ (64,047 പൗണ്ട്) വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാം.
advertisement
ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ ഫുട്ബോൾ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണം എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടൂർണമെന്റിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടി കൂടാൻ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്ന് യുകെ പോലീസും അറിയിച്ചു. മോശമായി പെരുമാറുന്നതായി തെളിയിക്കപ്പെട്ടാൽ, യുകെയിലേത്ത് മടങ്ങിയെത്തിയാലും ഖത്തറിൽ ചെയ്ത കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെടുകയും കുറ്റം ചുമത്തുകയും ചെയ്യുമെന്ന് ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട്സ് പറഞ്ഞു. വിമാനത്താവളങ്ങളിൽ അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും, എല്ലാ ബാഗുകളും സ്കാൻ ചെയ്യുമെന്നും, ചെറിയ അളവിൽ പോലും മയക്കുമരുന്ന് കൊണ്ടുപോകുന്ന യാത്രക്കാരെ അറസ്റ്റ് ചെയ്യുമെന്നും യുകെ സർക്കാർ അറിയിച്ചിട്ടുണ്ട്.
advertisement
അതേസമയം, ഖത്തർ ലോകകപ്പ് ജേതാക്കൾക്ക് വമ്പൻ സമ്മാന തുക പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകർ. ലോകകപ്പ് നേടുന്ന ടീമിന് 319 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 227 കോടി രൂപ സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനക്കാർക്ക് 205 കോടി രൂപയും നാലാമതെത്തുന്ന ടീമിന് 189 കോടി രൂപയുമാണ് സമ്മാനം. തീർന്നില്ല, ലോകകപ്പിലെ സമ്മാനപ്പെരുമഴ. അഞ്ച് മുതൽ എട്ട് സ്ഥാനങ്ങളിൽ, അതായത് ക്വാർട്ടർ ഫൈനലിൽ തോൽക്കുന്ന ടീമുകൾക്ക് 129 കോടി രൂപ വീതമാണ് സമ്മാനം. പ്രീ ക്വാർട്ടറിൽ തോൽക്കുന്ന ടീമുകൾക്കും വൻ സമ്മാനമാണ് ലഭിക്കുക. 98 കോടി രൂപ വീതമാണ് ഈ ടീമുകൾക്ക് ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്കുമുണ്ട് ഭേദപ്പെട്ട സമ്മാന തുക 68 കോടി രൂപയാണ് ഈ ടീമുകൾക്ക് ലഭിക്കുക. 2500 കോടിയിലേറെ രൂപയാണ് ഖത്തർ ലോകകപ്പിൽ വിവിധ ടീമുകൾക്കും മികച്ച കളിക്കാർക്കുമായി ലഭിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
FIFA World Cup 2022 | ഖത്തർ ലോകകപ്പ്: മയക്കുമരുന്ന് കടത്തിയാൽ വധശിക്ഷ വരെ; ആരാധകർക്ക് മുന്നറിയിപ്പ്
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement