ICC World Cup 2019: ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ ബംഗ്ലാദേശിന് 106 റണ്‍സ് തോല്‍വി

Last Updated:
കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ബംഗ്ലാദേശിന് 106 റണ്‍സ് തോല്‍വി. അതിഥേയര്‍ ഉയര്‍ത്തിയ 387 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.5 ഓവറില്‍ 280 റണ്‍സിന് പുറത്തായി. 30 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര അര്‍ച്ചറും 23 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ബെന്‍ സ്റ്റോക്ക്‌സും ബൗളിങ്ങില്‍ തിളങ്ങി. മാര്‍ക്ക് വുഡ് രണ്ടു വിക്കറ്റ് വീഴ്ത്തി.
സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസന്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 95 പന്തില്‍ ഒമ്പതു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് ഷാക്കിബ് തന്റെ എട്ടാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 119 പന്തില്‍ നിന്ന് 12 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 121 റണ്‍സെടുത്ത ഷാക്കിബ് 40-ാം ഓവറിലാണ് പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സ് നേടുകയായിരുന്നു. 121 പന്തിൽ നിന്ന് 14 ബൗണ്ടറിയുടെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെയാണ് റോയ് സെഞ്ചുറി നേടിയത്. ജോസ് ബട്​ലറും (44 പന്തിൽ നിന്ന് 64 റൺസ്) ബെയർസ്റ്റോയും (50 പന്തിൽ നിന്ന് 51 റൺസ്) മികച്ച പിന്തുണ നൽകി. ഓപ്പണിങ് വിക്കറ്റിൽ റോയും ബെയർസ്റ്റോയും ചേർന്ന് 128 റൺസാണ് നേടിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC World Cup 2019: ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ ബംഗ്ലാദേശിന് 106 റണ്‍സ് തോല്‍വി
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement