ലോഡ്ജിൽ അതിക്രമിച്ചു കയറി യുവാവിനെയും പെണ്‍സുഹൃത്തിനെയും അര്‍ദ്ധനഗ്നരാക്കി വീഡിയോ പകർത്തി പണം തട്ടാൻ ശ്രമം

Last Updated:

ലോഡ്ജ് മുറിയിൽ താമസിക്കുകയായിരുന്ന യുവാവിന്റെയും സുഹൃത്തിന്റെയും മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നു

News18
News18
മഞ്ചേശ്വരം: ലോഡ്ജ് മുറിയിൽ യുവാവിനെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി അർദ്ധനഗ്ന വീഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രധാനി പിടിയിൽ. ഹൊസങ്കടി കടമ്പാർ സ്വദേശി ആരിഷിനെയാണ് (40) മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ജനുവരി 14-ാം തീയതി ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരത്തെ ലോഡ്ജ് മുറിയിൽ താമസിക്കുകയായിരുന്ന യുവാവിന്റെയും സുഹൃത്തിന്റെയും മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഇരുവരെയും ഭീഷണിപ്പെടുത്തി ഒപ്പമിരുത്തി അർദ്ധനഗ്ന വീഡിയോയും ഫോട്ടോയും പകർത്തി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ പ്രതികൾ ആവശ്യപ്പെട്ടു. യുവാവിന്റെ പക്കലുണ്ടായിരുന്ന 5,000 രൂപയും മൊബൈൽ ഫോണും പ്രതികൾ ബലമായി കൈക്കലാക്കി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച രാത്രി മംഗളൂരുവിൽ വെച്ചാണ് ആരിഷ് പോലീസിന്റെ പിടിയിലാകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലോഡ്ജിൽ അതിക്രമിച്ചു കയറി യുവാവിനെയും പെണ്‍സുഹൃത്തിനെയും അര്‍ദ്ധനഗ്നരാക്കി വീഡിയോ പകർത്തി പണം തട്ടാൻ ശ്രമം
Next Article
advertisement
ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ടി20 ലോകകപ്പ് നഷ്ടമാകും; ബംഗ്ളാദേശിന് ICC അന്ത്യശാസനം
ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ടി20 ലോകകപ്പ് നഷ്ടമാകും; ബംഗ്ളാദേശിന് ICC അന്ത്യശാസനം
  • ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വരാൻ സമ്മതിക്കില്ലെങ്കിൽ സ്കോട്ട്‌ലൻഡ് ടൂർണമെന്റിൽ പങ്കെടുക്കും

  • ഐസിസി സുരക്ഷാ ഭീഷണി ഇല്ലെന്ന് വ്യക്തമാക്കി, ബിസിബിയുടെ ശ്രീലങ്കയിലേക്ക് മാറ്റം ആവശ്യം തള്ളി

  • ഫെബ്രുവരി 7-ന് കൊൽക്കത്ത, മുംബൈയിലായാണ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്

View All
advertisement